4- മൈനർ ഓ റ്റി ( തുന്നൽ, കീറൽ ഒക്കെ ചെയുന്ന സ്ഥലം)
5- ഡ്രസിങ് , ക്ലീനിങ് ,സാധനങ്ങൾ വെക്കുന്ന സ്ഥലം
20- ഒരു ചെറിയകോൺഫറൻസ് റൂം .19- മരുന്നുകൾ സ്റ്റോക്ക് ചെയുന്ന റൂം
18- ഇൻജക്ഷൻ , ഇസിജി റൂം . 17 – ഓ പി യിൽ വരുന്ന രോഗികൾക്ക് ഡ്രിപ് ഇടുന്ന റൂം . 7 – റിസപ്ഷൻ ,16 – നഴ്സുമാരുടെ റൂം . 14 – ലാബ് ,13 – ഫാർമസി
11 – ക്യാഷുവാലിറ്റി 15 – പത്തു ബെഡ് ഉള്ള ജനറൽ വാർഡ് . 8,9,10 സിംഗിൾ റൂം .
6 – സൈഡ് ഗേറ്റ് വഴി കയറുന്ന വഴി
12 – മെയിൻ ഗേറ്റ് വഴി കയറുന്ന വഴി .
ഞാൻ മനഃപൂർവം ആണ് ഇങ്ങനെ പ്ലാൻ ചെയ്തത്. അത് എൻറെ കൺസൾട്ടേഷൻ റൂമും, എല്ലാം നേഴ്സുമാരുടെ റൂമിൽ നിന്നും നിന്നും അകലെയാണ് ആണ്. കന്യാസ്ത്രീകളിൽ സീനിയർ മദർ ഒരു പണിയും ചെയ്തിരുന്നില്ല. കൂടെയുണ്ടായിരുന്നു ചെറുപ്പക്കാരായ 3 കന്യാസ്ത്രീകൾ ആണ് പണിയെടുത്തിരുന്നത് . അവരുടെ പേര് അന്ന , ബെൻസി, സിസിലി. അന്ന സിസ്റ്ററും സിസിലി സിസ്റ്ററും കമ്പനി ആയിരുന്നു . ബെൻസി സിസ്റ്റർ കുറച്ചു ദേഷ്യത്തിൽ ആയിരുന്നു . പുളിക്കാരി എന്തെങ്കിലും ജോലി തുടങ്ങിയാൽ അവിടെ ഇരിക്കും . ഞാൻ ഇടക്ക് അന്ന സിസ്റ്ററോടും സിസിലി സിസ്റ്ററോടും ചോദിച്ചു.
ഞാൻ: എന്താ ബെൻസി സിസ്റ്റർ ഇത്രചൂടിൽ
അന്ന സിസ്റ്റർ: അവൾക്കു അല്ലെങ്കിലും ദേഷ്യംആണ് . പിന്നെ സാധാരണ ഇങ്ങനെ പണിക്കു പഠിക്കുന്ന പിള്ളേരെ ആണ് വിടാറു .പക്ഷെ ഇപ്രാവശ്യം ആൽബർട്ട് അച്ഛൻ( ഹോസ്പിറ്റൽ മുടക്കാൻ നോക്കുന്ന അച്ഛൻ) വിട്ടില്ല. അത് കൊണ്ട് ഞങ്ങൾക്ക് വരേണ്ടി വന്നു. അപ്പോൾ അടുത്ത റൂമിൽ നിന്ന് ബെൻസി സിസ്റ്ററിന്റെ ഒച്ച കേട്ടു . ഞങ്ങൾ ഓടിചെന്നപ്പോൾ ബെൻസി സിസ്റ്റർ പാവം റീത്തയെ വഴക്കു പറയുക ആയിരുന്നു .
ഞാൻ : എന്ത് പറ്റി
ബെൻസി: ഈ സ്ത്രീ എന്റെ ദേഹത്ത് ചപ്പു വലിച്ചു എറിഞ്ഞു .
റീത്ത പേടിച്ചു നിൽക്കുക ആയിരുന്നു .
ഞാൻ: റീത്ത എന്താ പറ്റിയത് .
റീത്ത : സാറെ ഞാൻ ഈ പൊടി തട്ടുമ്പോൾ അറിയാതെ കുറച്ചു മാറമ്പൽ വീണു .
ഞാൻ നോക്കിയപ്പോൾ കുറച്ചു പൊടി അവരുടെ ശിരോവസ്ത്രത്തിൽ പറ്റിയിരുന്നു .
എനിക്ക് ദേഷ്യം വന്നു റീത്ത എനിക്ക്പ്രിയപെട്ടവൾ ആയിരുന്നു .
ഞാൻ : സിസ്റ്ററെ പൊടി ദേഹത്ത് ആകാതെ വൃത്തി ആകുന്ന പരിപാടി ഇവിടെ ആർക്കും അറിയില്ല . നിങ്ങൾ വന്നപ്പോൾ തന്നെ തുടങ്ങിയത് അടിയാണല്ലോ . ഇഷ്ടം ഇല്ലാതെ ഇവിടെ നിന്ന് പണി എടുക്കണം എന്നില്ല . നിങ്ങൾ പോയിക്കോ .
സിസിലി സിസ്റ്റർ : ബെൻസി നിനക്ക് എന്താ . മദർ അറിഞ്ഞാൽ അറിയാലോ കാര്യം.