മഞ്ഞ പൂവിരിച്ച പരവധാനിയിലൂടെ തലയിൽ ഒരു തുളസി കതിരും ചൂടി ഒരു ചുവന്ന ദാവണി ഉടുത്ത് മന്ദം മന്ദം നടന്നുവരുന്ന ഒരു പെൺകുട്ടി.കരിനീല കണ്ണുകളും മുഖത്തു ഒരു നുണക്കുഴിയും ഉള്ള അവളെ ആരായാലും ഒന്ന് നോക്കിപ്പോകും.പുസ്തകങ്ങൾ മാറത്തടുക്കി വരുന്ന അവളെ കാണാൻ ആൺപിള്ളാരുടെ ചാകര ആയിരുന്നു.തുളസി അതായിരുന്നു അവളുടെ പേര്.
തുളസി ഒരു സാധാരണ കുടുംബത്തിലെ പെൺകുട്ടി ആയിരുന്നു.അച്ഛൻ ഗോപാലൻ നായർ.രണ്ട് സഹോദരങ്ങൾ.
അങ്ങനെ ഒരു ദിവസം ലക്ഷ്മി നമ്മടെ ജോർജിന്റെ മുൻപിൽ വന്ന് പെട്ടു.
ജോർജ് – ”ഡി ഇവടെ വാ…”
തുളസി -” എന്താ ചേട്ടാ ? ”
ജോർജ് -” പുതിയ അഡ്‌മിസ്സ് ആണൊ.? ”
തുളസി -” അതെ.”
ജോർജ് -” എന്താ പേര്.? ”
ലക്ഷ്മി -” ലക്ഷ്മി.”
ജോർജ് -” എന്ത് കേട്ടില്ല.”
”ലക്ഷ്മി..” അവൾ ഉറക്കെ പറഞ്ഞു
ജോർജ് -” മ്മ് ..നിനക്കു പാട്ടുപാടാൻ അറിയുമോ.? ”
ലക്ഷ്മി -” ഇല്ല ചേട്ടാ.”
ജോർജ് -” അങ്ങനെ പറഞ്ഞാൽ എങ്ങനാ …ഒരു പാട്ട് പാടിയിട്ട പോയ മതി.”
അവളുടെ ആ കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊഴിയാൻ തുടങ്ങി.
ഇതുംകൂടെ കണ്ടപോ ജോർജ് ആകെ അയ്യത്തട എന്നായി.
അവൻ അവളോട് പൊക്കോളാൻ പറഞ്ഞു.
പക്ഷെ അന്ന് തൊട്ട് ജോർജിന് അവളോട് എന്തെന്നില്ലാത്ത ഒരു സ്നേഹം ഉടലെടുത്തു.അവൻ അവളെ പിന്തുടരാൻ തുടങ്ങി.
എന്നാൽ തന്നെ റാഗിങ് ചെയ്ത സീനിയറോഡ് അവൾക് ദേഷ്യമായിരുന്നു.
പക്ഷെ ഇതിലൊന്നും നമ്മടെ അച്ചായൻ നിന്നില്ല.
നിത്യാഭ്യാസി ആനയെ ചുമക്കും എന്നല്ലെ
ആദ്യമൊക്കെ ദേശ്യമായിരുന്ന ജോർജിനെ ലക്ഷ്മി പതുകെ പതുകെ സ്നേഹിക്കാൻ തുടങ്ങി.
പിന്നീടങ്ങോട് ഒടുക്കത്തെ പ്രേമം ആയിരുന്നു.
കറങ്ങാൻ പോകുന്നു, മരത്തണലിൽ ചുറ്റി നടക്കുന്നു,
അങ്ങനെ പ്രേമം മൂത്ത് മൂർദ്ധന്യാവാസ്ത എത്താറായപ്പോ രണ്ടാൾടേം വീട്ടിൽ അറിഞ്ഞു.അറിഞ്ഞു എന്നാല്ല കയ്യോടെ പൊക്കി എന്ന് വേണം പറയാൻ.രണ്ടാളും രണ്ട് ജാതി ആയത്കൊണ്ട് വലിയ ഭൂകമ്പം തന്നെ ഉണ്ടായി.
സാധാരണ പ്രേമം വീട്ടിൽ പൊക്കിയാലുണ്ടാകുന്ന സ്ഥിരം ക്ളീഷേ..ലക്ഷ്മിയെ വീട്ടിൽ പൂട്ടിയിട്ടു, ഭക്ഷണം കൊടുക്കാതെ പട്ടിണികിടത്തി,
പഠിത്തം നിര്ത്തി, പെട്ടെന്ന് കിട്ടിയ ഒരു കോന്തനുമായി അവളുടെ കല്യാണം ഉറപ്പിക്കുന്നു.