സാരംഗ്കോടിൽ സകുടുംബം [അപരൻ]

Posted by

ട്രക്കിലായിരുന്നു യാത്ര. വഴി പകുതിദൂരം പിന്നിട്ടതോടു കൂടി ടാർ ചെയ്ത റോഡു വിട്ടു ചെറിയ വനത്തിലൂടെ ആയി യാത്ര. പക്ഷേ സ്വാമി പറഞ്ഞതു പോലെ പത്തു കിലോമീറ്ററൊന്നുമല്ല, ഒരു പതിനഞ്ചു കിലോമീറ്ററെങ്കിലും വനത്തിലൂടെ സഞ്ചരിച്ചു കാണണം.

ഒടുവിൽ ക്ഷേത്രത്തിലെത്തി. കാടിനു നടുവിൽ ഒരു വലിയ മതിൽക്കെട്ട്. ചെറിയോരു ആശങ്ക എല്ലാവരിലും ഉണ്ടായി.

അടച്ചിട്ട ക്ഷേത്രമതിലിലെ കവാടത്തിൽ വിനായകസ്വാമി മുട്ടി. വാതിൽ തുറക്കപ്പെട്ടു.

എല്ലാവരും അകത്തു കയറിയപ്പോൾ വാതിലടഞ്ഞു.

ആശങ്ക ചെറിയ ഭയമായി മാറി. പക്ഷേ അതു മനസ്സിലാക്കിയതു പോലെ വിനായകസ്വാമി പറഞ്ഞു,

” പേടിക്കേണ്ടാ. നിങ്ങൾ നടത്താൻ പോകുന്ന പൂജാദികർമ്മങ്ങൾ അതീവരഹസ്യ സ്വഭാവമുള്ളതാണ്. ഒരു സമയം ഒരു കുടുംബത്തിനു മാത്രമേ പ്രവേശനമുള്ളൂ. മറ്റാരും വരാതിരിക്കാൻ മതിലടച്ച് ഇടും…”

സാധാരണ നാട്ടുമ്പുറങ്ങളിൽ കാണുന്നതു പോലെ ഒരു ചെറിയ ക്ഷേത്രം. അല്പം മാറി ഒരു കൽമണ്ഡപം. പിന്നെ ഒരു ഒറ്റമുറി കെട്ടിടം. അവിടെ നിന്നും കുറച്ചകലെയായി ഏതാനം കുടിലുകൾ. മതിൽകെട്ടിനുള്ളിലും ക്ഷേത്ര പരിസരത്തും നിറയേ വൃക്ഷങ്ങളും കുറ്റിച്ചെടികളും. പ്രകൃത്യാ ഉണ്ടായതെന്നു തോന്നിപ്പിക്കുന്ന രീതിയിൽ വിദഗ്ദ്ധമായി നിർമ്മിച്ചിരിക്കുന്ന ഒരു പാർക്ക് എന്നു തന്നെ പറയാം. വൃക്ഷങ്ങളുടെ ശീതളഛായ അന്തരീക്ഷത്തിനു കുളിർമ്മ പകരുന്നു…

സ്വാമി ഞങ്ങളെ ഒറ്റമുറികെട്ടിടത്തിലേക്കു കൊണ്ടു പോയി. അവിടെ ഒരു കസേരയും മേശയും മാത്രം. ഏകദേശം അമ്പതു വയസ്സു തോന്നിക്കുന്ന മറ്റൊരു സ്വാമി അവിടെ ഇരിക്കുന്നു.

ക്ഷേത്രത്തിൽ അടയ്ക്കേണ്ട തുകയെപ്പറ്റി നേരത്തെ ധരിപ്പിച്ചിരുന്നു…
പത്തുലക്ഷം രൂപ…!

ഫീസ് അടച്ചു കഴിഞ്ഞപ്പോൾ സ്വാമി ഞങ്ങളെ കൂട്ടിക്കൊണ്ടു കുടിലുകളുടെ അടുത്തേക്കു പോയി.

” മൂന്നു പാർപ്പിടങ്ങളാണ് നിങ്ങൾക്ക്. ഭക്ഷണം എത്തിക്കാൻ ഉള്ള ഏർപ്പാടുകളൊക്കെയുണ്ട്. ടിവി, ഫോൺ അതു പോലുള്ളവ ഇല്ല. മറ്റു സൗകര്യങ്ങളെല്ലാമുണ്ട്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വെളിയിൽ തൂക്കിയിട്ടിരിക്കുന്ന മണി മുഴക്കിയാൽ മതി.”

വിനായക സ്വാമി പോയി…

ഞാനും അഛനും അമ്മയും ഒരു കുടിലിൽ. അളിയനും ചേച്ചിയും മറ്റൊന്നിൽ. ഭാമിനിയാന്റിയും സിജിച്ചേച്ചിയും മൂന്നാമത്തേതിൽ.

പുറമേ കണ്ടാൽ കുടിലാണെങ്കിലും അകത്ത് എല്ലാ ആധുനിക സൗകര്യങ്ങളും ഉണ്ടായിരുന്നു. വിരിച്ചൊരുക്കിയ കിടക്കകളും അറ്റാച്ഡ് ബാത്റൂമും ഒക്കെ…

ഒന്ന് ഫ്രഷ് ആയി വന്നപ്പോഴേക്കും മുഴുവൻ കറുപ്പു വസ്ത്രം ധരിച്ച ഒരു സ്വാമിനിയെത്തി. കയ്യിലെ ട്രേയിൽ ഗ്ലാസ്സുകളിൽ പാല്. പക്ഷേ പാലിനു നേരിയ പച്ച നിറം. എന്തൊക്കെയോ പച്ചമരുന്നുകൾ ചേർത്തതു പോലെ. പക്ഷേ നല്ല മധുരവും രുചിയും.

Leave a Reply

Your email address will not be published. Required fields are marked *