എന്ന നിലയില്‍, സ്ത്രീ സംസര്‍ഗ്ഗം അശേഷം വിട്ടു. പഴയ ഉറയുടെ പരസ്യം ടിവിയില്‍ കാണുമ്പോള്‍ ഇപ്പോഴും ചെറിയൊരു വിഷമം തോന്നാറുണ്ട്, കുറ്റബോധമോ നിരാശയോ മറ്റെന്തൊക്കെയോ. നാദിറയെ ഓര്‍മ്മ വരും അപ്പോള്‍. വീട്ടുകാരോട് “പെണ്ണ് കണ്ടു വച്ചോ അടുത്ത വരവിനു നടത്താം” എന്നും പറഞ്ഞ് വീണ്ടും ബോംബെയിലേക്ക്.
പഴയ കാര്യങ്ങളൊന്നും ഓര്‍ക്കാനിഷ്ടമില്ലാത്ത പുതിയോരാളായി മാറി ഞാന്‍. വീട്ടുകാര്‍ കണ്ടിഷ്ട്ടപ്പെട്ട പെണ്‍കുട്ടിയുമായുള്ള കല്യാണവും നിശ്ചയിച്ചു. ഞാനിത് വരെ കാണാത്ത ഒരു കുട്ടി. ഫോണില്‍ സംസാരിച്ചിരുന്നു, പിന്നെ ഫോട്ടോയും കൊള്ളാം, പാവമാണെന്ന് തോന്നുന്നു. അമ്മയുടെ സെലക്ഷന്‍ മോശമാവില്ല. അങ്ങിനെ ആറ് മാസങ്ങള്‍ക്ക് ശേഷം കല്യാണത്തിന് ഒരാഴ്ച മുന്‍പ് വീട്ടില്‍ പോകാനായുള്ള തയ്യാറെടുപ്പുകള്‍. ഒരു ഹ്യുണ്ടായി സാന്‍ട്രോ കയ്യില്‍ വന്നുപെട്ടു. കുറച്ചു നാള്‍ നാട്ടില്‍ ഉപയോഗിച്ചിട്ട് വില്‍ക്കാം എന്ന് കരുതി, വീണ്ടും ഒരു മുംബൈ-പന്‍വേല്‍-രത്നഗിരി-മട്ഗോവ-മാന്ഗ്ലൂര്‍- കോഴിക്കോട്-കൊച്ചി യാത്ര. ഇത്തവണ കൂട്ടിനു ബ്രാണ്ടി ഫ്ലാസ്കോ സ്മിര്‍ണോഫോ ഇല്ല. രണ്ട് പേക്കെറ്റ് ഗോള്‍ഡ്‌ഫ്ലേക്ക് മാത്രം.
വണ്ടി പന്‍വേല്‍ എത്തുന്നു. പഴയ സ്ഥലത്തെത്തിയപ്പോള്‍ വണ്ടി ഒന്നു സ്ലോ ആക്കി, അതാ പര്‍ദ്ദയിടാത്ത ഒരു പെണ്‍കുട്ടി കൈ കാണിക്കുന്നു. നല്ല ചെറുപ്പം. ജീന്‍സും ടീ ഷര്‍ട്ടും വെഷം, കണ്ടാലേ അറിയാം പോക്കുകേസാണെന്ന്. ഇത്തവണ മനസ്സ് വളരെ വേഗം പ്രവര്‍ത്തിച്ചു, കാല്‍ ആക്സിലേറ്ററില്‍ അമര്‍ന്നു. ഇനിയുമോരങ്കത്തിനു ബാല്യമില്ല എന്ന് പറഞ്ഞ് കൊണ്ട് നാട്ടില്‍ എന്നെ കാത്തിരിക്കുന്ന ആ പാവം പെണ്‍കുട്ടിയെ മനസ്സില്‍ ആവാഹിച്ച് യാത്ര തുടര്‍ന്നു. വേണുഗോപാലന്‍റെ അവസാനത്തെ അക്ഷരങ്ങള്‍ എന്നെന്നേക്കുമായി മാഞ്ഞു പോകാതിരിക്കട്ടെ.