ഗന്ധർവ്വയാമം [ഗന്ധർവ്വൻ]

Posted by

പറഞ്ഞു നാവ് വായിലേക്കിടുംമുമ്പേ തന്നെ  ശിവനന്ദനെ വാതിൽക്കൽ കണ്ട് അവളൊന്നു ഞെട്ടി. പിന്നെ ഒന്ന് പുഞ്ചിരിച്ചു. പക്ഷെ അവന്റെ മുഖത്ത് ഗൗരവം നിറഞ്ഞുനിന്നു.

” ആഹ് …നീ വന്നുവോ.. രാസ്നാദി തിരുമ്മാൻ മറക്കണ്ടാട്ടൊ ..”

“ഉം… ഞാനൊന്ന് കവല വരെ പോയിട്ട് വരാം അമ്മെ..”

” അത്താഴത്തിനു മുൻപേ എത്തണേ മോനെ..”

“ഉം …” അവളെ ഒന്നുഴിഞ്ഞു നോക്കി ഇരുത്തി മൂളിക്കൊണ്ടവൻ ഗോവണി കയറിപ്പോയി. അവളുടെ ചമ്മിയ മുഖം കണ്ട് സുമിത്ര അടക്കി ചിരിച്ചു .

“ഇപ്പൊ കിട്ടിയേനെ നിനക്കു അവന്റെ കയ്യിന്നു നല്ലത് …”

“ശ്യോ … ഒന്ന് പതുക്കെ പറയെന്റെ അമ്മായീ ..അസുരൻ ഇപ്പോ എന്റെ തല കൊയ്‌തേനെ ..”

അവൾ പാചകത്തിലേക്ക് തിരിഞ്ഞു. അല്പസമയം കഴിഞ്ഞപ്പോൾ ശിവൻ  ഗോവണി ഇറങ്ങി വരുന്ന ശബ്ദം കേട്ടു അവൾ അനങ്ങാതെ നിന്നു.

“പോയിട്ടു വരാം അമ്മെ ..”

“ശെരി … മോനെ “

അവന്റെ കാലൊച്ച അകന്നു പോയപ്പോഴാണ് അവളുടെ ശ്വാസം നേരെ വീണത്.

” ന്തെ അമ്മായിടെ പൊന്നുമോനിത്ര ഗൗരവം.. അറബിപ്പെണ്ണുങ്ങളെ ഒക്കെ കണ്ടിട്ട് ഇപ്പൊ നമ്മളെ ഒന്നും കണ്ണിൽ പിടിക്കണില്ലായിരിക്കും..”

അവൾ പരിഭവിച്ചു.

” നീയൊന്നു ചുമ്മാതിരിയെന്റെ അമ്മുവേ.. അവന്റെ മനസ്സൊന്നു തണുക്കട്ടെ.. അപ്പൊ അവൻ പഴേപോലെയാവും .. പാവം എന്റെ കുട്ടി .. അത്രയ്ക്കും അനുഭവിച്ചു..”

സുമിത്ര നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞു.

” അയ്യേ …അമ്മായി കരയ്യാ … ഞാൻ ചുമ്മാ തമാശ പറഞ്ഞതല്ലേ …”

അവൾ സുമിത്രയുടെ അരികിലെത്തി കവിളിൽ നുള്ളിക്കൊണ്ട് പറഞ്ഞു.

“ഉം.. നിന്റെ കുറുമ്പിത്തിരി കൂടുന്നുണ്ട് ട്ടോ .. അവന്റെ കൈയിൽ നിന്നു മേടിച്ചുകൂട്ടണ്ട …”

അവൾ പുഞ്ചിരിച്ചുകൊണ്ട് അത്താഴത്തിനുള്ള വട്ടംകൂട്ടി.  കഞ്ഞിയും ചമ്മന്തിയും ചെറുപയർ തോരനും  ചുട്ട പപ്പടവും മേശമേൽ നിരന്നു. എല്ലാം ശിവന്റെ ഇഷ്ടവിഭവങ്ങൾ തന്നെ.

“അമ്മായീ .. ഞാൻ ശിവേട്ടന്റെ മുറിയിൽ പുതിയ വിരിപ്പിട്ടിട്ട് വരാട്ടോ ..”

Leave a Reply

Your email address will not be published. Required fields are marked *