അതെന്തിനാ..? നമ്മൾ വീട്ടിലോട്ടു അല്ലേ പോവുന്നത് അവിടെ പോയിട്ട് കഴിച്ചാൽ പോരെ…?
അവിടെ ചെന്നിട്ട് ഇനിയും കഴികാല്ലോ…
അവളുടെ മറുപടിക്ക് ഞാൻ വെറുതെ ഒന്ന് ചിരിക്കുക മാത്രം ചെയ്തു..
വലിയ നഗരത്തിൽ ഒക്കെ പോയി പഠിച്ചെങ്കിലും ഇപ്പോളും കൊച്ചു കുട്ടികളുടെ മനസ്സ് ആണ്..
അപ്പോളേക്കും അവളുടെ കൂടെ ഉള്ള നിമിഷങ്ങൾ ഞാൻ ആസ്വദിക്കാൻ ആരംഭിച്ചിരുന്നു…
അടുത്ത് കണ്ട ഒരു കൊച്ചു തട്ടുകടയിലേക്ക് ഞാൻ പതിയെ വണ്ടി ഒതുക്കി നിർത്തി…
കൊള്ളാം കണ്ണേട്ട ഇതാണ് കറക്റ്റ് പ്ലേസ്..
അവള് കാറിൽ നിന്നും പുറത്തിറങ്ങി.. പുറകെ ഞാനും.
ഓരോരുത്തരും ഈരണ്ടു ദോശ വീതം ഓർഡർ ചെയ്തു..
സാമ്പാറും കൂട്ടി അതിവേഗത്തിൽ ദോശ കഴിക്കുന്ന അവളെ ഞാൻ കൗതുകത്തോടെ നോക്കി നിന്നു.
ഇൗ കേരളത്തിലെ ഫുഡിന് ഒക്കെ ഒരു പ്രത്യേക രുചി ആണ് കണ്ണേട്ട…
അത് നീ ഒരുപാട് നാള് കഴിഞ്ഞ് കഴിക്കുന്നത് കൊണ്ട് തോന്നുന്നത് ആണ്…
അതേ.. സ്വന്തം നാടിന്റെ വില അറിയണം എങ്കിൽ പുറത്ത് പോയി നിക്കണം മോനെ..
എന്നാല് പിന്നെ എന്തിനാ ഇത്ര കഷ്ടപ്പെട്ട് പുറത്ത് പോയി നിക്കുന്നെ ഇവിടെ തന്നെ നിന്നൂടെ..??
ഇനിയിപ്പോ ഇവിടെ തന്നെ നിൽക്കേണ്ടി വരുമല്ലോ…
പെട്ടന്ന് അവള് അങ്ങനെ പറഞ്ഞപ്പോൾ ആദ്യം അതിന്റെ അർത്ഥം എനിക്ക് മനസ്സിലായില്ല..
പിന്നീട് കഴിച്ചു തീരുന്ന വരെ ഞങൾ രണ്ടു പേരും ഒന്നും സംസാരിച്ചില്ല..
തിരികെ കാറിൽ കയറി വണ്ടി എടുക്കുന്നതിന് മുന്നേ ഞാൻ വെറുതെ അവളോട് ചോദിച്ചു..
നീ ഇനി ബാംഗ്ലൂരിലേക്ക് പോവുന്നില്ലേ??
ഇല്ല..
അതെന്താ??
ഇവിടെ വേറൊരു കമ്പനിയിൽ ജോലി ശരിയായിട്ടുണ്ട് അപ്പോ അങ്ങോട്ട് മാറുകയാണ്…
ഓ.. അതാണോ??