ഞാൻ നീയാണെന്ന് കരുതിയിരിക്കുകയായിരുന്നു
അപ്പോഴാ ആ കൊച്ച് പറഞ്ഞത് ഇന്ന് ടീച്ചർ നേരം വൈകിയത് കാരണം ക്ലാസ് പിരിയുന്നത് വരെ പുറത്തെ വരാന്തയിൽ
ഒറ്റനിൽപ്പായിരുന്നെന്ന്
കുട്ടികൾ ക്ലാസിൽ കയറാൻ നേരം വൈകിയാൽ പുറത്ത് നിർത്തി അവരെ ശിക്ഷിക്കുന്നത് കണ്ടിട്ടുണ്ട്
അതിപ്പോ ടീച്ചർമാർക്കെതിരെയും അച്ചടക്ക നടപടികൾ എടുക്കാൻ തുടങ്ങിയോ കാലം പോയ പോക്കെ
നിനക്കെന്താ മോളെ കുറച്ച് നേരത്തെ ഇറങ്ങിയാൽ
പൂതിയില്ലാഞ്ഞിട്ടല്ല എന്റെ അമ്മേ
ഒരുങ്ങിപ്പിടിച്ച് കവലയിൽ എത്തുമ്പോ തന്നെ ഒരു പാട് വൈകും
അതും പറഞ്ഞ് ജാനകി അകത്ത് പോയി സാരിയെല്ലാം ഊരിയിട്ട് അമ്മയുടെ മരുന്നുമായെത്തി
ഹാ മോളെ നമ്മുടെ രാജീവന്റെ പഴയ ഒരു കൂട്ടുകാരനാണെന്ന് പറഞ്ഞ് ഒരാൾ വന്നിരുന്നു പേരന്താ ചാത്തുട്ടിയാണെനോ മറ്റോ പറഞ്ഞു
ജാനകി അറിയാത്തതുപോലെ നടിച്ച് കൊണ്ട് എന്നിട്ട് അയാൾ അമ്മയോട് വല്ലതും പറഞ്ഞോ
ഹേയ് അവർ പഴയ കൂട്ടുകാരാണെന്ന് പറഞ്ഞു
രാജീവന്റെ കെട്ടിയോൾ ഇവിടെ ഇല്ലേ എന്ന് ചോദിച്ചു
ഞാൻ നീ സ്കൂളിൽ പോയതാണെന്ന് പറഞ്ഞു
രാജീവന്റെ നമ്പർ കിട്ടാൻ വല്ല വഴിയുമുണ്ടോ എന്ന് ചോദിച്ചു
ഞാൻ മേശവലിപ്പിലുള്ള ഡയറിയിൽ കാണുമെന്ന് പറഞ്ഞു
എനിക്ക് മരുന്ന് വാങ്ങാനെന്ന് പറഞ്ഞ് കുറച്ച് രൂപയും തന്ന് നമ്പറും തപ്പിയെടുത്ത് പിന്നെ വരാമെന്ന് പറഞ്ഞ് പോയി
ജാനകി അമ്മയ്ക്ക് ഭക്ഷണവും കൊടുത്ത് കഴിഞ്ഞ് തന്റെ മുറിയിലേക്ക് കയറി വാതിലടച്ച് കുറ്റിയിട്ടു കൊണ്ട് കുറെ സമയം കരഞ്ഞു
കുളിക്കാനും മറ്റുമുള്ള ഒരു മൂഡ് അവളിൽ ഉണ്ടായിരുന്നില്ല
അപ്പോഴാണ് ചാത്തുട്ടി തനിക്ക് സമ്മാനിച്ച കിലുങ്ങുന്ന പാദസരത്തിന്റെ ഓർമ്മ വന്നത്
അവൾ ബാഗ് തുറന്ന് കവർ പൊട്ടിച്ച് പാദസരം വെളിയിലേക്കെടുത്ത് നോക്കി
ചുറ്റും മണികളുള്ള വീതിയുള്ള വെള്ളിപ്പാദസരം
ചെറുപ്പത്തിൽ അച്ചൻ വാങ്ങിത്തന്നിട്ടുണ്ട് ഇതുപോലെ മണികളുള്ളത് അത് കിട്ടുമ്പോൾ വല്ലാത്ത സന്തോഷമായിരുന്നു മനസ്സിൽ
അന്ന് അപ്പൻ പറയുന്നത് കേട്ടിട്ടുമുണ്ട്
ഈ മുറ്റത്ത് അമ്മുക്കുട്ടി ഓടി നടക്കുമ്പോൾ അവളുടെ കാലൊച്ച ഈ തറവാട്ടിലുള്ളവരെല്ലാം കേൾക്കട്ടെ എന്ന്
എന്നാൽ ഇപ്പോൾ ഇത് എന്റെ കാലിൽ കെട്ടാനുള്ള ചങ്ങലയായിട്ടാണ് എനിക്ക് തോന്നുന്നത്
അവൾ ആ പാദസരം ഒന്ന് പതുക്കെ കിലുക്കി നോക്കിക്കൊണ്ട് മേശപ്പുറത്തേക്ക് വച്ചു
അയാൾ പറഞ്ഞതനുസരിച്ച് വെള്ളപ്പട്ടിൽ പൊതിഞ്ഞ സാരിയും ബ്ളൗസും എടുത്ത് നേരെയാക്കിവച്ചു