ഞാൻ [Ne-Na]

Posted by

അവളുടെ കണ്ണുകൾ നിറഞ്ഞു അധികം സമയം ആകാതെ തന്നെ അതൊരു പൊട്ടിക്കരച്ചിലായി മാറി.
ആ കരച്ചിലിനിടയിൽ അവൾ എന്നോട് പറഞ്ഞു.
“ഈ കല്യാണം വേണമോ വേണ്ടയോ എന്ന് നിനക്ക് തീരുമാനിക്കാം. നീ വേണ്ട എന്ന് പറയുകയാണെങ്കിൽ എനിക്കും വേണ്ട.”
അവളുടെ കരച്ചിലിന് മുന്നിൽ ഞാൻ തകരുകയായിരുന്നു.. അതേ സമയം മനസ്സിൽ എന്തെന്നില്ലാത്ത ദേഷ്യവും.
എഴുന്നേറ്റ് പുറത്തേക്ക് നടക്കുന്നതിനിടയിൽ ഞാൻ അമ്മയോട് പറഞ്ഞു.
“അവളുടെ ഇഷ്ട്ടം അതാണെങ്കിൽ നടത്തി കൊടുത്തേക്ക്.”
.
.
പിന്നീട് വളരെ പെട്ടെന്നായിരുന്നു എല്ലാം നടന്നത്. രണ്ടാഴ്ചക്കുളിൽ കല്യാണ നിച്ഛയം നടന്നു. ആറു മാസം കഴിയുമ്പോൾ കല്യാണം എന്നും തീരുമാനമായി.
ആറു മാസം എത്ര പെട്ടെന്നാണ് പോയതെന്ന് എനിക്കറിയില്ല.
പക്ഷെ ഈ ആറു മാസത്തിനിടയിൽ ഞാൻ വിചാരിക്കാത്ത ഒരു കാര്യം നടന്നു.
ദേവു കല്യാണം പ്രമാണിച്ച് ഒരു വാട്സ്അപ്പ് ഗ്രൂപ്പ് തുടങ്ങി എന്റെ കോളേജിലെ അടുത്തറിയാവുന്ന സുഹൃത്തുക്കളെ അംഗമാക്കി. അതിൽ ഞാനും അഞ്ജലിയും ഉൾപ്പെട്ടിരുന്നു. ഞാൻ ഗ്രൂപ്പിൽ നല്ല ആക്റ്റീവ് ആയിരുന്നു. അഞ്ജലിയുടെ മെസ്സേജുകൾ ഞാൻ ഗ്രൂപ്പിൽ കണ്ടിരുന്നെങ്കിലും ഞാൻ ശ്രദ്ധിക്കാൻ പോയില്ല.
കല്യാണ നിച്ഛയം കഴിഞ്ഞതിൽ പിന്നെ ഞാൻ ദേവുവുമായി മാനസികമായി ഒരു അകൽച്ചയിലായിരുന്നു. അവൾ എന്നെ വിളിക്കുകയൊക്കെ ചെയ്യും.. അപ്പോഴൊക്കെ കാര്യമായി തന്നെ സംസാരിക്കും.. പക്ഷെ അവൾ ഞാൻ അറിയാതെ കാണിച്ച കള്ളത്തരങ്ങളൊക്കെ ഓർക്കുമ്പോൾ മനസിലൊരു വിഷമം.
അങ്ങനെ ഇരിക്കെ ഒരു ദിവസം ആണ് അഞ്ജലിയുടെ മെസ്സേജ് എന്നെ തേടി എത്തിയത്. അവളുടെ നമ്പർ ഞാൻ സേവ് ചെയ്തിരുന്നതിനാൽ മെസ്സേജിന്റെ ഉടമയെ എനിക്ക് അതികം അന്വേഷിക്കേണ്ടി വന്നില്ല.
എന്താ ഗ്രൂപ്പിൽ എന്നെ മാത്രം മൈൻഡ് ചെയ്യാത്തത് എന്നായിരുന്നു അവളുടെ മെസ്സേജ്.
എനിക്ക് ഒരു അത്ഭുതം തന്നെ ആയിരുന്നു അവളുടെ ഇങ്ങോട്ടുള്ള മെസ്സേജ്.
പ്രതേകിച്ച് കാരണമൊന്നും ഇല്ല എന്നുള്ള എന്റെ മറുപടിക്ക് അവൾ തിരിച്ചയച്ചു.. നീ എപ്പോഴും കോളേജിലെ സംഭവങ്ങൾ മനസ്സിൽ വച്ചുകൊണ്ട് നടക്കയാണോ, അതൊക്കെ അന്നത്തെ പ്രായത്തിൽ സംഭവിച്ചതല്ലേ.

Leave a Reply

Your email address will not be published. Required fields are marked *