അവൾ ആകാംഷയോടെ അവനോടു ചോദിച്ചു.
“അതെന്താ?”
“നാളെ രാവിലെ നമ്മൾ വീട്ടിലേക്ക് പോകും. പിന്നെ വിദ്യയുടെ കല്യാണത്തിന് ശേഷമേ തിരികെ ഉള്ളു.. അതുകൊണ്ട് നീ ഇന്ന് ഡ്രസ്സ് എല്ലാം പായ്ക്ക് ചെയ്യ്.”
അവൾ കുറച്ച് നേരത്തേക്ക് മൗന ആയി നിന്ന ശേഷം പറഞ്ഞു.
“എനിക്ക് കുഴപ്പമൊന്നും ഇല്ല ഇച്ചായ.. ആദ്യത്തെ പ്ലാൻ പോലെ നമുക്ക് അടുത്ത മാസം ആദ്യം പോയാൽ മതി.”
“ആ പ്ലാൻ ഒക്കെ ചെയ്ഞ്ച് ചെയ്തു. നമ്മൾ നാളെ തന്നെ പോകും.”
“എനിക്ക് വേണ്ടി ഇച്ചായൻ ഒരുപാട് അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. അതിന്റെ കൂടെ എനിക്കായി ഓഫീസിൽ നിന്ന് മാറി നിന്നാൽ അവിടത്തെ കാര്യങ്ങളെല്ലാം കുളം ആകും.”
ശ്രീഹരി കടിപ്പിച്ചു പറഞ്ഞു.
“എന്റെ ഈ തീരുമാനത്തിൽ ഒരു മാറ്റം ഇല്ല.”
അവന്റെ സ്വരത്തിൽ ഉണ്ടായ മാറ്റം അവളെ ചെറുതായി വിഷമിപിപ്പിച്ചു. അത് അവളുടെ മുഖത്തു കാണാനും ഉണ്ടായിരുന്നു.
അത് മനസിലായ ശ്രീഹരി അവളുടെ വലതു കൈപ്പത്തി തന്റെ ഇരു കാരങ്ങൾക്കുള്ളിലുമായി അമർത്തി കൊണ്ട് പറഞ്ഞു.
“ഈ യാത്ര നിനക്ക് വേണ്ടി മാത്രമല്ല.. എനിക്കും കൂടി വേണ്ടിയാണ് ജീന. ഈ തിരക്കുകൾക്കിടയിൽ നിന്നൊരു മാറ്റം ഞാനും എന്നെ ആഗ്രഹിക്കുന്നു.”
ഇനി എന്ത് പറഞ്ഞിട്ടും കാര്യം ഇല്ലെന്ന് മനസിലായ ജീന മൗനം പാലിച്ചു. പിന്നെ അവർക്കിടയിൽ സംസാരം ഒന്നും ഉണ്ടായില്ല.
.
.
രാവിലെ തന്നെ ജീനയും ശ്രീഹരിയും യാത്രക്ക് തയ്യാറായി വീട്ടിൽ നിന്നും ഇറങ്ങി. ജീന വാതിൽ പൂട്ടുന്ന സമയം ശ്രീഹരി ബാഗുകൾ എല്ലാം കാറിലേക്ക് എടുത്തു വച്ചു. ജീന അവളുടെ എല്ലാ ഡ്രെസ്സുകളും ബാഗിനുള്ളിൽ ആക്കി എടുത്തിരുന്നു. അല്ലെങ്കിൽ അവിടെ ചെല്ലുമ്പോൾ ശ്രീഹരി തനിക്കായി ആവിശ്യം ഇല്ലാതെ വീണ്ടും ഡ്രെസ്സുകൾ വാങ്ങികൂട്ടുമെന്ന് അവൾക്ക് നന്നായി അറിയാം.
വാതിൽ പൂട്ടിക്കഴിഞ്ഞ ജീന മുറ്റത്ത് നിന്നിരുന്ന വേലക്കാരിയുടെ അടുത്ത് ഒരാഴ്ച കൂടുമ്പോൾ വന്നു തൂത്ത് തുടച്ച് ഇടണമെന്ന നിർദ്ദേശം കൊടുത്ത ശേഷം കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു.
രാജുവിനോട് തലേ ദിവസം തന്നെ ശ്രീഹരി ഇനി തിരികെ വരുന്നതുവരെ ഓഫീസിലെ കാർ ഓടിക്കാൻ പോയാൽ മതിയെന്ന് നിർദ്ദേശം നൽകിയിരുന്നു.
കാർ ഓടിക്കുന്നതിനിടയിൽ അവൻ ജീനയെ ശ്രദ്ധിച്ചു.