പരേതന്റെ ആത്മകഥ [Rahul Krishnan M]

Posted by

പിന്നെ ഉള്ളത് സുശീല അമ്മായിയും വിജയൻ മാമനും ആണ് അവരുടെ ഏക മകൾ ആണ് വിസ്മയ എന്ന മായ. അവള് എന്നെക്കാൾ രണ്ടു വയസ്സിനു ഇളയത് ആയിരുന്നു.
അന്ന് അവള് ബാംഗ്ലൂരിൽ ഒരു കോഴ്സ് ചെയ്യുകയായിരുന്നു.

വീട്ടിലെ ഏക ആൺതരി ഞാൻ ആയതിനാൽ എല്ലാവർക്കും എന്നോട് ഒരു പ്രത്യേക പരിഗണനയും വാത്സല്യവും ഉണ്ടായിരുന്നു.

കാലങ്ങൾ പിന്നെയും കടന്നു പോയി.

അങ്ങനെ എനിക്ക് 24 വയസ്സ് തികഞ്ഞ ദിവസം തന്നെ മുത്തശ്ശി തന്റെ ഡിമാൻഡ് മുന്നോട്ട് വച്ചു.

എന്റെ കാലം തീരുന്നെന്‍റെ മുന്നേ എനിക്ക് എന്റെ പേരകുട്ടീടെ കല്ല്യാണം കാണണം…

മുത്തശ്ശിയുടെ ആഗ്രഹം തീർത്തും ന്യായം ആണെന്ന് വീട്ടിൽ ഞാൻ ഒഴിച്ച് മറ്റെല്ലാവരും വിശ്വസിച്ചു.

നാട്ടിലെ അന്തസ്സുള്ള കുടുംബത്തിൽ ജനിച്ചത് കൊണ്ടാണോ എന്തോ അറിയില്ല യാതൊരു വിധ മോശം കൂട്ടുകെട്ടുകൾ അല്ലെങ്കിൽ ദുശീലങ്ങൾ ഒന്നും തന്നെ എനിക്ക് ഇല്ലായിരുന്നു.

എന്റെ കൂട്ടുകാർ എന്റെ പ്രായത്തിലും അതിനു മുൻപും ചെയ്തിരുന്ന പ്രവർത്തികൾക്ക് ഒന്നും തന്നെ എന്റെ മനസ്സിനെ സ്വാധീനിക്കാൻ കഴിഞ്ഞില്ല. എന്റെ ചിന്ത പൂർണമായും ഞാൻ നല്ല രീതിയിൽ നടത്തിക്കൊണ്ടു പോയിരുന്ന എന്റെ ബിസിനസ്സിൽ മാത്രം ആയിരുന്നു.

എനിക്ക് വേണ്ടി കല്ല്യാണ ആലോചനകൾ തകൃതി ആയി നടന്നു കൊണ്ടിരുന്നു.

ഞാൻ വലിയ താൽപര്യങ്ങൾ ഒന്നും കാണിച്ചില്ല എങ്കിലും വീട്ടുകാരെ എതിർത്തു ശീലമിലാതത്തിനാൽ ഞാൻ വിവാഹത്തിനുള്ള സമ്മതം മുന്നേ അറിയിച്ചിരുന്നു.

ഓരോ ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുമ്പോ കയ്യിൽ നിറയെ പെൺകുട്ടികളുടെ ഫോട്ടോയും ആയിട്ടാണ് വീട്ടുകാർ എന്നെ എതിരേറ്റു കൊണ്ടിരുന്നത്..

മനസ്സിൽ ഒരു പെൺകുട്ടിയോട് ഇഷ്ടം തോന്നിയിട്ടില്ല എങ്കിലും ഞാൻ കാണുന്ന ഫോടോകളിലെ ഓരോ പെൺകുട്ടിക്കും എന്തക്കെയോ പോരായ്മകൾ ഉള്ളതായി എനിക്ക് തോന്നി.

നിന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോ എന്ന് വരെ വീട്ടുകാർ ചോദിക്കാൻ തുടങ്ങി…

Leave a Reply

Your email address will not be published. Required fields are marked *