അമ്പലത്തിൽ നട അടച്ചിരികർന്നു
കുറച്ചു കഴിഞ്ഞപ്പോ നട തുറന്നു ഉള്ളിൽ നിന്നും സുന്ദരനയാ ഒരു ചെറുപ്പക്കാരൻ കയ്യിൽ തീർത്ഥവും പ്രസാദവുമായി പുറത്തേക് വന്നു
ഉണ്ണികൃഷ്ണൻ
28 വയസ് പ്രായം തോന്നിക്കും,വെളുത്ത മാറിൽ നിറയെ രോമങ്ങളായി കണ്ടാൽ ആരും കൊതിക്കുന്ന ശരീരം,വിയർപ്പുതുള്ളികൾക്കൊപ്പം മാറിൽ പറ്റിച്ചേർന്ന കിടക്കുന്ന പൂണൂൽ നെറ്റിയിൽ ചന്ദനത്തിന്റെയും കുംകുമത്തിന്റെയും കളപൊട്ടുകൾ ചിരിക്കുമ്പോൾ തെളിഞ്ഞു വരുന്ന നുണക്കുഴി. നല്ല കട്ട താടി,ഒറ്റനോട്ടത്തിൽ എല്ലാ പെൺപിള്ളേരും വീണുപോകുന്ന ഒരു ശ്രീകൃഷ്ണൻ ,ഒരു പാവം ലുക്ക് ആളൊരു സംഭവം തന്നെ.
”സ്സ് …”
”ന്താടാ…”
”ഇതാണോ ആ നമ്പൂതിരി ”
”ആഹ്ഹ അതെ എങ്ങനെ ഉണ്ട് ”
”സൂപ്പർ ”
”ഇപ്പോ മനസിലായില്ലേ ഈ ഞാൻ അങ്ങനെ കണ്ട ആപ്പ ഊപ്പകലെ ഒന്നും നോകുല ന്ന ”
”മ്മ്മ്…”
”കുറച്ചു ദിവസായല്ലോ ഇങ്ഓട്ടൊക്കെ ഒന്ന് കണ്ടിട്ട് ” നമ്പൂതിരി അമ്മയോട് ചോദിച്ചു.
”കുറച്ചു തിരക്കായിപ്പോയി തിരുമേനി ”
”മ്മ് ഇതാരാ മകനാണോ ”
”അതെ ”
അയാൾ എന്നെ നോക്കി ചിരിച്ചു ..ഞാൻ ചെറിയൊരു പണി ഒപ്പിക്കാമെന്ന് കരുതി നല്ല ദേഷ്യം എക്സ്പ്രശന്‍ ഓക്കേ മുഖത്തു വരുത്തി നിന്നു
”കണ്ടിട്ട് വലിയ ഗൗരവകരാണ് ആണെന്ന് തോന്നുന്നു ”
‘ഗൗരവമോ അതിപ്പോ’
‘അമ്മ അന്തം വിട്ട എന്റെ മുഖത്തേക് നോക്കി നിന്നു
ഞാൻ അയാൾ കാണാതെ ചുമ്മാ ഷോ ആണെന്ന് അമ്മയ്ക് മനസിലാക്കാൻ വേണ്ടി ഒന്ന് കണ്ണിറുക്കി കാണിച്ചു എന്നിട് വീണ്ടും ഗൗരവം മോഡ് ഓൺ
”ആഹ് അതെ ..എന്താ ഗൗരവം ഉള്ളവർക്കു അമ്പലത്തിൽ വരാൻ പാടില്ല എന്നുണ്ടോ ”
”യേ ഇല്ല താൻ വന്നോളൂ .”
”തിരുമേനി ഒരു പൂജ ഉണ്ടാരുന്നു ”
”മകന്റെ നാളിൽ അല്ലേ.. ചെയ്തിട്ടുണ്ട് ”
”ഓഹ് അതൊക്കെ എങ്ങനെ കൃത്യമായി മനസിലായി ”
”അല്ല ..അത് പിന്നെ അമ്മ എപ്പോഴും കഴിക്കുന്ന പൂജയെ അതാ …”
”തിരുമേനിയുടെ പൂജ കഴിഞ്ഞെങ്കിൽ കുറച്ച കാര്യങ്ങൾ പറയാൻ ഉണ്ടായിരുന്നു ”
”എന്താണ് പറഞ്ഞോളൂ ”