ഏട്ടത്തി
Ettathy | Author : VAMPIRE
ഒരുപാട് സാഹിത്തിച്ച് കടിച്ചാൽ പൊട്ടാത്തെ
രീതിയിൽ എഴുതി തകർക്കണം എന്നൊക്കെയാണ് മനസ്സിൽ……..
പക്ഷെ ഇവിടെ അയ്നുള്ള ‘കോപ്പ് ‘ ഇല്ലാത്തതുകൊണ്ട് എന്റെ കഴിവിന്റെ
പരമാവധി പുറത്തെടുക്കാൻ പറ്റൂല്ല.
എല്ലാം കൂടി അവസാനം മീനവിയൽ
എന്താകുമോ എന്തോ…??
പടച്ചോനെ ഇങ്ങള് കാത്തോളീ…. (എന്നെ മാത്രം).
**********************************************
അപ്പൊ തുടങ്ങിയേക്കാം……….!
_______________________________
( ഫോണിന്റെ ശബ്ദം ) അനുജത്തിയുടെ ഫോൺ ചിലക്കുന്നുണ്ട്. അവൾ അതെടുത്തു ചെവിയിൽ തിരുകിയാൽ താഴെവയ്ക്കാൻ കുറഞ്ഞത് അരമണിക്കൂറെങ്കിലും എടുക്കും.
ഇതാണ് തക്കസമയം. അടുക്കളയിൽ നിന്നും രണ്ട് ഏലക്ക ഇടുത്ത് വായിലേക്കിട്ടു……
ഫോൺ വിശപ്പ് അറിയിച്ചപ്പോൾ അവൾ കാൾ കട്ട് ചെയ്ത് ഫോൺ ചർജിന് വെച്ച്, റൂമിനു പുറത്തേക്കു വന്നു. ഹാളിൽ കുളിച്ചു ഡ്രസ്സ് മാറിയിരിക്കുന്ന എന്നെ കണ്ടപ്പോൾ അവൾക്കു കാര്യം മനസിലായി….
പിടികൊടുക്കാതിരിക്കാൻ ഞാനും അല്പം ഗൗരവം വരുത്തി. പക്ഷെ അടിച്ച സാധനം തലയെ മേഴ്കീൽ മറിച്ചു കൊണ്ടിരുന്നു. അമ്മ എന്തൊക്കെയോ ചോദിക്കുന്നു.
കാഴ്ചയും ശബ്ദവും രണ്ടു ദിശയിൽ സഞ്ചരിക്കുന്നത് പോലെ. എനിക്ക് എന്തോ വയ്യായിക ഉള്ളതുപോലെയാ അമ്മയുടെ
പെരുമാറ്റം…..
ഇതിനിടക്കുള്ള അനുജത്തിയുടെ മുന വച്ചുള്ള സംസാരവും പതിയെ കാതിലേക്ക് കയറാൻ ശ്രമിക്കുന്നുണ്ട്. ഒരു കാര്യം ഉറപ്പായി അമ്മക്കൊരു സംശയവും ഇല്ല. ഏലക്ക പരിപാടി
കൊള്ളാം, പക്ഷെ ഇരിക്കുന്ന സ്ഥലത്തു നിന്ന് എണീറ്റാൽ എല്ലാം പൊളിയും…..
തല നല്ലതുപോലെ ചുറ്റുന്നുണ്ട് കൺപോളകൾ ആരൊക്കയോ ചേർന്നു അടപ്പിക്കുന്നത് പോലെ.
കാഴ്ചക്കും നല്ല മങ്ങൽ അനുഭവപ്പെടുന്നു.
എങ്ങനെയൊക്കയോ കൈ കൊണ്ട് റിമോട്ട് എത്തി എടുത്തു ചാനലുകൾ മാറ്റി മാറ്റി നോക്കി.
ദൂരെ എങ്ങോ നിന്നും നമ്മുടെ ഏട്ടത്തിയുടെ ശബ്ദം (അമ്മേ മനു കുടിച്ചിട്ടുണ്ട് )
അമ്മ അടുത്തേക്ക് നടന്നു വരുന്നത് പോലെ…
മുഖം ഉയർത്തി അമ്മയെ നോക്കി.
എന്താമ്മേ.. ?
ടപ്പേ… എന്നൊരു ശബ്ദം
അമ്മ അടിച്ചത് എന്നെ ആണെന്ന് മനസിലാകാൻ കുറച്ചു വൈകി. കാതിലേക്ക് അമ്മ വേഗത്തിൽ പറഞ്ഞ വാക്കുകൾ പതിയെ പതിയെ എത്തി, അവൻ കണ്ണിൽ കണ്ട വിഷവും വാങ്ങി കുടിച്ചിട്ട്, വീട്ടിൽ വന്നു കോമാളിത്തരം കാണിക്കുന്നു.
“റിമോട്ട് തലതിരിച്ചു പിടിച്ച് കണ്ണാടിക്ക് നേരെ നോക്കി ചാനൽ മാറ്റുന്നു” …..