ഞാൻ [Ne-Na]

Posted by

ഞാൻ ആ ബെഡിലേക്ക് ഇരുന്നു.
“അവനും ആവിശ്യം എന്റെ ശരീരം മാത്രം ആയിരുന്നെടാ.. ആ അവന് വേണ്ടിയാണ് ഞാൻ നിന്നെ തള്ളിപ്പറഞ്ഞത്.എന്നിട്ടും നീ എന്തിനാ വീണ്ടും എന്റടുത്തേക്ക് വന്നത്.. നീ പോ, അല്ലെങ്കിൽ ഞാൻ ഇനിയും നിന്നെ വേദനിപ്പിക്കും.”
“നീ എന്നെ എത്രയൊക്കെ വേദനിപ്പിച്ചാലും നീ എന്റെ കൂട്ടുകാരി തന്നല്ലേ?… ഞാൻ നിനക്ക് വാക്ക് തന്നിട്ടുള്ളത് അല്ലെ എന്നും ഞാൻ നിന്റെ കൂടെ കാണുമെന്ന്.”
അവൾ ബെഡിൽ നിന്നും കാല് പുറത്തേക്കിട്ട് എന്റെ തോളിൽ തല ചായ്ച്ച് വച്ചിരുന്നു.
“ഇങ്ങനെ ഒന്നിരിക്കുവാൻ ഞാൻ എത്ര നാളായി കൊതിക്കുന്നു എന്നറിയാമോ? ബിബിൻ എന്നെ വിട്ട് പോയ ശേഷം ഞാൻ ആകെ ഒറ്റപ്പെട്ട് പോയി. അമ്മയില്ല, നീയില്ല.. എന്തിനാ ഇങ്ങനെ ജീവിക്കുന്നതെന്ന് തോന്നിപോയി.അതാ ഞാൻ..”
ഞാൻ അവളുടെ തോളിലൂടെ കൈ ഇട്ട് അവളെ എന്നിലേക്ക് ചേർത്ത് പിടിച്ചു.
“മായ്ക്ക് ആക്സിഡന്റ് പറ്റിയ അന്ന് നീ എന്നെ വിളിച്ചപ്പോൾ നിന്റെ അവസ്ഥ എന്തായിരുന്നെന്ന് എനിക്കറിയില്ലായിരുന്നു. ചുമ്മാ വിശേഷങ്ങൾ തിരക്കാനായിരിക്കുമെന്നാണ് ഞാൻ കരുതിയത്, അതാ ഫോൺ എടുക്കാഞ്ഞത്.. നീ ആദ്യമായി ഞാൻ ഇനി നിന്റെ മുന്നിലേക്ക് വന്ന് പോകരുതെന്ന് പറഞ്ഞ ദിവസം, എനിക്ക് നിന്നെ നഷ്ട്ടപെട്ട ദിവസം.. ആ ദിവസത്തെ ഓർത്ത് ഞാൻ എത്ര നാൾ കരഞ്ഞിട്ടുണ്ടെന്ന് അറിയാമോ? നിന്റെ ഒരു ഫോൺ കാൾ പ്രധീക്ഷിച്ച് എത്ര ദിവസങ്ങൾ ഞാൻ കാത്തിരുന്നു.”
“അതൊക്കെ കഴിഞ്ഞ് പോയ കാര്യങ്ങളല്ലേ.. അതൊന്നും ഇനി ചിന്തിച്ചിട്ട് ഇനി യാതൊരു ഫലവുമില്ല, നമുക്കിനി ഭാവിയെ കുറിച്ച് ചിന്തിക്കാം. എന്താ നിന്റെ ഇനിയുള്ള പ്ലാൻ?”
ഒരു ചിരിയോടെ അവൾ പറഞ്ഞു.
“എനിക്കിനി പ്രതേകിച്ച് ഒരു പ്ലാനും ഇല്ല.. നീ എന്ത് പറയുന്നു, അത് മാത്രം അനുസരിക്കുക എന്നതാണ് എന്റെ ഇനിയുള്ള പ്ലാൻ.”
ഞാൻ കുറച്ച് നേരം ആലോചിച്ച ശേഷം പറഞ്ഞു.
“എങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ?”
“എന്താ?”
“എന്റെയിൽ ഇപ്പോൾ അത്യാവിശ്യം കുറച്ച് പൈസ ഉണ്ട്, നിന്റെയിലും കുറച്ച് കാണുമല്ലോ..”
അവൾ എന്റെ മുഖത്തേക്ക് നോക്കി.
“എനിക്കും നിനക്കും ഒരു സ്വപ്നം ഉണ്ടായിരുന്നു. ഒരുപാട് യാത്ര ചെയ്യുക എന്നൊരു സ്വപനം. നമുക്ക് അതിന്റെ ആദ്യ ചുവടായി നാളെ ഒരു യാത്ര പോയല്ലോ.”
അവൾ കുറച്ച് നേരം എന്റെ മുഖത്തേക്ക് നോക്കി, എന്നിട്ട് ബെഡിൽ നിന്നും എഴുന്നേറ്റു.
ഞാൻ അവളുടെ കൈയിൽ പിടിച്ച് കൊണ്ട് ചോദിച്ചു.
“ഇവിടെ പോകുന്നു?”
“അഞ്ജലിയുടെ അടുത്തേക്ക്.”
“എന്തിന്?”

Leave a Reply

Your email address will not be published. Required fields are marked *