അമ്മക്കിതുവരെ ഗോവിന്ദിനെ മനസിലായില്ലേ.അതോ ഇല്ലെന്ന് ഭാവിക്കുന്നൊ.”ഹി ഈസ് എ ഗേ”
അവന്റെ ഇപ്പൊഴത്തെ പാർട്ട്‌ണർ ആരെന്നോ?നമ്മുടെ മാനേജർ വില്ല്യം
നീയിത് എന്തൊക്കെയാ പറയുന്നെ.
പിന്നീട് ഗായത്രി പറയുന്ന കഥകൾ കേട്ട് സാവിത്രി തരിച്ചിരുന്നു
അന്നവർ ചവച്ചരച്ചു ചണ്ടിയാക്കി തെരുവിൽ എറിഞ്ഞതാ ചേച്ചിയെ.
ആരൊക്കെയോ ഹോസ്പിറ്റലിൽ എത്തിച്ചു.ബോധം വീണ ചേച്ചി, ചേച്ചിയുടെ വീട്ടിലെ നമ്പർ
കൊടുത്തു.കാണാതായി എന്നറിഞ്ഞ
ചേച്ചി ഹോസ്പിറ്റലിൽ ആണെന്ന് അങ്ങനെയാണ് നമ്മളൊക്കെ അറിയുന്നതും.അച്ഛനും കൂടെപ്പൊയി.
കാര്യങ്ങളറിഞ്ഞ അവർ
പീഡനവിവരം പുറത്ത് വിടാതെ അതൊരു അപകടമാക്കിത്തീർത്തു.
എല്ലാം കഴിഞ്ഞു ചേച്ചി സേഫ് ആണെന്നറിഞ്ഞപ്പോഴെത്തി, ആട്ടിൻതോലിട്ട ചെന്നായ.സ്വന്തം ഭാര്യയെ കൂട്ടികൊടുത്ത നാറി.
അച്ഛനറിയില്ല,ഗോവിന്ദ് മൂലമാണെന്ന്
പറഞ്ഞിട്ടില്ല.ആരോ തട്ടിക്കൊണ്ടു
പോയി എന്നെ അറിയൂ.ചേച്ചിയുടെ വീട്ടിൽ കാര്യങ്ങൾ അറിയാം.
അതിന് ശേഷം ഈ വീട് വിട്ടുപോകാൻ ഇറങ്ങിയതല്ലേ ചേച്ചി.
അച്ഛൻ തടയാൻ നിന്നില്ല.ചേച്ചിയുടെ ഇഷ്ട്ടത്തിന് വിട്ടു.പക്ഷെ തടഞ്ഞത് അമ്മയാ.അമ്മയന്ന് പോകാനുള്ള കാരണം ചോദിച്ചു.പക്ഷെ ഒരു പെണ്ണ് എങ്ങനെ പറയും ഒരമ്മയുടെ മുഖത്തുനോക്കി,സ്വന്തം മകൻ തന്റെ ഭാര്യയെ കൂട്ടിക്കൊടുത്തു എന്ന്.
ഒന്നും വിട്ട് പറയാതെ ചേച്ചി ഇവിടെ നിന്നു.അച്ഛൻ മരുമോളായിട്ടല്ല,
സ്വന്തം മോളായിത്തന്നെയാ കണ്ടതും
ചേച്ചി അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യില്ല എന്ന് അച്ഛനറിഞ്ഞിരുന്നു.
അതിന് ശേഷം അവരകൽച്ചയിലാ.
കാരണം ചേച്ചിയുടെ പാസ്റ്റാണെന്ന്
അച്ഛനാദ്യം കരുതി.ശരിയാകും എന്ന് വിചാരിച്ചു.ഈയിടെയായി എന്തോ സംശയങ്ങളുണ്ട് അച്ഛനും.
ഈ കുടുംബത്തിൽ വന്നത് കൊണ്ടാ ചേച്ചിയുടെ ജീവിതം
ഇങ്ങനെയായത്.അതിന് പരിഹാരം കാണെണ്ടത് നമ്മളാ.ഞാൻ എന്റെ ആങ്ങളയോടല്ലാതെ ആരോടാ പറയുക.അവനാദ്യം ഒഴിഞ്ഞുമാറി.
പിന്നെ ഞങ്ങൾക്കെല്ലാം പറയെണ്ടി വന്നു,എന്റെ അനുജനാണെന്ന് പോലും.ചേച്ചി മനസ്സുകൊണ്ടും ശരീരം കൊണ്ടും ഒന്നായത് ശംഭുവിലാ.അവര് ജീവിക്കട്ടെയമ്മെ
പ്ലീസ്…..
ഇതൊക്കെ പുറത്തറിയുമ്പോൾ….
ചേച്ചിയുടെ വീട്ടിലറിയാം.അവിടുത്തെ അച്ഛൻ കൈപിടിച്ചു കൊടുത്തുതാ ഇനി ഇവിടെ എല്ലാം ശരിയാവണം.