എവിടാടാ…….അവരൊക്കെ എവിടെ.
അകത്തുണ്ട് ഇരുമ്പേ,കേറിവാ.
“ഇരുമ്പേ ഉള്ളിലും ഇതൊക്കെയാ അവസ്ഥ”വീട്ടുപകരണങ്ങളും മറ്റ് അലങ്കാര വസ്തുക്കളും ചൂണ്ടിക്കാട്ടി ശംഭു പറഞ്ഞു.പലതും സ്ഥാനം തെറ്റി കിടക്കുകയാണ്.ചിലത് പൊട്ടിയ അവസ്ഥയിലും.ഉള്ളിലെത്തിയ ശംഭു ഇരുമ്പിനെ അതെല്ലാം ചൂണ്ടിക്കാട്ടി.
“ഇവിടെ ചോര വീണിട്ടുണ്ടല്ലോടാ”
ഇരുമ്പ് പറയുമ്പോഴാണ് ഹാളിൽ
നിന്നും പുറത്തേക്ക് പല ഭാഗങ്ങളിൽ ആയി രക്തം കട്ടപിടിച്ചു കിടക്കുന്നത് ശംഭു പോലും ശ്രദ്ധിക്കുന്നത്.
“മ്മ് ഒരുത്തനുകൂടി വെട്ടേറ്റു,പക്ഷെ അവൻ രക്ഷപെട്ടു”അയാൾ ശംഭുവിനോട് പറഞ്ഞു.അതുകേട്ട് ശംഭു വീണയെ ഒന്ന് നോക്കി.അവൾ അതെയെന്ന് തലയാട്ടി.
‘പേടിക്കണ്ട.മാഷ് വിളിച്ചിരുന്നു.ഞാൻ നോക്കിക്കോളാം.നീയിപ്പോ ഇയാളെ ഒന്ന് ഹോസ്പിറ്റലിൽ കാണിക്ക്.തല ഇടിച്ചു വീണപ്പോൾ മുറിഞ്ഞതാവും.”
ഇരുമ്പ് ഗായത്രിയെ നോക്കി പറഞ്ഞു
എനിക്ക് കുഴപ്പം ഒന്നുല്ല ചേട്ടാ.അല്പം വേദനയുണ്ട്.മാറിക്കോളും.
അതല്ല പെങ്ങളെ,തലയിടിച്ചു വീണത് അല്ലെ.ഒന്ന് സ്കാൻ ചെയ്തു നോക്കുന്നത് നല്ലതാ.കുഴപ്പം ഒന്നുല്ല എന്ന് ഉറപ്പിക്കാല്ലോ”
“അതെ ശരിയാ ചെച്ചി.നമ്മുക്കൊന്ന് പോയി വരാം”
വേണ്ടടാ…..കുഴപ്പം ഒന്നുമില്ല.ഇനി എന്തേലും ഉണ്ടെങ്കിൽ രാവിലെ പോകാം.ഈ രാത്രി എനിക്കിനി വയ്യ.
അത് സുരക്കും ശരിയാണെന്ന് തോന്നി.രാത്രി മൂന്ന് പെണ്ണുങ്ങളെയും കൊണ്ട് ടൗണിൽ വരെ പോയിവരിക അതും ഈ സാഹചര്യത്തിൽ.ആ ഒരു റിസ്ക് വേണ്ടെന്ന് തന്നെ വച്ചു.
“……കമാലെ……”
ഇരുമ്പിന്റെ വിളി കേട്ടതും അയാൾ ഉള്ളിലെത്തി.ഒപ്പം മറ്റുള്ളവരും.
“…..അണ്ണാ…….”ഒരാൾ ഭവ്യതയോടെ സുരയുടെ വാക്കുകൾക്കായി കാത്തു
ഒരു ആജാനുബാഹു.ആരും കണ്ടാൽ ഒന്ന് പേടിക്കുന്ന രൂപം.കമാൽ ആണ്, ഇരുമ്പിന്റെ വലം കൈ.
കാര്യങ്ങൾ പ്രത്യേകം പറയണ്ടല്ലൊ.
വെളുക്കുന്നെന് മുന്നേ തീർക്കണം.
പഴയപടിയുണ്ടാവണം വീടും പരിസരവും.നീ നിന്ന് ചെയ്യിക്കണം. ഞാനിപ്പൊ ഇറങ്ങും,ഒരുവൻ താഴെ വീണുകിടപ്പുണ്ട്,ഇവിടെ നിലവറയിൽ
അവനെ ഞാനങ്ങു കൊണ്ടുപോകും. ഒരു തെളിവും അവശേഷിക്കരുത്.
മനസിലായോ നിനക്ക്.