ആഹാരം കഴിഞ്ഞു ഋഷി മുകളിൽപോയി…………. എല്ലാവരും വരാന്തയിൽ എത്തി
മേഘ …………. നീയെന്താ പെട്ടെന്ന് ………..
ഋഷി ……….. ഞാനായിട്ട് എല്ലാം താമസിപ്പിക്കുന്നതാ ………ബാക്കിയെല്ലാം കൃത്യസമയത്തുതന്നെ നടക്കുന്നുണ്ട് ….. കല്യാണം കൂടാൻ ചിലപ്പോ ഞാൻ കാണും ……….തല്ക്കാലം വലിയ ആർഭാടമൊന്നും വേണ്ട …….ഡിവോഴ്സ് കിട്ടിയിട്ട് നിങൾ പൊളിച്ചോ ………..ഞാൻ കൂടെ കാണും
അഥിതി ……..ഋഷി …….എന്നാ ഇനി ഇങ്ങോട്ട് ……….
ഋഷി ……….ഋഷി അല്ല …………….ഋഷി ചേട്ടൻ …………ഞാൻ ഉടൻ വരും ………..
അവൻ അനഘ യുടെ അടുത്തുചെന്ന് അവളോട് കാതിൽ പറഞ്ഞു ………… ഞാൻ ആരാണെന്നറിഞ്ഞാൽ നിന്റെ അച്ഛനും കൊച്ചപ്പനും നിന്നെ എനിക്ക് തരില്ല ……… അതുകൊണ്ടാ ഞാൻ ആശ തരാത്തത് ……..ഞാൻ തിരിച്ചു വന്നില്ലെങ്കിലും നല്ലൊരു ചെക്കനെ കെട്ടി സുഖമായി ജീവിക്ക് ………….
അവൾ സങ്കടത്തോടെ അവന്റെ മുഖത്തു നോക്കി ………..
പെട്ടിയുമെടുത്ത് ടാക്സികാറിൽ കയറിപ്പോയി ……….. ആരോടും യാത്ര പറയാതെ
രാജീവൻ വേദികയോടായി പറഞ്ഞു ……..എന്തോ ഒരു ദുരന്തം ഇതിന് പിന്നിലുണ്ടെന്ന് രാജീവന് മനസിലായി ………. ഋഷിയുടെ മനസിലും എന്തൊക്കെയോ ഉണ്ട് ………. അത്ര ചെറിയ കാര്യം അവൻ സാധ്യതയില്ല ………… ഇനി എന്തൊക്കെ സംഭവിക്കുമോ ആവൊ?……….
വേദിക ………. നിങ്ങളോടു വല്ലതും സൂചിപ്പിച്ചോ?………..
രാജീവൻ ………..അവൻ നോക്കിയപ്പോൾ തന്നെ ഞാൻ പേടിച്ചുപോയി ……….ഡി ….. അവൻ ഡോക്ടർ ആണെന്ന് തോന്നുന്നു ………ആരു മായോ ഫോണിൽ സംസാരിക്കുന്നതുകേട്ടു ……ഐ ആം ഡോക്ടർ ഋഷി ശങ്കരൻ …… അവൻ നമ്മളെയെല്ലാം വിഢികളാക്കി …… ആദ്യമേ അവൻ എല്ലാം പ്ലാൻ ചെയ്തു വച്ചിട്ടാണ് ഇവിടേക്ക് വന്നത് ….. അവന്റെ പ്രായം പോലും കുറച്ചുപറഞ്ഞു ……….. എന്തിന് ???????????// ……… എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ എന്തൊക്കെയോ ദുരൂഹത ഉള്ളതുപോലെ തോന്നുന്നു……. അവന്റെ മനസ്സിൽ എന്തൊക്കെയോ പക ഉണ്ട് ……….അവൻ നമ്മളോട് പറഞ്ഞതൊക്കെ പച്ച കള്ളമാണ് ……….. മേഘയുടെയും അഥിതിയുടെയും കല്യാണത്തിന് പത്തുലക്ഷം രൂപ വീതം നൽകാമെന്ന് പറഞ്ഞു ……….. എന്റെ കുഞ്ഞമ്മയുടെ മോൻ പ്രകാശിന് അതിഥിയെ ഇഷ്ടമാണെന്ന് അവൻ ഋഷിയോട് ഒരുദിവസം അവിടെ പോയപ്പോൾ പറഞ്ഞു ……… അതുറപ്പിക്കാനാ എന്നോടവൻ പറഞ്ഞത് …….