സാമ്രാട്ട് 3 [Suresh]

Posted by

സാമ്രാട്ട് 3

Samrattu Part 3 | Author : SureshPrevious Part

 

പ്രിയപെട്ട കൂട്ടുകാരെ. കുറച്ചു കമന്റ്‌ കളും ലൈകും കിട്ടി.

ഇനിയും ഞാൻ ഒരുപാട് പ്രദീക്ഷിക്കുന്നു. ഗുരുവിന്റെ അനുഗ്രഹം ഉണ്ട്‌ അതിനാൽ മുന്നോട്ട് പോകുന്നു.

പ്ലീസ് ലൈക്‌ ആൻഡ് ഷെയർ യുവർ കോമ്മെന്റ്സ്.

ഓരോ കോമ്മെന്റിനുമായി കാത്തിരിക്കുന്നു..

സ്നേഹപൂർവ്വം നിങ്ങളുടെ….
സുരേഷ്

സാമ്രാട്ട് – ഭാഗം ൩

…..ചന്ദ്രോത് മന…

ചുമന്നു തിളങ്ങുന്ന പട്ടു, അത്രയും ചുമപ്പ്പ്പുള്ള പട്ടുസാരി അവൾ കണ്ടിട്ടില്ല. വളരെമൃദുവായ പട്ടുസാരി, പാട്ടുബ്ലൗസ്‌ കറുത്ത താറുമുണ്ട്.

ആ ഉടയാടകൾ അവളുടെ ശരീരത്തിൽ പറ്റിപിടിച്ചു കിടന്നു. ആ വസ്ത്രം അവളുടെ അംഗലാവണ്യം എടുത്തു കാട്ടുന്നവ ആയിരുന്നു.
അപ്പോൾ അവളെ കണ്ടാൽ ദുർഗാ ദേവിയെ കവിതയിൽ വർണ്ണിച്ചത് പോലെ തോന്നും .

തലമുടിയിൽ നിന്നും ഇറ്റുന്ന ജലകണങ്ങൾ അവളുടെ ബ്ലൗസിന്റെ നനച്ചു താഴക്ക് ഒഴുകി.ഒരു അപ്സരസിനെ പോലെ അവൾ പൂമുഖത്തെത്തി.

അന്നുവരെ അവൾ തുറന്നു കാണാത്ത പൂജാമുറി തുറന്നിരിക്കുന്നു. ചുവന്ന പട്ടി ൽ അലങ്കരിച്ച പൂജാമുറി. അപ്പുവും അമ്മുവും ചുവന്ന പട്ടു ധരിച്ചിരുന്നു.

രാജേന്ദ്രൻ ചുവന്ന താറുടുത്തിരുന്നു മേൽ വസ്ത്രം ഇല്ല.മനോഹരമായ തലപ്പാവ് ധരിച് ദേവി വിഗ്രഹത്തെ തൊഴുതു നില്കുന്നു.

സാരസ്വാതി അതുകണ്ടു ആശ്ചര്യപ്പെട്ടു അരയും കൂസാത്ത അമ്പലത്തിൽ കയറാത്ത തന്റെ ഭർത്താവ് ഇതാ പൂർണ ഭക്തി യോടെ പൂജ മുറിയിൽ ദേവി വിഗ്രഹത്തിനുമുന്നിൽ തൊഴുതു നില്കുന്നു.

പാർവതി അമ്മ കറുത്ത മുണ്ടും കറുത്ത ബ്ലൗസും അതിനുമേൽ ചുവന്ന പട്ടു ചുറ്റിയിരിക്കുന്നു. ഒന്നിന് പകരം മുന്ന് ഭസ്മക്കുറികൾ.

മകളെ മാളു………………………

മിണ്ടാതെ ഉരിയാടാതെ ഇവിടെ വന്നു നിൽക്കുക. പാർവതി അമ്മ പതിവില്ലത്ത ഗൗരവത്തിൽ പറഞ്ഞു അല്ല ആജ്ഞാപിച്ചു .

വെള്ളി തട്ടെടുത്തു കുങ്കുമം നിൻെറ ഭർത്താവിന് തിലകമായ്‌ അണിയിക്കുക.

ഇനി ഒരുനുള്ള് നെഞ്ചിൽ അണിയിക്കുക. കുങ്കുമം നുള്ളി അവന്റെ നെഞ്ചിൽ തോട്ടപ്പോൾ അവളുടെ കൈ തരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *