തൊഴുത്തിറങ്ങുമ്പോൾ അവളുമുണ്ടായിരുന്നു അമ്മുന്റെ കൂടെ. അമ്മയും അവളോടെന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ഹേ അപ്പൊ അമ്മയ്ക്കും അറിയോ അവളെ?
ഞാൻ അവരുടെ അടുത്തെത്തുമ്പോ അമ്മയുടെ കയ്യും പിടിച്ചു ചിരിച്ചോണ്ട് എന്തോ പറയുകയായിരുന്നു ആ സുന്ദരി. എന്റെ വരവ് കണ്ടിട്ടാണെന്നു തോനുന്നു അവൾ സംസാരത്തിനു ഫുൾ സ്റ്റോപ്പ് ഇട്ടു.
അവളുടെ പേര് പറയാൻ അമ്മുന്റടുത്തു കണ്ണുകൊണ്ടു കോപ്രായം എടുത്തിട്ട് ഒരു രക്ഷയും ഇല്ല. അവൾ കണ്ട മൈൻഡ് കൊടുത്തില്ല.
ആവശ്യം നമ്മുടെ ആയില്ലേ? നാണം കേട്ടാലും വേണ്ടില്ല പേര് ചോദിക്കന്നെ.
കുട്ടിയെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ? നല്ല പരിചയം തോനുന്നു. എന്താ പേര്.
കുട്ടാ, നീ കിടന്നു ഉരുളണ്ടടാ. അമ്മുന്റെ കൂട്ടുകാരിയാ, ഒരുമിച്ചു പടിക്കുന്നതെ. നമ്മുടെ വീട്ടിൽ ഒന്ന് രണ്ടു തവണ വന്നിട്ടുണ്ട്. നീ കാണാൻ വഴിയില്ല.
‘അമ്മ ചിരിച്ചോണ്ട് പറഞ്ഞു.
ഓ അമ്മുന്റെ കൂട്ടുകാരി ആണല്ലേ. എന്താ പേര്?
അഖില.
പറഞ്ഞത് പക്ഷെ അമ്മു ആയിരുന്ന് മാത്രം. അപ്പോഴും ആ ചിരി അവളുടെ മുഖത്തുണ്ടായിരുന്നു.
പേര് കേട്ടതും എന്റെ ഉള്ളിലെ കൊളക്കോഴി നീട്ടി കൂവി. കോളടിച്ചു മോനെ. നിന്നെ ശെരിയാക്കി തരാടി സുന്ദരിപാറു.
മോള് ഞങ്ങളുടെ കൂടെ പോരുന്നോ. പോകുന്ന വഴിക്കല്ലേ വീട് അവിടെ ഇറങ്ങാമല്ലോ?
‘അമ്മ അവളോട് പറഞ്ഞു.
അതുശേരി അപ്പൊ അമ്മക്ക് അവളുടെ ഫുൾ ഡീറ്റെയിൽസ് അറിയാം.
ഞാൻ വണ്ടിയെടുത്തു വരുമ്പോ അവളുമുണ്ട് അമ്മയുടെ കൂടെ.
‘അമ്മ ഫ്രെണ്ടിലും അമ്മും അവളും പിന്നിലും കയറി.
വണ്ടിയെടുത്തു, അവളെ കാണാൻ വേണ്ടി റിയർവ്യൂ മിറർ തിരിച്ചപ്പോ കണ്ടത് എന്നെ നോക്കി കണ്ണുരുട്ടുന്ന അമ്മുന്റെ മുഖം.
വെല്ലോടത്തും നോക്കാണ്ട് നേരെ നോക്കി വണ്ടി ഓടിക്കോ?
അവളെന്നെ ചിരിച്ചോണ്ട് ഒന്നാക്കി പറഞ്ഞു.
അമ്പലത്തിൽ നിന്നും അധികം ദൂരമില്ല അഖിലയുടെ വീട്ടിലേക്ക്. റോഡ് സൈഡിൽ തന്നെയാണ് വീട്. മോഡേൺ രീതിയിലുള്ള ഒരു വീട്. മുറ്റത്തു ഒരു ജിമ്മൻ ഇരുന്നു ബുള്ളറ്റ് തുടക്കുന്നുണ്ട്.
ഇവനാണോ അമ്മു പറഞ്ഞ അവളുടെ ചേട്ടൻ. ഗംഭീരം, മോനെ അനന്ദു ഇപ്പൊ തന്നെ ഹോസ്പിറ്റലിൽ വിളിച്ചൊരു ബെഡ് ബുക്ക് ചെയ്തേക്ക്.
ഞാൻ എന്നോട് തന്നെ പതുക്കെ പറഞ്ഞു.
ഇത്രേടം വരെ വന്നതല്ലേ വീട്ടിൽ കയറി ചായ കുടിച്ചിട്ട് പോകാം.
അവളിറങ്ങുമ്പോ ഞങ്ങളോടായി പറഞ്ഞു