ഋഷി ………സത്യാ അദിതിയുടെ കല്യാണം കഴിഞ്ഞാൽ പിറ്റേന്ന് പോകും ………….ഞാൻ കുറച്ചുദിവസം കൂടി കാണും ………
രാജീവൻ…………യെന്ത അടുത്ത പരിപാടി ………..
ഋഷി ……..ആലോചിക്കണം …….. രാജീവേട്ടാ ജയന്തി പുത്തൻ പുരക്കൽ ഉടനെത്തും നാടൊന്ന് കാണാൻ …….. അപ്പോയെക്കും രാജീവേട്ടാ ഈ വീടൊന്ന് മോടിപിടിപ്പിക്കണം ………വിശ്വസിച് ഏൽപ്പിക്കാൻ രാജീവേട്ടൻ മാത്രമേ ഉള്ളു ………
അപ്പോയെക്കും സത്യായും അനഘയും മുകളിലേക്ക് വന്നു ………….
ഋഷി …….യെന്ത ശങ്കു ……..
സത്യാ ………ഒന്നുമില്ല ചേട്ടാ ………ഞാൻ ഇവിടൊക്കെ ചേച്ചിയോടൊപ്പം ചുറ്റിനടന്ന് കാണാൻ പോകുന്നു ……..
ഋഷി ……… ശങ്കു …….. നീ വേറെ ആര് വിളിച്ചാലും പോകരുത് കേട്ടോ ……….. ഈ ചേച്ചി ഉണ്ടെങ്കിൽ മാത്രമേ പോകാവൂ ………
അനഘ ഋഷിയുടെ മുഖത്തു നോക്കി ചിരിച്ചു ………
ഋഷി ……അനഘ ഇവന്റെ മേലിൽ ഒരു കണ്ണ് വേണം ……… എന്റെ ഗതി വരാതെ നോക്കണേ ………. ഇനിയും ഇവിടൊക്കെ വരാനുള്ളതാണ് ………….
സത്യയെ അമ്മാവൻ എന്തിനോ വിളിച്ചുകൊണ്ടു പോയി …….. ചെറുതായി ഫിറ്റായി തുടങ്ങിയപ്പോൾ വെള്ളമടി നിർത്തി ……. രാജീവനും ഋഷിയും താഴേക്കിറങ്ങി ……..ഋഷി റൂമിലേക്ക് നടന്നു ……റൂമിന്റെ വാതിൽ തുറന്നകത്ത് കയറിയപ്പോ അനഘ സത്യയുടെ ഡ്രസ്സ് അലക്കാൻ വേണ്ടി എടുത്തുകൊണ്ടിരിക്കുന്നു ………… ഋഷി റൂമിൽ കയറി …. ചെയറിൽ ഇരുന്നു അനഘയെ നോക്കി ………..
ഋഷി …….. എന്താടി ….. നീ ക്ഷീണിച്ചു പോയല്ലോ ……… ഞാനിവിടെ ഇല്ലാത്തത് കൊണ്ടാണോ ………
അനഘ ……… ചിലപ്പോ ആയിരിക്കും ……. ഒന്നും പറയാതെ അല്ലെ ഇവിടുന്ന് പോയത്……..
ഋഷി ……. തിരിച്ചു വരാൻ വേണ്ടിയല്ല ……പോയത് ……. എന്നെ ആരെക്കെയോ ഇവിടെ പിടിച്ചു നിർത്തുന്നതുപോലെ ………
അനഘ ………….മും ……..
ഋഷി ……….. ശങ്കുന്റെ മേലിൽ എപ്പോഴുമൊരു കണ്ണുവേണം ……….. എനിക്ക് തോന്നിയതൊന്നും ……. അവനു തോന്നരുത് ……… ഇഷ്ടപ്പെടുന്നതിനെ നഷ്ടപ്പെടുമ്പോൾ ഉള്ള വേദന …….. മറ്റൊരാൾക്ക് പറഞ്ഞാൽ മനസിലാകില്ല …….. എനിക്ക് നിന്നെ ഇപ്പോഴും ഫേസ് ചെയ്യാൻ ചമ്മലാ ……..
അനഘ …….. എന്നാ തിരിച്ചു പോകുന്നത് ………..
ഋഷി ……… എന്തേ ……… എന്നെ തിരിച്ചയക്കാൻ ധൃതിയായോ ????? നിന്നെക്കൂടി കെട്ടിച്ചു വിട്ടിട്ടേ നിന്നിവിടെ നിന്നും പോകുന്നുള്ളൂ ……….. പിന്നെ അമ്മാവൻമാരോട് പറയണം വാടകവീടെല്ലാം ഒഴിപ്പിക്കണമെന്ന് …… ഞാൻ ഈ വീടൊന്ന് പുതുക്കി പണിയാൻ പോകുകയാണ് ………… അപ്പൊ നിങ്ങളെല്ലാം മാറി താമസിക്കേണ്ടി വരും