എന്റെ നിലാപക്ഷി 8 [ ne-na ]

Posted by

എന്റെ നിലാപക്ഷി 8
Ente Nilapakshi Part 8 | Author : Ne-NaPrevious part

 

നേരം പുലർന്നപ്പോഴും ശ്രീഹരിയുടെ കരവലയത്തിനുള്ളിൽ ഒന്നും അറിയാതെ ഉള്ള നിദ്രയിൽ ആയിരുന്നു ജീന. കണ്ണുകൾ തുറന്ന ശ്രീഹരി ആദ്യം നോക്കിയത് ഭിത്തിയിലെ വാച്ചിലേക്കാണ്. 7 മണി ആകാറായിരിക്കുന്നു.
സാധാരണ ദിവസങ്ങളിൽ ഈ സമയം ജീന ചായയുമായി വന്ന് തന്നെ ഉണർത്തുന്നതാണെന്ന് അവൻ ഓർത്തു.
തന്റെ നെഞ്ചിൽ തല അമർത്തി ചൊതുങ്ങികൂടി കിടക്കുന്ന ജീനയെ അവൻ നോക്കി. കുറച്ച് മുടി അനുസരണ ഇല്ലാതെ അവളുടെ മുഖത്തേക്ക് വീണു കിടപ്പുണ്ട്. അവളുടെ നീണ്ടു തിങ്ങി നിറഞ്ഞു കിടക്കുന്ന മുടി ശ്രീഹരിക്ക് ഒരുപാട് ഇഷ്ട്ടമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മുടി വെട്ടി നീളം കുറക്കാൻ അവൻ ജീനയെ അനുവദിച്ചിരുന്നില്ല.
അവളുടെ വയറിൽ ചുറ്റിപിടിച്ചിരുന്ന കൈ എടുത്തു ശ്രീഹരി ജീനയുടെ മുഖത്ത് വീണുകിടന്നിരുന്ന മുടി പിന്നിലേക്ക് ഒതുക്കിയിട്ടു. അപ്പോഴാണ് ഷാൾ ഇല്ലാത്തതിനാൽ അവളുടെ ടോപിനുള്ളിൽ തിങ്ങി നിറഞ്ഞു നിന്നിരുന്ന അവളുടെ മാറിടങ്ങളിൽ അവന്റെ നോട്ടം പതിഞ്ഞത്. ഗാഢനിദ്രയിൽ അലസമായുള്ള കിടപ്പിലായതിനാൽ മാറിടത്തിന്റെ മുഴപ്പ് എടുത്തു കാണിക്കുന്നുണ്ട്.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് പനി കിടപ്പിലായിരുന്ന സമയം ജീന കൂടെ കിടന്നിരുന്നപ്പോൾ ശ്രീഹരി ചിന്തിച്ചിരുന്നു എന്ത് ധൈര്യത്തിൽ ആണ് അവൾ ഇങ്ങനെ കൂടെ കിടക്കുന്നത് എന്ന്. അപ്പോഴൊക്കെയും അവന്റെ മനസ്സിൽ ഓടി എത്തിയത് അവളുടെ ഇച്ചായ എന്നുള്ള വിളിയും അതിൽ നിറഞ്ഞു നിന്നിരുന്ന സ്നേഹവും വിശ്വാസവും ആയിരുന്നു.
ഗാഢനിദ്രയിൽ കിടന്നിരുന്ന അവളെ ഉണർത്താൻ ശ്രീഹരിക്ക് തോന്നിയില്ല. അതുകൊണ്ട് തന്നെ അവൻ സാവധാനം തന്റെ നെഞ്ചിൽ നിന്നും അവളെ അടർത്തിമാറ്റി കിടത്തി. അതിനു ശേഷം അടുക്കളയിലേക്ക് പോയി.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് തൊണ്ടവേദന വന്നപ്പോൾ ഒരു ആശ്വാസത്തിന് കോഫി മാറ്റി കട്ടൻചായ കുടിച്ചതാണ്. ജീന ഉണ്ടാക്കിയ കട്ടൻ ചായയുടെ ടേസ്റ്റ് ഇഷ്ട്ടമായതിനാൽ പിന്നെ അതാക്കി പതിവ്.
കട്ടനുള്ള വെള്ളം അടിപ്പിൽ വച്ച് തിരിഞ്ഞ് നോക്കുമ്പോഴാണ് ജീന പിറകിൽ നിൽക്കുന്നു.
“ഇച്ചായന്‌ എന്നെ വിളിച്ചൂടായിരുന്നോ?”
അവൻ ഒരു പുഞ്ചിരിയോടെ പറഞ്ഞു.
“നീ നല്ല ഉറക്കത്തിൽ ആയിരുന്നു. അതാ വിളിക്കാഞ്ഞെ.”
“ഇച്ചായൻ മാറ്.. ഞാൻ ചായ ഇടാം.”
അടുക്കള ഭരണം ജീനയ്ക്ക് ആയതിനാൽ അവൻ ഒഴിഞ്ഞു മാറി കൊടുത്തു.
“നീ ഇന്ന് ഓഫീസിൽ വരണ്ട.”

Leave a Reply

Your email address will not be published. Required fields are marked *