പിന്നൊരു കാര്യം കൂടി ഗോവിന്ദനീ വീട്ടിൽ അധികകാലം ഉണ്ടാവില്ല.
അവനെ അമ്മ മറന്നെപറ്റു.
അവളൊന്ന് ശ്വാസമെടുത്തുവിട്ടിട്ട് തുടർന്നു.”നല്ലൊരു കുടുംബത്തിൽ ജനിച്ച പെണ്ണ്,രാജകുമാരിയെപ്പൊലെ ജീവിച്ചവൾ,വലിയ പ്രതീക്ഷയോടെ ആവും ഇവിടെ വന്ന് കയറിയത്.
സ്വന്തം ഭർത്താവ് സ്വവർഗാനുരാഗി ആണെന്നറിഞ്ഞിട്ടും,കന്യകയായി തുടരേണ്ടിവന്നിട്ടും പരാതി പറഞ്ഞില്ല
ആരോടും പരിഭവം കാട്ടിയില്ല.എല്ലാം ഉള്ളിലൊതുക്കി ജീവിച്ചു.ഭർത്താവ് ചെയ്ത തെറ്റിന് ശിക്ഷയായി കുറച്ചു മൃഗങ്ങൾ അവളെ പിച്ചിച്ചീന്തിയപ്പഴും
അവൾ സഹിച്ചു.എന്നിട്ടും സ്വന്തം തെറ്റ് മനസിലാക്കാതെ,തിരുത്താതെ
നടക്കുമ്പോൾ അവളെന്തു ചെയ്യും.
അവളും ഒരു പെണ്ണല്ലെ അമ്മെ.
അമ്മ സ്വസ്ഥമായിട്ട് ആലോചിക്ക്. എന്നിട്ട് തീരുമാനിക്ക് എന്തുവേണം എന്ന്.ആരെ തള്ളണം ആരെ കൊള്ളണം എന്നൊക്കെ”
തീരുമാനം സാവിത്രിക്ക് വിട്ട് ഗായത്രി കിടന്നു.അതെന്തായാലും അവൾ അവർക്കൊപ്പം നിൽക്കും എന്നവൾ തറപ്പിച്ചു പറഞ്ഞു.കിടന്നയുടനെ അവൾ ഉറക്കം പിടിച്ചിരുന്നു.
സാവിത്രിയപ്പോഴും ചിന്തയിലാണ്.
കേട്ട കാര്യങ്ങൾ അവളുടെ ഉറക്കം കെടുത്തി.ആശയക്കുഴപ്പത്തിലായ അവൾ കാര്യങ്ങൾ ഓരോന്നായി മനസ്സിലിട്ട് കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു
ഒടുവിൽ എന്തോ തീരുമാനിച്ചുറച്ച ശേഷം പതിയെ ഉറക്കത്തിലേക്ക് വഴുതി.
*****
ഭൈരവനെയും കൊണ്ട് ഇരുമ്പൻ അപ്പോൾത്തന്നെ പോയിരുന്നു.
വെളിച്ചം വീഴുംമുന്നേ ചതുപ്പിൽ കെട്ടി താത്തണം.ഒപ്പം രണ്ടുപേരെയും കൂടി കൂട്ടിയിരുന്നു.
താഴെ പിടിപ്പത് പണിയിലാണ് കമാൽ
ഒപ്പം ബാക്കിയുള്ള ശിങ്കിടികളും.
നിലവറയിലും മറ്റും വീണ രക്തം
കമാൽ തന്നെ വൃത്തിയാക്കുന്നു.
ഓരോ ഇഞ്ചും അരിച്ചുപെറുക്കി പ്രൊഫഷണൽ ടച്ചോടെ തെളിവ് നശിപ്പിക്കുകയാണ് കമാൽ.അതാണ് അയാളെ ഇരുമ്പിന്റെ വിശ്വസ്തൻ ആക്കിയതും.
അകത്തും പുറത്തുമുള്ള പൊട്ടിയ ചില്ലും ചട്ടിയും മറ്റു വകകളുമെല്ലാം പുലർച്ചയോടെ തറവാട്ടുപറമ്പിൽ
കുഴിച്ചുമൂടി.വീട്ടുപകരണങ്ങളെല്ലാം യഥാസ്ഥാനം പിടിച്ചിട്ടിരുന്നു.കമാൽ തന്നെ ചോരയും മറ്റും തുടച്ചു വൃത്തിയാക്കി,അവിടെ ഒരാൾ വെട്ടേറ്റു വീണത്തിന്റെ യാതൊരു തെളിവുമവശേഷിപ്പിക്കാതെയാണ് അവിടെനിന്നും പോയത്.
*****
വീണക്കൊപ്പം മുറിയിൽ തന്നെയാണ് ശംഭു.അവന്റെ മടിയിൽ തല ചായ്ച്ചു ഉറങ്ങുകയാണവൾ.ഇടക്കവൻ ഫോണിലേക്ക് നോക്കുന്നുണ്ട്.അല്പം കഴിഞ്ഞു അവൻ പ്രതീക്ഷിച്ചിരുന്ന കാൾ അതിലേക്ക് വന്നു”ഇരുമ്പൻ സുര”
ഇരുമ്പേ എന്തായി…….?വെടിപ്പായി നടന്നോ കാര്യങ്ങൾ….?
വിചാരിച്ചതുപോലെ നടന്നില്ല ശംഭു.