എത്ര പെട്ടന്ന് ആണ് കാര്യങ്ങള് എല്ലാം പൂർത്തിയായത്.
ഇത്ര കുറഞ്ഞ സമയം മതിയോ ഒരു കല്ല്യാണം ഒക്കെ നടക്കാൻ…
മായ ഉറങ്ങിയോ ആവോ…
എന്തായാലും ഇപ്പൊ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് മുത്തശ്ശി ആയിരിക്കും. പുള്ളികാരിക്ക് ആയിരുന്നല്ലോ കൊച്ചു മക്കളുടെ കല്ല്യാണം കാണാൻ കൂടുതൽ ആഗ്രഹം..
വെറുതെ കിടന്നു എപ്പോളോ മയങ്ങി പോയി…
ഏട്ടാ… ഏട്ടാ…. എഴുന്നേൽക്കാൻ ഒന്നും ഉദ്ദേശം ഇല്ലെ..?
നേരം എത്ര ആയി ന്നാ വിചാരം??
ദേവു വന്നു തട്ടി വിളിച്ചപ്പോൾ ആണ് ഉറക്കം വിട്ടു എണീറ്റത്…
നല്ല ആളാ.. എന്ത് ഉറക്ക ഇത്.. താഴെ എല്ലാരും ഡ്രസ്സ് എടുക്കാൻ പോവാൻ റെഡി ആയി.. ഏട്ടൻ വേഗം വന്നു റെഡി ആവ്..
ദേവു പറഞ്ഞപ്പോൾ ആണ് അക്കാര്യം ഞാൻ ഓർത്തത് തന്നെ…
സമയം എത്രയായി..??
9 മണി ആയി വേഗം വാ..
നീ നടന്നോ ഞാൻ വരാം…
വേഗം താഴെ പോയി റെഡി ആയി എല്ലാരേം കൂട്ടി ഡ്രസ്സ് എടുക്കാൻ പോയി..
കല്ല്യാണ സാരിയുടെ ഡെമോ കാണിച്ചപ്പോൾ മായ കൂടുതൽ സുന്ദരി ആയി തോന്നി…
ഡ്രെസ്സും ആഭരണങ്ങളും ഒക്കെ എടുത്ത് തീർത്തു വീട്ടിൽ തിരിച്ചെത്തിയ പ്പോളേക്കും ഉച്ച തിരിഞ്ഞിരുന്നു…
നാളെ ആണ് ആ ദിവസം…
എന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന പെട്ട ദിവസം…
വിവാഹത്തിന് മുൻപുള്ള പ്രണയത്തിന് ഒന്നും എന്റെ ജീവിതത്തിൽ സ്ഥാനം ഉണ്ടായിരുന്നില്ല..
നമ്മൾ പ്രണയിക്കുന്ന ആൾ നമ്മുടെ സ്വന്തമായി എന്ന് കണ്ടാൽ മാത്രം അവരെ ജീവന് തുല്യം snehikanam എന്നുള്ള പ്രാന്തൻ ഫിലോസഫി ഒക്കെ ഉള്ള ആളായിരുന്നു ഞാൻ…
അതിനാൽ തന്നെ വിവാഹത്തിന് ഏതാനും മണിക്കൂറുകൾ മാത്രം അവശേഷിക്കുന്ന ഇൗ വേളയിൽ പോലും മായായോട് കൂടുതൽ അടുകാനോ മിണ്ടാനോ ഉള്ളിലുള്ള സ്നേഹം തുറന്നു കാണിക്കാനോ എനിക്ക് ആയില്ല…
മായയുടെ ഒളിഞ്ഞും പതുങ്ങിയും ഉള്ള ഓരോ നോട്ടത്തിൽ പോലും എന്നോടുള്ള അവളുടെ പ്രണയം ആ മിഴികളിൽ എനിക്ക് കാണാമായിരുന്നു…
എന്റെ കണ്ണുകളിൽ അവൾക്കത് കാണാൻ സാധിച്ചിട്ടുണ്ട് എന്ന് എനിക്ക് പൂർണ ബോധ്യം ഇല്ലായിരുന്നു..
അങ്ങനെ ആ സുദിനം വന്നെത്തി….