പെൺപുലികൾ 3 [Jon snow]

Posted by

അമ്മ : ” ഹലോ “

അച്ഛൻ : ” ഹലോ എന്താടി വിളിച്ചേ “

അമ്മ : ” മോഹൻ എവിടെയാ എപ്പോ വരും “

അച്ഛൻ : “ഞാൻ രാത്രി ആകും. എന്ത് പറ്റി “

അമ്മ : ” അതെ ഞങ്ങൾ ഒന്നു പുറത്ത് പോകുവാ. പിന്നെ വരുമ്പോ ഫുഡ്‌ കൊണ്ടവരണെ. എനിക്ക് വയ്യ ഇന്ന് രാത്രി ഉണ്ടാക്കാൻ. “

അച്ഛൻ : ” ഇതിപ്പോ പതിവില്ലാത്ത ശീലം ആണല്ലോ. ആ കുഴപ്പം ഇല്ല ഒരു ദിവസം അല്ലെ. പിന്നെ എങ്ങനെ പോകും. ബസ്സിൽ പോകുമോ “

അമ്മ : ” ഇല്ല ബുള്ളറ്റ് എടുക്കും “

അച്ഛൻ : ” എടി അത്‌ അവന് ഓടിക്കാൻ അറിയില്ല. അത്‌ അപകടം ആകും. ഒരു കാര്യം ചെയ്യ് നീ ഒരു ടാക്സി വിളിച്ചോ “

അമ്മ : “അവനല്ല ഓടിക്കുന്നെ ഞാനാ ഓടിക്കുന്നെ “

അച്ഛൻ : ” എടി അപ്പൊ അവൻ അറിയില്ലേ “

അമ്മ : ” അവൻ കുറെ ഒക്കെ അറിഞ്ഞു. ബാക്കി മോഹൻ കൂടി വന്നിട്ട് പറയാം”

അച്ഛൻ : ” എടി നീ എന്തെങ്കിലും ഒപ്പിച്ചോ. ചെറുക്കനെ കൊന്നിട്ടില്ലല്ലോ “

അമ്മ : ” ദേ മോഹൻ എന്റെ കയ്യീന്ന് കിട്ടുവെ. രാത്രി വാ എല്ലാം പറയാം. “

അച്ഛൻ : ” എന്നാ ശെരി. പിന്നെ വണ്ടിയിൽ പെട്രോൾ കുറവാ അടിച്ചിട്ട് പോണേ”

അമ്മ : ” ശെരി സർ “

അമ്മ ഫോൺ കട്ട്‌ ചെയ്തു. എന്നെ നോക്കി കണ്ണ് കൊണ്ട് പോകാം എന്ന് കാണിച്ചിട്ട് പുറത്തേക്കിറങ്ങി. ഞാനും പുറത്തേക്കിറങ്ങി. അമ്മ വീടുപൂട്ടി താക്കോൽ പഴ്സിൽ ഇട്ടു. പേഴ്സ് എന്നിട്ട് എന്റെ ജീൻസിന്റെ പോക്കെറ്റിൽ അമ്മ തിരുകി. അമ്മ ഷെഡിൽ നിന്ന് ബുള്ളറ്റ് എടുത്ത് തിരിച്ചു. വളരെ നിഷ്പ്രയാസം ആണ് അമ്മ ആ കൂറ്റൻ വണ്ടി തള്ളി തിരിച്ചത്. അമ്മ എന്നിട്ട് വണ്ടിയിൽ കേറി ഇരുന്നു. പഴയ ബുള്ളെറ്റ് ആണല്ലോ. ഒറ്റക്കിക്കിൽ സ്റ്റാർട്ട്‌ ആവില്ല. അമ്മ പതിയെ രണ്ട് കിക്ക് ചെയ്തു. മൂന്നാമത്തെ ശക്തമായ കിക്കിൽ വണ്ടി മുരണ്ട്‍ സ്റ്റാർട്ട്‌ ആയി. ഗുഡുഗുട് എന്ന അതിന്റെ ശബ്ദം അവിടെ ആകെ അലയടിച്ചു. അമ്മ വെറുതെ ആക്സിലേറ്റർ റൈസ് ആക്കി രണ്ട് മൂന്നു പ്രാവശ്യം വണ്ടി ഒന്ന് ചൂടാക്കി. ഞാൻ പോയി ഗേറ്റ് തുറന്നു. അമ്മ വണ്ടി ഓടിച്ചു ഗേറ്റിന് പുറത്തിറക്കി. ഞാൻ ഗേറ്റ് അടച്ചു വന്ന് അമ്മയുടെ പുറകിൽ കയറി. അമ്മ എന്നാ ആറടി പൊക്കക്കാരിക്ക് ബുള്ളെറ്റ് ഒക്കെയാണ് ചേരുന്നത്. ഞാൻ അമ്മയുടെ വയറിൽ ചുറ്റിപ്പിടിച് ഇരുന്നു. അമ്മ വളരെ സുഖമായി ബുള്ളറ്റ് പറപ്പിച്ചു. അമ്മയുടെ ബൈക്ക് ഓടിക്കാൻ ഉള്ള കരവിരുത് അച്ഛനെക്കാൾ മെച്ചം ആണെന്ന് തോന്നി.

ഇടയ്ക്ക് പെട്രോൾ അടിച്ചു. പെട്രോൾ പമ്പിൽ ആളുകൾ ഒക്കെ അമ്മ ബുള്ളറ്റ് ഓടിക്കുന്നത് അത്ഭുതത്തോടെ നോക്കി. ഞങ്ങൾ പെട്ടെന്ന് തന്നെ ഒരു തുണിക്കടയിൽ എത്തി. അകത്തോട്ടു കേറിയ ഞങ്ങൾ സ്ത്രീകളുടെ സെക്ഷനിൽ ആണ് ആദ്യം പോയത്. സെയിൽസ് ഗേൾ ആയി നിന്നത് ഏകദേശം എന്റെ പ്രായമുള്ള ഒരു പെണ്ണായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *