സാവിത്രിയെ വല്ലാതെ ഉലച്ചിട്ടുണ്ട്.
പക്ഷെ ആ അന്തരീക്ഷത്തിൽ അവളൊന്നും ചോദിക്കുന്നില്ല.ഒന്ന് ശാന്തമായ ശേഷം ചോദിക്കാം എന്ന് തന്നെയാണ് മാഷിനെ വിളിച്ചപ്പോഴും പറഞ്ഞത്.വീണയുടെ പെട്ടെന്നുള്ള പെരുമാറ്റം കണ്ട് പതറിയ സാവിത്രി പക്ഷെ അത് മാധവനോടു മറച്ചു.
നേരിട്ട് തന്നെ അക്കാര്യം ധരിപ്പിക്കാം എന്നാണ് സാവിത്രിയുടെ മനസ്സിൽ.
അങ്ങനെയൊരു കാര്യം കൺമുന്നിൽ കണ്ടെങ്കിലും,തന്റെ കാഴ്ച്ചപ്പാട് തെറ്റിയാലോ എന്ന ചിന്ത അതിന് പിറകിലുണ്ട്.കാരണം നാം പലപ്പോഴും കാണുന്നതായിരിക്കില്ല സത്യവും.ചിലപ്പോൾ ആ സമയം അങ്ങനെ സംഭവിച്ചുപോയതുമാവാം.
എന്തായാലും വൈകിട്ടോടെ മാഷ് ഇങ്ങെത്തും.അതിനുമുന്നേ
കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്യാം എന്ന കണക്കൂകൂട്ടലോടെ സാവിത്രിയാ ഇരുപ്പ് തുടർന്നു.
ഗായത്രിയുടെ മുറിവ് ക്ലീൻ ചെയ്യുന്ന തിരക്കിലായിരുന്നു വീണ.സാവിത്രി അല്പം അകലെയിരിപ്പുണ്ട് എങ്കിലും അവൾ മുഖം കൊടുക്കുന്നില്ല.ഒപ്പം ഗായത്രിയുണ്ടാവും എന്ന ധൈര്യം ആവൾക്കുണ്ട്.
ആന്റിസെപ്റ്റിക് ലോഷൻ മുറിവിന് ചുറ്റും പുരട്ടുമ്പോൾ നീറ്റൽ കൊണ്ട് വീണയുടെ കയ്യിൽ പിടിക്കുന്നുണ്ട് ഗായത്രി.”അടങ്ങിയിരിക്ക് പെണ്ണെ ഒന്ന് ചെയ്യട്ടെ”ഗായത്രി തടയുമ്പോൾ വീണ ശകാരിക്കുന്നു.നെറ്റിയിലെ
മുറിവിന് ചുറ്റും രക്തം കട്ടപിടിച്ച അവസ്ഥ.അധികം മുറിവ് ഇല്ല എങ്കിലും വീഴ്ച്ചയിലും മറ്റും പറ്റിയ ചതവ് എടുത്തറിയാം.ഒടുക്കം മുറിവൊക്കെ വൃത്തിയാക്കിയ വീണ
മുറിവിൽ ക്രീം പുരട്ടി വൃത്തിയിൽ അതിന് പുറമെ ബാൻഡേജ് കൊണ്ട് കെട്ടിവച്ചു.
ഈ കാഴ്ച്ചകളാണ് ശംഭു മുകളിൽ എത്തിയ സമയം കാണുന്നത്.
സാവിത്രിയവനെ ഇരുത്തിയൊന്ന് നോക്കി.അത് നേരിടാനാവാതെ തല കുനിച്ചുനിന്ന സമയം ഒരു രക്ഷ പോലെ അവന്റെ ഫോൺ റിങ് ചെയ്തു.സ്‌ക്രീനിൽ പേര് കണ്ടതും
അവൻ ഫോൺ എടുത്തുകൊണ്ട് പുറത്തേക്ക് നടന്നു.
മാഷേ……….
“എന്താടാ വീട്ടില്..?എന്താടാ ഉണ്ടായേ.
സാവിത്രി ആകെ പേടിച്ചാ വിളിച്ചത്.
നിന്നെ വിളിച്ചപ്പൊ നീ എൻഗേജ്ഡ്.”
അവൻ ആ ശബ്ദത്തിലെ പരിഭ്രമം തിരിച്ചറിഞ്ഞു.
കൊട്ടേഷനാ മാഷെ.ആരെന്നറിയില്ല.
പക്ഷെ അറിഞ്ഞു കളിച്ചതുപോലെ
ഉണ്ട് സീൻ.
എന്താടാ……..എന്താ അങ്ങനെയൊരു സംശയം.