ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Posted by

അവളുടേതായ ലോകത്താണ് വീണ, ചുറ്റുമുള്ളത് അവൾ ശ്രദ്ധിക്കുന്നതെ ഇല്ല.സാവിത്രിയുടെ സാന്നിധ്യം തന്റെ പുരുഷന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് പോലും അവൾ ഗൗനിക്കുന്നില്ല.
അവളുടെ ലോകം ശംഭുവിലെക്ക് ചുരുങ്ങിയിരിക്കുന്നു.മൗനം വഴിമാറി കൊടുത്തപ്പോൾ അവൾ വീണ്ടും പറഞ്ഞുതുടങ്ങി.

ശംഭുസെ…. അവിടെ……. അവിടെ നിലവറയില്…

അവിടെന്താ…..?

ഒരുത്തൻ…..എന്നെ പിടിക്കാൻ വന്നു.
പൂട്ടി ഇട്ടേക്കുവാ.അവനാ ഇതൊക്കെ വലിച്ചുകീറിയെ.

ഒത്തിരി ഉപദ്രവിച്ചോ അവൻ?

“ഇല്ല ശംഭുസെ,അപ്പോഴേക്കും രക്ഷ പെടാൻ പറ്റി.പക്ഷെ ഗായത്രിക്ക്…..

“എന്താ ഗായത്രിക്ക്,ഒന്നുല്ല.നോക്ക് ടീച്ചറുടെ കൂടെ നിക്കുന്നു.അങ്ങോട്ട്‌ ചെല്ല് ചേച്ചിപ്പെണ്ണെ.ചെന്ന് ഉടുപ്പ് മാറിയിട്ട് ചേച്ചിയുടെ മുറിവൊക്കെ ഒന്ന് തുടച്ചുകൊടുക്ക്.ഞാനൊന്ന് നോക്കിയേച്ചു വരാം”
അവൾ പൂർത്തിയാക്കുന്നതിന് മുന്നെ അവൻ പറഞ്ഞു.അവന്റെ മുന്നിലവൾ ഒരു പൂച്ചയെപ്പോലെ അനുസരണയുള്ളവളായി.അവന്റെ സാന്നിധ്യത്തിൽ അവളുടെ ഭയം വിട്ടകന്നിരുന്നു.അവൻ കൂടെയുള്ള സമയം താൻ സുരക്ഷിതയാണെന്ന ബോധ്യത്തോടെ അവൾ ഗായത്രിക്ക് അരികിലേക്ക് നീങ്ങി.

തന്റെ ചുറ്റുപാടിനെക്കുറിച്ച് ബോധ്യം വന്ന വീണ സാവിത്രിയെ കണ്ട് ഞെട്ടി
അവൾക്ക് മുഖം കൊടുക്കാൻ വീണ ഭയന്നു.ആ മുഖത്തവൾ നൂറായിരം ചോദ്യങ്ങൾ വായിച്ചെടുത്തു.

അമ്മെ ഞാൻ……..

“ഇപ്പൊചെല്ല്,ചെന്ന് വേഷംമാറ്.
പിന്നെയാവാം ചോദ്യവും പറച്ചിലും
ഒക്കെ.”
സാവിത്രി ഗൗരവത്തിൽ തന്നെയാണ് പറഞ്ഞതും.പിടിക്കപ്പെട്ടു എന്നവൾ
മനസിലാക്കി.നേരിടുക തന്നെയെന്ന് ഉറപ്പിച്ച വീണ സാവിത്രിക്ക് മുഖം കൊടുക്കാതെ അവിടെനിന്നും പിൻവാങ്ങി.സാവിത്രിയുടെ മുഖത്തു നോക്കാൻ വയ്യാതെ ശംഭുവും.
*****
നിലവറ തുറന്ന് ശംഭു അകത്തേക്ക് കയറി.ഭൈരവൻ അപ്പോഴും നിലത്ത് കിടക്കുകയാണ്.നിരങ്ങി എണീക്കാൻ നോക്കുന്നുണ്ടെങ്കിലും
തുടയിലെ ആഴത്തിലുള്ള മുറിവ് കാരണം ഭൈരവന് കാലുറപ്പിച്ചു നിൽക്കാൻ സാധിക്കാതെ വേച്ചു വീണുപോവുകയായിരുന്നു.ചോര നല്ല രീതിയിൽ വാർന്നുപോയിട്ടുണ്ട്. അതിന്റെ തളർച്ചയും അയാൾക്കുണ്ട്
രക്തം നിലവറക്കുള്ളിൽ കട്ടപിടിച്ചു തുടങ്ങിയിരിക്കുന്നു.കാലനക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *