സർവ്വാഭരണ വിഭൂഷിതയായി പട്ടുചേലയും അണിഞ്ഞു മണ്ഡലത്തിലേക്ക് വന്നിരുന്ന മായയുടെ മുഖത്ത് നിന്നും കണ്ണെടുക്കാൻ ഞാൻ നന്നേ പാട് പെട്ടു…
താലി കെട്ടുന്ന സമയത്ത് എന്റെ കൈകൾ വിറക്കുന്നുണ്ടായിരുന്നു..
അത് കണ്ടിട്ടാവണം ദേവു എന്റെ കയ്യിൽ പതിയെ നുള്ളി..
സന്തോഷം കൊണ്ട് ആയിരിക്കണം മായയുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
നാലുപാടും നിന്ന് പൂക്കൾ ഞങ്ങൾക്ക് മുകളെ പതിച്ചു കൊണ്ടേ ഇരുന്നു..
ജീവിതത്തിൽ ഒരിക്കലും മറക്കാൻ സാധിക്കാതെ ആ പുണ്യ മുഹൂർത്തത്തിന് ഞങ്ങളും സാക്ഷ്യം വഹിച്ചു … പങ്കാളികൾ ആയി..
പിന്നീട് അങ്ങോട്ട് ഫോട്ടോ എടുകലിന്റെയും പോസ് ചെയ്യുന്നതിന്റെ യും തിരക്ക് ആയിരുന്നു…
ചിരിച്ചു ചിരിച്ചു കവിൾ എല്ലാം വേദനിക്കാൻ തുടങ്ങിയിരുന്നു…
ദയനീയ അവസ്ഥ കണ്ടിട്ട് അവണം മാമൻ വന്നു ഭക്ഷണം കഴിച്ചിട്ട് മതി ബാക്കി എന്ന് പറഞ്ഞോണ്ട് വിളിച്ചു…
രാവിലെ മര്യാദക്ക് ഒന്നും കഴിക്കാത്തത് കൊണ്ട് നന്നായി തന്നെ സദ്യ അടിച്ചു കേറ്റി…
പിന്നെ സ്വന്തം കല്ല്യാണത്തിന് മര്യാദക്ക് കഴിച്ചിലേൽ പിന്നെ എന്ത് കാര്യം എന്നല്ലേ..
എന്റെ തീറ്റ കണ്ടിട്ടാണോ അറിയില്ല മായ അവളുടെ ഇലയിൽ കിടന്ന പപ്പടം കൂടി എനിക്ക് തന്നത്…
പിനീട് ഒരുമിച്ചിരുന്ന് എല്ലാരും ചേർന്ന് കല്ല്യാണ വീഡിയോ കണ്ടപ്പോൾ ക്യാമറാ മാൻ ആരും അറിയാതെ ആ സീനും അതിൽ കൂട്ടി ചേർത്തിരുന്നു എന്ന് മനസ്സിൽ ആയി…
ഭക്ഷണം ഒക്കെ കഴിഞ്ഞു പാലും പഴവും കഴിച്ചു ആകെ ഒരു പരുവം ആയിരുന്നു ഞങൾ..
രാത്രിയിലെ പാട്ടും കൂത്തും ഒക്കെ കഴിഞ്ഞു കണ്ണ് പൊത്തി ആണ് എന്നെയും മായയെയും ഞങ്ങളുടെ മുറിയിലേക്ക് അല്ല മനിയറയിലേക്ക് കൊണ്ടുപോയത്…
കണ്ണ് തുറന്നു നോക്കിയ ഞാൻ അൽഭുതം കൊണ്ട് വാ പൊളിച്ചു പോയി…
നാട്ടിൽ ഉള്ള സകല പൂക്കളും ഉണ്ട് മാലയായി തൂക്കിയിട്ട്..
വെള്ള വിരിയിട്ട ബെഡിൽ റോസാ poovinte ഇതളുകൾ വിതറിയിരിക്കുന്ന്.
അങ്ങിങ്ങായി മെഴുക് തിരുകൾ ഭംഗിയായി കത്തിച്ചു വെച്ചിരിക്കുന്നു.
നീല നിറത്തിലുള്ള ഡിം ലൈറ്റുകൾ റൂമിനെ കൂടുതൽ റൊമാന്റിക് ആക്കി….
ഞങ്ങളെ മുറിക്കുള്ളിൽ ആക്കി അവർ വാതിൽ അടച്ചു…
ജീവിതത്തിലെ മഹത്തായ കാലഗട്ടത്തിലേക്ക് ഞാനും മായയും കാലെടുത്ത് വച്ചു….
അവളുടെ നെറ്റിയിൽ ഞാൻ ചാർത്തിയ സിന്ദൂരം വിയർപ്പ് കണങളിലൂടെ ഒലിച്ചിറങ്ങി യപ്പോൾ..
വെള്ള വിരിയിട്ട പുതപ്പിൽ ഞങ്ങളുടെ പ്രണയത്തിന്റെ സിന്ദൂരം പടർന്നിരുന്നു….
കാലങ്ങൾ പിന്നെയും കടന്നു പോയി….
എന്റെയും മായയുടെയും വിവാഹം കഴിഞ്ഞിട്ട് ഇന്നേക്ക് മൂന്ന് വർഷങ്ങൾ പിന്നിടുന്നു…