പിന്നെ ഇവിടെ ഉള്ള കാടു കൂറേ വെട്ടിനിരത്തി കൃഷി തുടങ്ങിയ കൂടിയ്യേറ്റക്കാർ . പിന്നെ കൂറേ ആദിവാസികൾ ഉണ്ട് . അവർക്കു സർക്കാർ കൊടുത്ത വന ഭൂമിയിൽ കഴിയുന്നവർ . മൂന്നു ഊര് ഉണ്ട് . പിന്നെ ഉള്ളകാട്ടിൽ കഴിയുന്ന കയ്യന്മാർ എന്നവർ . അവർ അരുമായിട്ടും ഒരു ബന്ധവും ഇല്ല .
ഞാൻ : കയ്യന്മാരോ
റീത്ത : അതെ നമ്മുടെ ആദിവാസികൾ ഏകദേശം മലയാളം പറയും ഇവന്മാരുടെ ഭാഷ പോലും ആർക്കും അറിയില്ല . അവർ എല്ലാം കാട്ടിലെ വിഭവങ്ങൾ കൊണ്ടാണ് ജീവിക്കുന്നത് .
എന്തോ പുത്തൻചോലയിലെ തണുപ്പും, മഞ്ഞും, സ്ഥലവും ഞാൻ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു .
ഇന്ന് ഒക്ടോബർ 13:
ഞാൻ രാവിലെ ഹോസ്പിറ്റൽഎത്തി . അച്ഛൻ പറഞ്ഞ 3 തടിമാടൻ മാർ വന്നിട്ടുണ്ട്. കുറച്ചു കഴിഞ്ഞു അച്ഛനും 4 കന്യാസ്ത്രീകളും വന്ന്.
ഞാൻ : അച്ചോ ഞാൻ നാല് പേരെ വേണംഎന്നല്ലേ പറഞ്ഞത് . ഇത് മൂന്നു ഉള്ളല്ലോ . പിന്നെ 4 സ്ത്രീകളെയും പറഞ്ഞല്ലോ .
ഫാദർ : ഇവര് മൂന്നുപേര് ഉണ്ടല്ലോ . പിന്നെ വര്ഗീസ് ഇപ്പോൾവരും .
ഞാൻ അപ്പോൾ പെണ്ണുങ്ങളോ .
ഫാദർ : ഇത് നമ്മുടെ മഠത്തിലെ സീനിയർ മദർ ഉം പിന്നെ കന്യാസ്ത്രീകളും ആണ്.
ഞാൻ : അച്ചോ , ഞാൻ ഇവിടെ അറേഞ്ച്ചെയ്യാൻ സഹായിക്കാൻ ആണ് .
ഫാദർ : ഇവര് സഹായിക്കും സാറെ .
സീനിയർ മദർ : സാര് പറഞ്ഞുതന്നാൽ മതി . ഞങ്ങൾ പറ്റാവുന്ന പോലെചെയാം .
ഞാൻ എല്ലാവരെയും വിളിച്ചു , എങ്ങനെഅറേഞ്ച്ചെയ്യണം എന്ന് പറഞ്ഞു . പിന്നെ ലാബ്ഉപകരണങ്ങൾ വന്നത് ഒക്കെ ലാബ് ആക്കേണ്ട റൂമിൽ എടുത്തുവെക്കാൻ പറഞ്ഞു .
തടിമാടൻ ചേട്ടന്മാരോട് ഞാൻ മുകളിലെ നിലയിൽ ഇരിക്കുന്ന ടേബിൾ, മേശ, കട്ടിൽ ,കസേരകൾ ചില അലമാരകൾ , ചെറിയഷെൽഫുകൾ ഒക്കെതാഴെ എടുത്തുകൊണ്ട് വെക്കാൻ പറഞ്ഞു .
1,3,4,5,20,19,18,17 എല്ലാം പഴയ ഒ പി റൂമുകൾ ആയിരുന്നു . എല്ലാ റൂമിനു പ്രത്യേകം ഡോർ ഉണ്ടായിരുന്നു. മാത്രം അല്ല ഈ റൂമുകൾ തമ്മിൽ കണക്ട്ചെയുന്ന ഡോറുകൾ ഉണ്ടായിരുന്നു.
1 – ഞാൻ ഒരു ബെഡ്റൂം ആക്കി . രോഗികൾ ഇല്ലെങ്കിൽ എനിക്ക് വിശ്രമിക്കാൻ ആ റൂമിൽ ഒരു ബാത്രൂം ( 2 )ഉണ്ട് .
3 -എന്റെ കോൺസൽറ്റേഷൻ റൂം.രോഗികളെ നോക്കുന്ന സ്ഥലം.