ഗന്ധർവ്വയാമം [ഗന്ധർവ്വൻ]

Posted by

അവൾ കുതറിമാറാൻ ശ്രെമിച്ചിട്ടും അവന്റെ കരുത്തിനു മുന്നിൽ തോറ്റുപോയി. മുങ്ങിനിവർന്ന ശിവൻ അവളെയുംകൊണ്ട് പടവിലേയ്ക്ക് നീന്തി. അപ്പോഴും കരവലയത്തിൽ അവളെ അടക്കി പിടിച്ചിരുന്നു.

കുളപ്പടവിലേക് അവളെ ചായ്ച്ചു കിടത്തിയിട്ടവൻ അവളെ ഉറ്റുനോക്കി.

ആ നോട്ടം നേരിടാനാവാതെ അവൾ മുഖം തിരിച്ചുകളഞ്ഞു . ഭയവും ദേഷ്യവും സങ്കടവുമെല്ലാം വരുന്നുണ്ടായിരുന്നു അവൾക്.

“ടീ … മുഖത്തേയ്ക്ക് നോക്കെടി..”

അവൻ ഗർജ്ജിച്ചതും അവൾ ഞെട്ടി വിറച്ചവനെ നോക്കി.

” നീയെന്താടി ഇന്നലെ എന്നെ കളിയാക്കിയത്.. ഞാൻ ദുഫായിലെ ഷേക്ക് ആണെന്നോ…എനിക്ക് അറബിപ്പെണ്ണുങ്ങളെ ആണ് ഇഷ്ട്ടമെന്നോ..”

“ഈശ്വരാ.. അതും കേട്ടോ ..! ”  അവളുടെ ആത്മഗതം അൽപ്പം ഉറക്കെയായിപ്പോയി.

” വേറെന്തൊക്കെ പറഞ്ഞാണ് നീയെന്നെ കളിയാക്കുന്നത്.. സത്യം പറയെടി ..”

“ശിവേട്ടാ .. സത്യായിട്ടും ഞാൻ അത് തമാശക്ക് പറഞ്ഞതാണ്.. വേറൊന്നും പറഞ്ഞിട്ടില്ല്യ …” അവളുടെ കണ്ണുകൾ കാണെക്കാണെ നിറഞ്ഞു തുളുമ്പി.

“അയ്യേ … എന്റെ അമ്മൂട്ടി കരയുന്നോ.. ഞാൻ നിന്നെയൊന്നു പറ്റിച്ചതല്ലെടി പെണ്ണെ …”

അവളുടെ കണ്ണീരൊപ്പിക്കൊണ്ടവൻ കാതിൽ പറഞ്ഞു.

“വേണ്ട … ഇവിടുന്നു പോയേപ്പിന്നെ ശിവേട്ടൻ എന്നെ ഓർത്തിട്ടുണ്ടോ.. എന്നും ശിവേട്ടൻ വിളിക്കുന്ന സമയം ഞാൻ നോക്കിയിരിക്കും . അമ്മായിയോട് മാത്രല്ലേ മിണ്ടുള്ളൂ. എന്നെയൊന്നു തിരക്കുക കൂടെ ഇല്യ.. എന്നിട്ടു വർഷങ്ങൾ കൂടിയിരുന്നു കണ്ടപ്പോഴൊ … അപ്പോഴും എന്നോട് ദേഷ്യം തന്നെ …ഇതിനുവേണ്ടി ഞാനെന്തു തെറ്റാ ചെയ്തേ ശിവേട്ടനോട് ..”

അവൾ എണ്ണിപ്പെറുക്കി കരയാനാരംഭിച്ചു.

“നിന്നോട് മിണ്ടാതെയിരിക്കാൻ കഴിഞ്ഞിട്ടല്ല പെണ്ണെ.. നിന്റെയൊരു നിശ്വാസം കേട്ടാൽ മതി.. ഞാനെല്ലാം മറന്നോടിയിങ്ങു വന്നുപോകും .. അതുകൊണ്ടാ …അത് കൊണ്ട് മാത്രാ എന്റെ പെണ്ണിനെ എനിക്കിങ്ങനെ വേദനിപ്പിക്കേണ്ടി വന്നത് ..  ക്ഷമിക്കില്ലേ നീഎന്നോട് … “

അവൾ  നിറകണ്ണുകളോടെ  അവന്റെ വായ പൊത്തിപ്പിടിച്ചു.

” അരുത് ശിവേട്ടാ  … ഞാൻ ന്റെ പൊട്ടത്തരത്തിനു എന്തോ പറഞ്ഞുപോയതാ … അന്ന്  ശിവേട്ടൻ  ആഗ്രഹിച്ചപോലെ ജീവിതത്തിൽ നഷ്ട്ടപ്പെട്ടു പോയതെല്ലാം  തിരികെ  നേടിയെടുത്തല്ലോ..ഇനിയെന്നെ വിട്ടുപോവാതെയിരുന്നാൽ മതി.. വേറൊന്നും വേണ്ട എനിക്ക് “

“ഇനിയെന്നും എന്റെ പെണ്ണിന്റെ കൂടെത്തന്നെയുണ്ടാവും ഞാൻ. പോരെ..?”

അവൻ ചിരിച്ചുകൊണ്ട് അവളുടെ മൂർദ്ധാവിൽ ഉമ്മ വെച്ചു. അവൾ കണ്ണുകൾ ഇറുക്കിയടച്ചു. ശിവന്റെ ചുണ്ടുകൾ അവളുടെ കവിളിൽ ഉരസി മെല്ലെ താഴേക്കു ഇഴയാൻ ആരംഭിച്ചതും അവളവനെ തള്ളിമാറ്റി, കുളപ്പുരയിലേക്ക് ഓടിക്കയറി വാതിലടച്ചു. അവൻ പുഞ്ചിരിച്ചുകൊണ്ട് വീണ്ടും കുളത്തിലേക്ക് മുങ്ങി.

Leave a Reply

Your email address will not be published. Required fields are marked *