ഇല്ല…
മണ്ടാ.. എനിക്ക് തന്നെ ഇഷ്ടാണ് എന്ന്..
എനിക്ക് അത് നേരത്തെ മൻസിലായിരുന്നു എങ്കിലും ഒരു മണ്ടനെ പോലെ അവളുടെ മുന്നിൽ അഭിനയിക്കുന്നതിൽ ഞാൻ ആനന്ദം കണ്ടെത്തി..
പ്രണയ സുരഭിലമായ ദിവസങ്ങൾ ആയിരുന്നു പിന്നീട്..
വിവാഹത്തിന് മുൻപ് ഉള്ള പ്രണയത്തിന് എനിക്കും മായകും പിന്നെ ഞങ്ങളുടെ വീട്ടുകാർക്കും താൽപര്യം ഇല്ലാതിരുന്നതിനാൽ ദിവസങ്ങളുടെ വിത്യാസത്തിൽ ഞങ്ങളുടെ വിവാഹ നിശ്ചയം കഴിഞ്ഞു..
ഇനി വിരലിൽ എണ്ണാവുന്ന നാളുകൾ..
പ്രണയത്തിന് ഒന്നും വലിയ താൽപര്യം ഇല്ലാത്ത ആളായിരുന്നു ഞാൻ. കല്യാണം കഴിക്കുന്ന പെൺകുട്ടിയെ പൊന്നുപോലെ നോക്കണം എന്ന് മാത്രം ആയിരുന്നു ഞാൻ മനസ്സിൽ ആഗ്രഹിച്ചിരുന്നത്. മായയും ഏറെക്കുറെ എന്‍റെതിന് സമാനമായ ധാരണകൾ വച്ച് പുലർത്തുന്നവർ ആയിരുന്നു…
ഓരോ നാൾ പിന്നിടുമ്പോഴും വീട്ടിൽ ആഘോഷത്തിന്റെ അന്തരീക്ഷം ആയി കൊണ്ടിരുന്നു..
Aa നാട് ഇന്നെ വരെ കണ്ടിട്ടില്ലാത്ത തരത്തിൽ കൊട്ടാര സമാനമായ പന്തൽ ആയിരുന്നു എന്റെ വീടിന്റെ മുന്നിൽ ഉയർന്നു പൊന്തിയത്.
തറവാട്ടിലെ ഏക ആൺതരി ആയതിനാലും അച്ഛന്റെയും മാമന്റെയും ഒരേ ഒരു മക്കളുടെ വിവാഹം ആയതിനാലും എല്ലാവരും നല്ല ത്രില്ലിൽ ആയിരുന്നു..
വീട്ടിൽ കുടുംബക്കാരും കൂട്ടുകാരും ആയി ഒരു വലിയ ജനക്കൂട്ടം തന്നെ തടിച്ചു കൂടാൻ തുടങ്ങി.
മായയോടു ഒത്തു കിട്ടിയിരുന്ന സ്വകാര്യ നിമിഷങ്ങൾ എല്ലാം ഇല്ലാതായി കൊണ്ടിരുന്നു.
അല്ലെങ്കിലും ഞാനും മായയും എപ്പോൾ തനിച്ച് ഇരുന്നാലും ഞങ്ങൾക്ക് ഇടയിൽ വാലായി കൊണ്ട് ദേവുവും ഉണ്ടാവുമയിരുന്നു.
അത് അമ്മയുടെയും അമ്മായിയുടെയും നിർദ്ദേശപ്രകാരം ആണ് എന്ന് പിന്നീട് ആണ് മനസ്സിലായത്. എന്നാല് ഇപ്പൊൾ അത് പോലും ഒത്തുവരാതെ ആയി.
ഇനി ഒരു ദിവസത്തിന്റെ ദൈർഘ്യം മാത്രം…
നാളത്തെ ഒരു ദിവസം കൂടി പിന്നിട്ടു കഴിഞ്ഞാൽ പിറ്റെ ദിവസം രാവിലെ കൃത്യം 10 നും 10.30 നും ഇടയിൽ ഞങ്ങളുടെ വിവാഹം..
വീട്ടിലെ ബന്ധുക്കളുടെ തിക്കും തിരക്കും കാരണം എന്റെ റൂമിൽ എല്ലാം നേരത്തെ ആരെല്ലാമോ ഇടം പിടിച്ചിരുന്നു.
എങ്ങനെ ഒക്കെയോ തിക്കിനും തിരക്കിനും ഇടയിൽ നിന്ന് പായും തലയിണയും സംഘടിപ്പിച്ച് ഞാൻ നേരെ ടെറസിന് മുകളിലേക്ക് നടന്നു..
ഭാഗ്യം ഇവിടെ ആരും എതീട്ടില്ല.. ഒരു മൂലയിൽ പോയി പാ വിരിച്ചു വെറുതെ കിടന്നു…
മുൻപൊരിക്കലും പ്രണയം എന്ന വികാരം നേരിട്ട് അനുഭവിച്ചിട്ടില്ല എങ്കിലും ഇക്കഴിഞ്ഞ കുറച്ചു നാളുകൾ ആയി ഞാൻ വളരെ സന്തുഷ്ടനായിരുന്നു.