എന്തായാലും ഒന്നു കുളിച്ചു കളയാം എന്നു കരുതി ബാത്ത്റൂമിലേക്ക് പോയി. ഉറ ഊരിയെടുക്കാന്‍ നോക്കിയപ്പോള്‍ അത് പൊട്ടിയിരിക്കുന്നു. ഈശ്വരാ!! പ്രശ്നമാകുമോ? ലിംഗം കഴുകിയപ്പോൾ ചെറിയ നീറ്റൽ, ചെറിയ മുറിവും ഉണ്ടല്ലോ ഈശ്വരാ.
എന്തായാലും സമാധാനം പോയി. ആകെ നാല് ഉറകള്‍ ഉപയോഗിക്കേണ്ടി വന്നു. ഇത് മാത്രം എന്തേ..നല്ല ലൂബ്രിക്കേറ്റട് സാധനമായിരുന്നു. പേര് കേട്ട ബ്രാന്‍ഡ്. ടിവിയില്‍ ഓരോ മിനിട്ടിലും ഇതിന്‍റെ പരസ്യം കാണാം. അവന്‍റെ അമ്മേടെ ഒരു ബ്രാന്‍ഡ്. ആ കമ്പനിയെ മനസ്സില്‍ പ്രാകിക്കൊണ്ട് കുളിച്ചു. സോപ്പ് തേച്ചപ്പോള്‍ പലയിടത്തും നീറുന്നു, എന്നാലും നല്ല സുഖം. റൂമില്‍ വന്ന് ഒരു ഗോള്‍ഡ്‌ഫ്ലേക്കിനു തീ കൊളുത്തി. ഒരു ലാര്‍ജ് സ്മിര്‍ണോഫ് കൂടി എടുത്ത് കുടിച്ചു, നീറ്റായി.
കയ്യില്‍ കെട്ടിയിരുന്ന സിറ്റിസന്‍ വാച്ചിന്റെ റേഡിയം ഡയലിലെയ്ക്ക് നോക്കി. സമയം രണ്ട് മണി. ബന്ധപ്പെടുമ്പോഴും വാച്ച് ഊരിവയ്ക്കാത്ത തന്‍റെ പ്രകൃതത്തെ കളിയാക്കാരുണ്ടായിരുന്ന പഴയ ചില കാമുകിമാരെക്കുറിച്ചോര്‍ത്തു.
‘കലിക’ യില്‍ സഖറിയ ജോസെഫിനു കൊടുത്ത ഉപദേശം മനസ്സിലോടിയെത്തി,”ലീവ് നോ ട്രെയ്സെസ്, കേരി നോ ട്രെയ്സെസ്” കൊള്ളാം! പെണ്ണ് പിടിക്കാന്‍ പോകുമ്പോള്‍ കൊടുക്കാന്‍ പറ്റിയ ഉപദേശം. ഇതില്‍ രണ്ടാം പ്രമാണം ഞാന്‍ തെറ്റിക്കുമോ?
“നാശം ഇന്നിനി ഉറക്കം വരുമെന്ന് തോന്നുന്നില്ല”. കുഴപ്പമൊന്നും ഇല്ലാതിരുന്നാല്‍ മതിയായിരുന്നു ദൈവമേ എന്നു പ്രാര്‍ഥിച്ചു കൊണ്ട് കിടന്നു. കണ്ട പെണ്ണുങ്ങളുടെ കൂടെയൊക്കെ കിടന്നിട്ട് അവസാനം ദൈവത്തിനെ വിളിച്ചിട്ട് എന്തു കാര്യം എന്നു മനസ്സിലോര്‍ത്തു.
“വരുന്നിടത്ത് വച്ചു കാണാം” എന്ന് വിചാരിച്ച് കണ്ണുകളടച്ചു.
പിറ്റേന്ന് രാവിലെ എട്ട് മണിക്ക് തന്നെ ഞങ്ങള്‍ രണ്ട് പേരും യാത്രക്ക് തയ്യാറായ്. ഉറ പൊട്ടിയ കാര്യമൊന്നും ഞാന്‍ അവരോട് പറയാന്‍ പോയില്ല. എന്തോ..തോന്നിയില്ല. രാവിലെ എണീറ്റപ്പോളേക്കും രാത്രി നഷ്ട്ടപ്പെട്ട മൂഡ് തിരിച്ചു വന്നിരുന്നു. നേരെ ആ ഹോട്ടലിലെ തന്നെ റെസ്റ്റോറന്ടില്‍ പോയി പ്രാതല്‍ കഴിച്ച് യാത്ര തുടങ്ങി. യാത്രയിലുടനീളം ഒരു കാമുകിയെപ്പോലെ അവര്‍ പെരുമാറി. അവരെ കോഴിക്കോട് ഇറക്കുമ്പോള്‍ എന്‍റെ ഫോണ്‍ നമ്പര്‍ അവര്‍ വാങ്ങിയിരുന്നു. അവരുടെ കയ്യില്‍ മൊബൈല്‍ ഉണ്ടായിരുന്നില്ല, ഗള്‍ഫില്‍ പോകുന്നതിനു മുന്‍പ് തീര്‍ച്ചയായും ഞാന്‍ നിന്നെ വിളിക്കാം, നമുക്ക് വീണ്ടും കാണണം എന്നു പറഞ്ഞ് അവര്‍ പോയി. ഇനി അവരെ കാണാന്‍ കഴിയില്ല എന്ന് മനസ്സിലിരുന്നു ആരോ പറയുന്നത് പോലെ തോന്നി. അവര്‍ പോയപ്പോള്‍ വീണ്ടും എന്‍റെ മനസ്സ് അസ്വസ്ഥമായി. കേട്ടു പരിചയമുള്ള, HIV ബാധിച്ച് മരിച്ച പലരുടെയും കഥകള്‍ മനസ്സിലോടിയെത്തി. ചിന്തകളെ നിയന്ത്രിക്കാന്‍ പറ്റുന്നില്ല. ഉടനേ ഫോണെടുത്ത് ഇസബെല്ലയെ വിളിച്ചു അല്‍പ നേരം സംസാരിച്ചു. ഉടനേ കാണാം എന്നു പറഞ്ഞു. പക്ഷെ രണ്ടാഴ്ചത്തെ ലീവ് കഴിഞ്ഞ് തിരിച്ചു പോകുമ്പോളും മനസ്സിന് പഴയ ഉത്സാഹം വീണ്ടു കിട്ടിയിരുന്നില്ല, കാര്‍ വിറ്റ വകയില്‍ നല്ലൊരു സംഖ്യ കയ്യില്‍ തടഞ്ഞുവെങ്കിലും. ഗോവയിലിറങ്ങി ഇസബെല്ലയെ കാണാനും നിന്നില്ല. നേരെ ജോലിയില്‍ ജോയിന്‍ ചെയ്തു.
ജോലിയിലെ തിരക്കുകളിലെയ്ക്കു മാറിയപ്പോള്‍ കഴിഞ്ഞതെല്ലാം ഞാന്‍ മറന്നു.