കാരണം മുറിവിൽ നിന്നുള്ള ചോര നിന്നിട്ടില്ല.തലയിലേറ്റ അടിയിൽ മുറിവുണ്ടെങ്കിലും ഗുരുതരമല്ല.ആ മുറിവിൽ നിന്നും ചോര മുഖത്തുകൂടി
ഒളിച്ചിറങ്ങിയിട്ടുണ്ട്.നെറ്റിയിലേറ്റ മുറിവിന് ചുറ്റും രക്തം കട്ടപിടിച്ച അവസ്ഥയിലാണ്.പക്ഷെ തുടയിലെ വെട്ട് ചിലപ്പോൾ മരണത്തിന് തന്നെ കാരണമായേക്കാം എന്നവന് തോന്നി
ദേഷ്യം ഇരച്ചുകയറിയ ശംഭു അയാളുടെ മുറിവിൽ ആഞ്ഞു ചവിട്ടി വേദനയാൽ അയാൾ അലറിവിളിച്ചു.
“നായെ….. നീ കൈവച്ചത് എന്റെ പെണ്ണിനെയാ.നിന്റെ മരണം ഞാൻ ഉറപ്പ് വരുത്തിയിരിക്കും”ഭൈരവന്റെ നെഞ്ചിൽ ചവിട്ടിനിന്ന് അവൻ പറഞ്ഞു.അയാൾ അവന്റെ കാലിൽ പിടിച്ചുകിടക്കുകയാണ്.ശക്തിയിൽ തന്റെ നെഞ്ചിലമർന്ന കാല് മാറ്റാൻ അയാൾ ശ്രമിക്കുന്നുമുണ്ട്.
അതെ നിപ്പിൽ നിന്നുകൊണ്ട് തന്നെ
ശംഭു തന്റെ ഫോണിൽ കോൺടാക്ട്
തിരയുകയാണ്.ഉദ്ദേശിച്ചയാളുടെ പേര് കണ്ടതും അതിലവൻ വിരൽ അമർത്തി.സ്‌ക്രീനിലപ്പോൾ ആ പേര് തെളിഞ്ഞു.”ഇരുമ്പൻ സുര”
ആദ്യത്തെ ഒരു തവണ ബെൽ പോയിട്ടും അപ്പുറെ അനക്കമൊന്നും ഉണ്ടായിരുന്നില്ല.അവൻ വിളിച്ചു
കൊണ്ടെയിരുന്നു.
“ഏത് പരനാറിയാടാ ഈ പാതിരക്ക്
മനുഷ്യനെ ഉറങ്ങാനും വിടില്ല”
നിർത്താതെയുള്ള ഫോൺ ശബ്ദം ഉറക്കം കളഞ്ഞപ്പോൾ,വിളിക്കുന്നത് ആരെന്ന് പോലും നോക്കാതെ പച്ച തെറി വിളിച്ചുകൊണ്ടാണ് സുര ഫോണെടുത്തത്.
ശംഭുവാ…….ഉറക്കം കളഞ്ഞു എന്നറിയാം.പക്ഷെ ഇരുമ്പിന്റെ സഹായം വേണ്ട സമയത്ത് വിളിച്ചല്ലേ പറ്റു.
വിട്ട് കളയെടെ,ഞാൻ ഉറക്കം പോയപ്പോ ആ ദേഷ്യത്തിന്….ഇപ്പൊ എന്നാ ഈ രാത്രീല്.
ഇരുമ്പേ….വേഗം തറവാട്ടിലെത്തണം. പിള്ളേരെ മുഴുവൻ കൂട്ടിക്കോ.ഇന്ന്
വെളുക്കും മുന്നേ തീർക്കേണ്ട പണിയാ.
“….എന്നാടാ….എന്നാ പ്രശ്നം….എന്നാ നിന്റെ ശബ്ദം വല്ലാതെ………..”
അവന്റെ ശബ്ദവ്യത്യാസം തിരിച്ചറിഞ്ഞ ഇരുമ്പ് കുറെ ചോദ്യം ഒന്നിച്ചു ചോദിച്ചുകൊണ്ട് തന്റെ ബുള്ളറ്റിന്റെ ചാവിക്കായി പരതി.
“വേഗം വാ…..വന്നിട്ട് പറയാം”അവൻ ഫോൺ കട്ട് ചെയ്തു.ഭൈരവന്റെ അടിവയറ്റിൽ ആഞ്ഞൊരു
തൊഴികൂടി കൊടുത്തിട്ടാണ് അവൻ മുകളിലെത്തിയത്.
*****
ഇതിനിടയിൽ വീണ വസ്ത്രമൊക്കെ മാറ്റിയിരുന്നു.ഹാളിലിരിക്കുകയാണ്
മൂവരും.സാവിത്രി സ്വല്പം മാറിയാണ് ഇരിപ്പ്.വീട്ടിലുണ്ടായ അസ്വഭാവിക സംഭവവും വീണയുടെ പെരുമാറ്റവും