രതിശലഭങ്ങൾ പറയാതിരുന്നത് 9 [Sagar Kottappuram]

Posted by

രതിശലഭങ്ങൾ പറയാതിരുന്നത് 9

Rathishalabhangal Parayathirunnathu Part 9 | Author : Sagar KottappuramPrevious Part

 

നെഗറ്റീവ്സ് പ്രതീക്ഷിക്കുന്നു , എന്തായാലും പറയാം – സാഗർ

ടൂറിനു തൊട്ടു മുൻപുള്ള ദിവസങ്ങളിലാണ് മുൻപത്തെ സെമെസ്റ്റെർ റിസൽട്ട് വരുന്നത് . ജയിച്ചിട്ടും അത്യാവശ്യം മാർക്കും ഉണ്ടെങ്കിൽ കൂടി മഞ്ജുസ് പറഞ്ഞ ലെവെലിലൊട്ടൊന്നും ഞാൻ വന്നിട്ടില്ല. മാത്രമല്ല അവളുടെ വിഷയത്തിലാണ് ഏറ്റവും കുറഞ്ഞ വെയിറ്റേജ് !

ഭേഷ് ! ബലെ ഭേഷ് ..

ഇതിലും ഭേദം എക്സാം തോക്കുന്നതായിരുന്നു എന്ന് തോന്നി . റിസൾട്ടിന്റെ പ്രിന്റ് ഔട്ട് കഫെയിൽ നിന്ന് എടുത്തപ്പോൾ തന്നെ മഞ്ജുസിന്റെ ഭാഗത്ത് നിന്നും ഒരു വഴക്ക് ഞാൻ പ്രതീക്ഷിച്ചതാണ് .പക്ഷെ അങ്ങനെ ഒന്നും ഉണ്ടായില്ല..അവള് ആ സമയം വേറെ ടെൻഷനിൽ ആയിരുന്നു .

തിരിച്ചു കോളേജിൽ വന്നപ്പോൾ മഞ്ജു അതേപ്പറ്റി ഒന്നും തിരക്കിയില്ല . അവൾ സ്റ്റാഫ് റൂമിൽ തിരക്കിലായിരുന്നു . അന്നത്തെ ദിവസം അവളുടെ പിരീഡ് ഉം ഇല്ല . അതൊരു കണക്കിന് ആശ്വാസം . ചൂടോടെ ആകുമ്പോഴേ പ്രെശ്നം ഉള്ളു . ഒന്ന് ആറിയിട്ട് പറയുമ്പോൾ പ്രെശ്നം ഇല്ല . ഉച്ചക്ക് ക്യാന്റീനിൽ പോയപ്പോൾ അവിടെ വെച്ച് മഞ്ജുവിനെയും മായാ മിസ്സിനെയും കണ്ടു .

അന്ന് ഫുഡ് കൊണ്ട് വരാത്ത കാരണം , ക്യാന്റീനിൽ നിന്നായിരുന്നു ഞങ്ങളുടെ ഭക്ഷണം . ഞാനും ശ്യാമും ചെന്നിരുന്നു മീൽസ് ഓർഡർ ചെയ്തു . അത് എത്തിക്കിട്ടാൻ കുറച്ചു താമസം ആണ് . ആ സമയം ചുമ്മാ ടേബിളിൽ താളം പിടിച്ചു പാട്ടു പാടുന്നത് ഞങ്ങളുടെ ഹോബി ആണ് ..

അധികം ഒച്ച ഒന്നുമുണ്ടാകില്ല ..എന്നാലും പാടും .

മായ മിസ് കോളേജിലെ ഏറ്റവും പാവം പിടിച്ച ടീച്ചർ ആണ് . വഴക്കു പോയിട്ട് , ഒന്ന് തുറിച്ചു നോക്കൽ പോലുമില്ല . പിള്ളേരൊക്കെ അതുകൊണ്ട് തന്നെ അവരുമായി നല്ല കമ്പനി ആണ് . ആള് സോഫ്റ്റ് ആയതുകൊണ്ട് തന്നെ പിള്ളേരും കളിയാക്കും . വല്യ പ്രായം ഒന്നുമില്ല. മഞ്ജുസിന്റെ ഒക്കെ പ്രായം തന്നെയാണ് . കല്യാണം കഴിഞ്ഞിട്ടില്ല .ഞങ്ങൾ തമ്മിൽ വളരെ നാളായുള്ള പരിചയവും ഉണ്ട്.

Leave a Reply

Your email address will not be published. Required fields are marked *