കുറെപേരും വീടിന്റെ പുറത്തും വഴിയിലുമൊക്കെ ആണ്.. അപ്പോൾ താര ഞങ്ങളുടെ അടുത്തേക്ക് വന്നു…
താര :” നിങ്ങൾ ഇത്രേം നേരം എവിടെയായിരുന്നു.. “
മനു :” ഞങ്ങൾ ചുമ്മാ നടക്കാൻ പോയതാ.. “
താര :” എന്നാ ഞങ്ങളെ കൂടി വിളിച്ചൂടായിരുന്നോ?? ദുഷ്ടന്മാരെ.. “
മനു : “ഞങ്ങളോ..ബാക്കി ഉള്ളവരൊക്കെ പോയില്ലേ.. വേറെ ആരാ ഇവിടെ ഉള്ളത് “??
താര :” ഞങ്ങൾടെ കസിൻസൊക്കെ പോയി…പൊന്നുച്ചേച്ചി മാത്രേ ഉള്ളു… “
മനു എന്നെ ആക്കി ഒരു നോട്ടം നോക്കി..
ഞാൻ :” ശെടാ..നമ്മുടെ കമ്പനിക്കാരോക്കെ പോയല്ലോ… ” ആ സമയത്ത് പൊന്നു അവിടേക്ക് വന്നു..
മനു :” അതിനെന്താ ചേട്ടായിക്ക് ഞങ്ങളൊക്കെ ഇല്ലേ… അല്ലെ പൊന്നുച്ചേച്ചി?? … “അപ്പോൾ പൊന്നു എന്നെ നോക്കികൊണ്ട് ചിരിച്ചു.. എന്നിട്ട് തല താഴ്ത്തി….ആ പരിസരത്തു വേറെയും ബന്ധുവീടുകൾ ഉണ്ട്..ഞങ്ങൾ ഇങ്ങനെ ഓരോവീടും കയറിയിറങ്ങി നടന്നു..ഓരോവീടുകളിലെയും ആളുകൾ മിക്കവരും മരണം നടന്ന വീട്ടിലായിരുന്നു…പൊന്നുവിന്റെ അച്ഛൻ അഞ്ചുകൊല്ലം മുൻപ് മരിച്ചതാണെന്ന് മനു പറഞ്ഞു ഞാനറിഞ്ഞു…പൊന്നുവിന്റെ അമ്മ ഷൈലജ മരണവീട്ടിൽ പാത്രങ്ങൾ കഴുകുന്ന തിരക്കിലാണ്… സമയം രാത്രി 8 മണി..മുറ്റത്തുള്ള കസേരയിൽ ഞാനും മനുവും കൂടി സംസാരിക്കുകയാണ്…താര അടുക്കളയിലേക്ക് സഹായത്തിനു പോയി.. പൊന്നുവിനെ കണ്ടില്ല…അവൾ എവിടെപ്പോയി… ഞാൻ മനുവിനോട് ചോദിച്ചു…
:” മനു…അവൾ എന്ത്യേ..?? “
മനു :” ആര്? “
ഞാൻ :” നിന്റെ പൊന്നുച്ചേച്ചി “..
മനു :” എന്റെ അല്ല… ചേട്ടായീടെ.. കൊച്ചുകള്ളൻ “
ഞാൻ : ” ഒന്ന് പോടാ..കാണാഞ്ഞിട്ട് ചോദിച്ചതാ.. ന്റമ്മോ.. “
മനു:” നമുക്ക് പൊന്നുച്ചേച്ചീടെ വീട്ടിൽ ഒന്ന് പോയിനോക്കിയാലോ..? ചിലപ്പോ അവിടെ കാണും… ചേട്ടായി വാ “..അവനെന്റെ കയ്യും പിടിച്ചു പൊന്നുവിന്റെ വീട്ടിലേക്ക് നടന്നു…ഒരു പഴയ കൊച്ചു ഓടിട്ട വീട്… ഭിത്തി തേച്ചിട്ടില്ല… മുൻവശത്തെ വാതിലിനു മുകളിൽ ബൾബ് ഇട്ടിട്ടുണ്ട്..
മനു :” ചേട്ടായി.. ഞാനൊന്നു അകത്തു കയറി നോക്കിയിട്ട് വരാം… “
അങ്ങനെ മനു അകത്തുകയറി പോയി… ഞാൻ പുറത്തുനിന്നു…പെട്ടെന്ന് അകത്തു നിന്നൊരു വിളി… ” കേറണില്ലേ?? ” മധുരമായ പതിഞ്ഞ സ്വരം…. നോക്കിയപ്പോൾ പൊന്നുവായിരുന്നു.. അവൾ പടിക്കൽ നിൽക്കുന്നു.. എന്തോ പണിയിലായിരുന്നെന്ന് തോന്നുന്നു…ആ ഓറഞ്ച് പാവാട ഇടുപ്പിലേക്ക് കുത്തി വെച്ചിട്ടുണ്ട്…പുറകിൽ മനുവും ഉണ്ട്…