ഗന്ധർവ്വയാമം [ഗന്ധർവ്വൻ]

Posted by

ഗന്ധർവ്വയാമം

Gandharva Yamam | Author : Gandharvan

 

വര്ഷങ്ങള്ക്കു ശേഷം ഒരു സായാഹ്നത്തിൽ  സുമിത്ര കാത്തിരിക്കുകയാണ്. ഇന്ന് ശിവനന്ദൻ വരുന്നു ; നീണ്ട പന്ത്രണ്ടു വർഷത്തെ പ്രവാസത്തിനു ശേഷം.

പടിപ്പുരയിൽ ആളനക്കം കേട്ടതും അവർ ഉമ്മറത്തേക്ക് ഓടിയെത്തി.

” ഓഹ് നീയായിരുന്നോ..?”

” ഉം…പിന്നെയാരാണെന്നാ അമ്മായി വിചാരിച്ചത് …ദുഫായിലെ ഷേക്ക് വന്നതാണെന്നോ .. ?”

അമ്മു കളിയാക്കി ചിരിച്ചുകൊണ്ട് കയറിവന്നു.

” നീ കളിയാക്കൊന്നും വേണ്ട പെണ്ണെ… അവൻ വരുന്നുണ്ടെന്നു കേട്ടതും ഞാൻ കാണുന്നുണ്ട് നിന്റെ മാറ്റം ..”

” ഓ പിന്നെ ഒന്ന് പോയേ അമ്മായി……ഇത്ര വർഷായിട്ട് ഒന്ന് തിരിഞ്ഞു നോക്കാത്ത ആളാണ് അമ്മായിടെ പൊന്നുമോൻ ..”

പറഞ്ഞു തീർന്നതും അവളുടെ കണ്ണ് നിറഞ്ഞു പോയി.

” എന്റെ കുട്ടി അത്രയ്ക്ക് വിഷമിച്ചിട്ടല്ലേ മോളെ ഇവിടെന്നിറങ്ങി പോയത്..നീ വേണം ഇനി അവന്റെ കൂടെ എന്നും ..”

സുമിത്ര അവളുടെ തലയിൽ തഴുകി.

” ഞാൻ അമ്പലത്തിലേയ്ക് പോണു അമ്മായി.. ഇന്ന് ശിവേട്ടന്റെ  പേരിൽ  ചുറ്റുവിളക്ക് ഉണ്ട് .. നേരത്തെ ചെല്ലാൻ പറഞ്ഞിരുന്നു തിരുമേനി..”

കോലായിൽ നിന്നിറങ്ങി മുറ്റത്തെ തുളസിയിൽ നിന്നൊരു കതിർ നുള്ളി മുടിയിഴയിൽ തിരുകിക്കൊണ്ടവൾ നടന്നു നീങ്ങി.

അമ്പലത്തിൽ എത്തിയപ്പോഴേക്കും സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു. ചുറ്റുവിളക്ക് വയ്ക്കാൻ അവളോടൊപ്പം നാട്ടിലെ കുട്ടിപട്ടാളവും കൂടി. നിറഞ്ഞ ദീപപ്രഭയിൽ ദേവിയെ തൊഴുതു നിൽക്കുമ്പോൾ നിറകണ്ണുകളോടെ അവളൊന്നു മാത്രമേ പ്രാര്ഥിച്ചുള്ളു. ” ഇനിയെന്നും ശിവേട്ടൻ കൂടെ ഉണ്ടാവണം..”. കുട്ട്യോളോടൊപ്പമാണ് അവൾ മടങ്ങിയത്. എല്ലാവരും അവരവരുടെ വീടുകളിലേക്ക് പോയി.  ഉമ്മറത്തു കൊളുത്തി വെച്ചിരുന്ന വിളക്കിന്റെ തിരിനാളം ഒന്ന് നീട്ടിയിട്ടു അവൾ അകത്തേയ്ക് കയറി അമ്മായീ …. നീട്ടി വിളിച്ചുകൊണ്ടവൾ അടുക്കളയിലേക്കു നടന്നു. സുമിത്ര പാചകത്തിന്റെ തിരക്കിലാണ്.

“എവിടെ ആളു …” അവൾ ചോദിച്ചു.

” ചായ കുടിച്ചിട്ട് കുളിക്കാൻ പോയിരിക്കാണ് കുളത്തില്..”

“ഉം … അത്താഴം ഞാൻ ആക്കിക്കോളാം.. അമ്മായി പോയിരുന്നോളു.. അമ്മായിനെക്കൊണ്ട് ഞാൻ ജോലിയെടുപ്പിക്കണത് ദുഫായിലെ ഷേക്ക് എങ്ങാനും കണ്ടോണ്ട് വന്നാൽ ന്റെ കാര്യം തീർന്നു..”

Leave a Reply

Your email address will not be published. Required fields are marked *