കുളിച്ചീറൻമാറി നേര്യതു ചുറ്റി പൂജാമുറിയിലും തൊഴുതിട്ടാണ് അമ്മു അടുക്കളയിലേക്ക് കയറിയത്. അപ്പോഴേക്കും സുമിത്ര ചായ കൂട്ടിയിരുന്നു.
” ദാ മോളെ.. ഈ ചായ അവനു കൊണ്ട് കൊടുക്ക് ..”
അവൾ ചായക്കപ്പുമെടുത്ത് ഗോവണി കയറി മുകളിലെത്തി. വാതിൽ പതിവുപോലെ ചാരിയിട്ടിരുന്നു. അവൾ വാതിലിൽ ഒന്ന് കൊട്ടിനോക്കി. അനക്കമൊന്നും ഇല്ലാഞ്ഞതിനാൽ തുറന്നു അകത്തേയ്ക്ക് കയറിയതും ശിവൻ വാതിലടച്ചു തഴുതിട്ടതും ക്ഷണനേരത്തിൽ കഴിഞ്ഞു. അന്ധാളിച്ചു നിൽക്കുന്ന അവളുടെ കൈയിൽ നിന്നു ചായക്കപ്പ് വാങ്ങി മേശമേൽ വയ്ക്കാൻ ശിവൻ തിരിഞ്ഞതും അവൾ ധൃതിയിൽ വാതിലിന്റെ കൊളുത്തെടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് തന്നെ കൈത്തണ്ടയിൽ പിടി വീണു.
“എങ്ങോട്ടാ പെണ്ണെ ഇത്ര ധൃതിയിൽ .. “
“ശിവേട്ടാ.. ഞാൻ.. താഴെ.. അമ്മായി..” അവൾ വിക്കലോടെ കുതറിമാറാൻ നോക്കുമ്പോഴേക്കും അവൻ ചേർത്തുപിടിച്ചു.
“അടുക്കളയിലെ കാര്യം ‘അമ്മ നോക്കിക്കോളും. നീ ഇത്തിരി കഴിഞ്ഞു പോയാൽ മതി..”
“ശിവേട്ടാ.. വിടുന്നേ .. ഞാൻ ഇപ്പൊ അമ്മായിയെ വിളിക്കും ട്ടോ..”
“അതിനു നിന്റെ നാവു ഞാൻ പൂട്ടാൻ പോകുവല്ലേ ഇപ്പൊ..”
ശിവൻ ഞൊടിയിടയിൽ അവളുടെ ചുണ്ടുകൾ കവർന്നെടുത്തു. അവന്റെ നാവ് അവളുടെ നാവിനോട് ഇണ ചേർന്നുകഴിഞ്ഞിരുന്നു. അവളുടെ നാവിനു തേനിന്റെ സ്വാദുണ്ടെന്നവന് തോന്നി. വീണ്ടും വീണ്ടും തേന്കണം നുകരാനായി അവൻ നാവുകൊണ്ട് തിരഞ്ഞു . പെട്ടെന്ന് ശ്വാസം കിട്ടാതെ അവനെ തള്ളിമാറ്റികൊണ്ടവൾ വാതിലിൽ ചേർന്നു നിന്നു കിതച്ചു. കൈകൾ അവളുടെ ഇരുവശങ്ങളിലായി വാതിലിൽ അമർത്തിപിടിച്ച് ശിവൻ നിന്നു. കിതപ്പൊന്നടങ്ങിയപ്പോൾ പുറംകൈ കൊണ്ട് ചുണ്ടു തുടച്ചിട്ട് അവൾ നാണത്തോടെ മുഖം കുനിച്ചു. വീണ്ടും അവന്റെ ചുണ്ടുകൾ താണുവരുന്നത് കണ്ടവൾ തല വെട്ടിച്ചു. ശിവൻ അവളുടെ കഴുത്തിൽ മുഖം ചേർത്ത് മീശ കൊണ്ടുരസി.
“ആഹ്…. ശിവേട്ടാ.. കുറുമ്പ് കാട്ടാതെ എന്നെ വിട്.. കഷ്ട്ടം ഉണ്ട് ട്ടോ..”
അവൾ കെഞ്ചി.
“എത്ര നാളായി പെണ്ണെ നിന്നെയൊന്നു കൈയിൽ കിട്ടീട്ട്…ഞാനെത്ര കൊതിച്ചിട്ടുണ്ടെന്നറിയാമോ ? ” അവൻ അവളുടെ കാതിൽ മെല്ലെ കടിച്ചു.
പുളഞ്ഞു പോയി അവൾ. പിന്നെ എതിർക്കാൻ തോന്നിയില്ല . പരിസരം മറന്നു തമ്മിൽ ചേർന്നു കെട്ടിപ്പുണർന്നു നില്കുംമ്പോഴാണ് സുമിത്രയുടെ വിളി കേട്ടത്.
“അമ്മൂ…”
ഒരു ഞെട്ടലോടെ ഇരുവരും അകന്നുമാറി. പെട്ടെന്ന് സ്ഥലകാലബോധം വീണ്ടെടുത്ത് അവൾ വാതിൽ തുറന്നു താഴേക്ക് ഓടി.
” ദേ അരി തിളയ്ക്കാണ് ട്ടോ അടുപ്പിൽ കിടന്നു.. എനിക്കൊന്നു തൊടിയിലേക്കിറങ്ങണം .. നീയൊന്നു വേഗം വന്നേ കുട്ടീ..”
“ഞാൻ മുറ്റത്ത് തുണി വിരിക്കാൻ പോയതാ ന്റെ അമ്മായീ ..”