വസ്ത്ര ധാരണം പൂർണമായും ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം ആണെങ്കിലും ഇത്തരം വസ്ത്രങ്ങൾ ഇടുന്നതിനോട് എനിക്ക് അത്രകണ്ട് യോജിപ്പ് ഇല്ലായിരുന്നു.
അതൊരു പക്ഷേ ഞാൻ ഒരു പഴഞ്ചൻ ആയ ത് കൊണ്ടോ അല്ലെങ്കിൽ തനി നാട്ടിൻ പുറത്ത് കാരൻ ആയത് കൊണ്ടോ ആയിരിക്കാം…
ട്രെയിൻ വരുന്നതിന്റെ അനൗൺസ്മെന്റ് കേട്ടതും ഞാൻ ഇരിപ്പിടത്തിൽ നിന്നും എണീറ്റു..
അകലെ നിന്നും ചൂളം വിളിച്ച് വരുന്ന ട്രെയിനിന്റെ ശബ്ദം പോലെ എന്റെ ഹൃദയ താളവും വേഗത്തിൽ ആവൻ തുടങ്ങി..
ട്രെയിൻ പ്ലാറ്റ് ഫോമിൽ വന്നു നിന്നു…
പല ആളുകൾ പല വഴിക്ക് ട്രെയിനിൽ നിന്നും ഇറങ്ങി പോവുന്നു എന്റെ കണ്ണുകൾ മായക്ക് വേണ്ടി ചുറ്റിലും പരതി കൊണ്ടേ ഇരുന്നു…
“ഏയ്.. ആരെ നോക്കിയാ നിൽക്കുന്നെ..?? പോവണ്ടെ…”
തോളിൽ കൈ പതിഞ്ഞു… കാതിൽ ഞാൻ ആ വാക്കുകൾ കേട്ടു…
ഞെട്ടി തിരിഞ്ഞു നോക്കിയപ്പോൾ മുന്നിൽ അവള്… മായ.
ഫോട്ടോയിൽ കണ്ടതിനേക്കാൾ ഐശ്വര്യം നിറഞ്ഞ മുഖം. നെറ്റിയിൽ കറുത്ത ഒരു ചെറു പൊട്ട്. കണ്ണുകൾ വളരെ നന്നായി എഴുതിയിരിക്കുന്നു. ചുണ്ടിൽ ഒരു കുസൃതി ചിരി.
ഒരു വെള്ള കളർ ചുരിദാറും നീല കളർ പാന്റും ശോളും.. തോളിൽ ഒരു ബാഗും..
പൂർണമായും എന്റെ എല്ലാ പ്രതീക്ഷകൾക്കും അപ്പുറമായിരുന്നു ഞാൻ കണ്ട മായ..
കണ്ണേട്ട… എന്ത് പറ്റി….??
ഒന്നുമില്ല..
പെട്ടെന്നുണ്ടായ അങ്കലാപ്പ് മാറ്റികൊണ്ട് ഞാൻ പറഞ്ഞു.
വാ പോവാം.. അല്ല നീ ഏതു വഴിയാ വന്നത്??
ഞാൻ വണ്ടി വരുമ്പോൾ തന്നെ കണ്ടിരുന്നു കണ്ണേട്ടൻ ഇവിടെ നിൽക്കുന്നത്… അപ്പോ ഒന്ന് പറ്റിക്കാൻ തോന്നി…
Hmm നന്നായിട്ടുണ്ട്….
അവളുടെ ബാഗ് വാങ്ങി കാറിന്റെ പിൻ സീറ്റിലേക്ക് വച്ച ശേഷം ഞാൻ മുന്നിൽ കയറി. അവളും എനിക്ക് അടുത്തായി മുന്നിൽ തന്നെ ഇരുന്നു…
വാ തോരാതെ അവള് എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു.. അവിടത്തെ പഠിതത്തെ പറ്റിയും ജോലിയുടെ വിശേഷങ്ങളും എല്ലാം..
ഇടക്കൊക്കെ എന്നോടും ഓരോ കാര്യങ്ങൽ ചോദിക്കും ഞാൻ അതിനു മറുപടിയും പറഞ്ഞു കൊണ്ടിരുന്നു…
ഇവളുടെ ഇൗ പെരുമാറ്റം കണ്ടപ്പോൾ അമ്മായി ഇവലോട് ഒന്നും പറഞ്ഞു കാണില്ല എന്ന് എനിക്ക് മനസ്സിലായി..
അത് ചോദിക്കാൻ പല തവണ മുതിർന്നെങ്കിലും എന്തോ ധൈര്യം കിട്ടിയില്ല..
നീ എന്തേലും കഴിച്ചോ അവിടുന്ന് രാത്രി കേറിയതല്ലെ…
ഹൊ.. ഇപ്പോഴെങ്കിലും ചോദിച്ചല്ലോ മനുഷ്യാ.. വേഗം അടുത്ത് കാണുന്ന ഹോട്ടെലിൽ നിർത്ത്..