അവള് ഒന്നും മിണ്ടിയില്ല… ടേബിളിൽ വച്ചിരുന്ന എന്റെ കൈ എടുത്ത് അവളുടെ വയറിലേക്ക് വചൂ…
ഒരു നിമിഷം ഞാൻ ഒന്ന് അന്ധാളിച്ചു…
സത്യം എന്ന രീതിയിൽ ഞാൻ തല ആട്ടി ചോദിച്ചു…
അതേ എന്ന രീതിയിൽ അവള് നാണത്താൽ തല കുലുക്കി…
എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് പോലും തിരിച്ചറിയാൻ ആയില്ല…
സന്തോഷം കൊണ്ട് എന്റെ കണ്ണുകൾ നിറയുന്നത് കാഴ്ച്ച മങ്ങി വന്നപ്പോൾ ആണ് ഞാൻ തിരിച്ചറിഞ്ഞത്…
സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും പൂത്തിരി നാളുകൾ ആയിരുന്നു പിന്നീടുള്ള ദിവസങ്ങൾ…
പക്ഷേ അതിന് അധികം ആയുസ്സ് ഉണ്ടായില്ല…
ഒരു ദിവസം ചെക്ക് അപ്പ് ചെയ്യാൻ ആശുപത്രിയിൽ പോയ ഞങ്ങളോട് ഏറേ വിഷമത്തോടെ ആണ് ആര്യ ആ കാര്യം പറഞ്ഞത്.. അതും മായ കേൾക്കാതെ എന്നോട് മാത്രം…
അവസ്ഥ കുറച്ച് മോശമാണ്.. നല്ല കേയറിങ് വേണം നന്നായി പ്രാർത്തിക്ക് മായക് വേണ്ടിയും കുഞ്ഞിന് വേണ്ടിയും…
ഇത്രേം പറഞ്ഞു ആര്യ നടന്നു നീങ്ങിയപ്പോൾ നെഞ്ചില് വലിയ ഒരു പാറക്കൽ എടുത്ത് വച്ചപോലെ എനിക്ക് തോന്നി….
ഒന്നും അറിയാതെ പുറത്ത് സന്തോഷത്തോടെ നിറ വയറുമായി നിൽക്കുന്ന എന്റെ മായയൊട് ഞാൻ ഒന്നും പറഞ്ഞില്ല.. എല്ലാം ഉള്ളിൽ ഒതുക്കി….
കൂടുതൽ ശ്രദ്ധ വേണം എന്ന് മാത്രം വീട്ടിൽ എല്ലാരോടും പറഞ്ഞു…
ഓരോന്ന് ആലോചിച്ചു തല പുകഞ്ഞു ഷോപ്പിൽ ഇരിക്കുമ്പോൾ ആണ് ആ കോൾ വന്നത്…
അച്ഛൻ ആയിരുന്നു…
മോനെ മായക്കു് വേദന തുടങ്ങി ആശുപത്രിയിൽ ആണ് ഞങൾ.. നീ വേഗം വാ…
എന്റെ ഹൃദയ താളം പെരുമ്പറ കൊട്ടും പോലെ മുഴങ്ങി…
ഞാൻ മനമുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്നു…
കഴിയുന്നതും വേഗത്തിൽ ഞാൻ ബൈക്ക് ഓടിച്ചു…..
സിഗ്നലിൽ ചുവപ്പ് തെളിയുന്നതിന് മുൻപ് അപ്പുറത്തെതാം എന്ന എന്റെ ആത്മ വിശ്വാസം തെറ്റി…
വലതു വശത്ത് നിന്നും പാഞ്ഞു വന്ന ലോറിയുടെ ഹോണടി ശബ്ദം എന്റെ കാതിൽ തുളഞ്ഞു കേട്ടു….
എപ്പോളോ കണ്ണ് തുറന്നപ്പോൾ ഞാൻ കാണുന്നത് ടാറിട്ട റോഡിൽ എന്നിൽ നിന്നും ഒലിച്ചിറങ്ങുന്ന ചുടുചോരയാണ്…
മിഴികൾ താനേ അടഞ്ഞു…………….
കൺമുന്നിൽ ഇതുവരെ ഉള്ള ജീവിതം ഒരു തിരശ്ശീലയിൽ എന്ന പോലെ കടന്നു പോയി…