സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ [പാക്കരൻ]

Posted by

സുറുമ എഴുതിയ കണ്ണുകളിൽ ♥️♥️ [പാക്കരൻ]

SURUMA EZHTHIYA KANNUKALIL | AUTHOR : PAKKARAN

 

ആദ്യമായാണ് ഈ സൈറ്റിൽ ഒരു കഥ എഴുതുന്നത്. കുറെ കാലമായി വിചാരിക്കുന്നു എങ്കിലും
ഇപ്പോളാണ് ഒരു സാഹചര്യം ഒത്തു കിട്ടിയത്… എന്റെ ജീവിതം ചുരുക്കി വിവരിക്കുന്നതെന്നോ
അടർത്തി എടുത്ത ഒരു ഭാഗം എന്നോ വിശേഷിപിക്കാവുന്ന ഒന്നാണ് ഈ ശ്രമം… പ്രണയത്തിൽ
ചാലിച്ച് നിങ്ങൾക്ക് മുമ്പിൽ എത്തിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്… യഥാർത ജീവിത
സാഹചര്യങ്ങളോട് അടുത്ത് കിടക്കുന്നത് കൊണ്ട് തന്നെ തുണ്ട് കുറവായിരിക്കും…
നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങളും ഉപദേശങ്ങളും പ്രതീക്ഷിക്കുന്നു… പ്രണയവും കാമവും
കൊണ്ട് അനുഗ്രഹീതമായ ജീവിത വിസ്മയങ്ങളെ എഴുതി ഫലിപ്പിക്കുന്ന ഇതിഹാസ
കലാകാരന്മാർക്ക് മുന്നിൽ എന്റെ ഈ ചെറിയ ശ്രമം സമർപ്പിക്കുന്നു…

******************************

ബൈക്കിൽ 100, 110 ൽ പറക്കുമ്പോൾ ആണ് കാലിൽ ഒരു തരിപ്പ് അനുഭവപ്പെടുന്നത്. ഫോൺ
അടിക്കുന്നതാണ്, നൈസായിട്ട് വണ്ടി സൈഡാക്കി ഫോൺ എടുത്തു. ചെവിയോട് ചേർത്തു…..

“മുത്തോ ഇയ്യ് ഏടാ??”

ഉമ്മാന്റെ തനി കോഴിക്കോടൻ ഭാഷയിലുള്ള ചോദ്യം

“ഞാൻ അങ്ങാടീല് ഉണ്ട് മ്മാ…”

മലപ്പുറം, കോഴിക്കോട് ഭാഷകളുടെ ഒരു സമ്മിശ്രമാണ് എന്റെ രീതി. മലപ്പുറത്തിന്റെ തട്ട്
കുറച്ച് താന്നിരിക്കും എന്ന് മാത്രം. ജനിച്ചത് കോഴിക്കോട് ആണെങ്കിലും കുട്ടിക്കാലം
മലപ്പുറത്തിന് സ്വന്തം, അങ്ങനെയാണ് ഞാൻ രണ്ടിനും ഇടക്ക് ആയത്…..

“ഇയ്യ് ന്നാ സൂറ ത്താ ന്റെ വീട്ടിക്ക് വാ, വേഗം വേണം”

“എന്താ മ്മാ കാര്യം???”

“ഉമ്മാടെ കുട്ടി വേഗം വായോ വന്നിട്ട് പറയാം”

ഉമ്മ സ്നേഹത്തോടെ പറഞ്ഞ് നിർത്തി…

നിങ്ങള് എന്ത് മനുഷ്യരാ…. ഇത്രയും നിഷ്കുവായ എന്നെ കുറിച്ച് ഒന്നും
ചോദിച്ചില്ലല്ലോ….

എന്റെ പേര് ഷാജഹാൻ.. 25 വയസ്… പരമ്പരാഗത നായക പരിവേഷങ്ങൾ ഒന്നും തന്നെ ഇല്ല…
സുന്ദരികൾ കണ്ട ഉടനേ മൂക്കും കുത്തി വീഴാൻ തക്ക സുന്ദരനൊന്നും അല്ല… ഇരു നിറം… 6
അടിയോടടുത്ത ഉയരം… ഫിറ്റ്നസ് തോന്നിക്കുന്ന ശരീര പ്രകൃതി തന്നെയാണ്… വെറുപ്പത്തിൽ
കുറച്ച് നാൾ ജിമ്മിൽ പോയിരുന്നതിന്റെതാകും…. ചർമ നിറം കാണാവുന്ന രീതിയിൽ ട്രിം
ചെയ്ത് ഒതുക്കി നിർത്തിയ താടി….
ആകെ ഉള്ള ഒരു ആശ്വാസം മുഖഛായ തന്നെയാണ്… ഒരു പ്രാവശ്യം നോക്കിയാൽ വീണ്ടും നോക്കാൻ
തോന്നിക്കുന്ന എന്തോ ഒന്ന് മുഖത്ത് ഒളിഞ്ഞിരിപ്പുണ്ട് എന്ന് മിക്കവരും പറയാറുണ്ട്….
പ്രത്യേകിച്ച് പെൺ സുഹൃത്തുക്കൾ… പിന്നെ പെൺപിള്ളേര് ചുമ്മാ അങ്ങനെ പറയില്ലല്ലോ… ആ
കാരണം ഒരു ആത്മവിശ്വാസം ഒക്കെ ഉണ്ട്…

എല്ലാത്തിലും ഉപരി എഞ്ചിനിയർ ആണ്.. ദുബായിയിൽ ഒരു കമ്പനിയിൽ ജോലി
ചെയ്യുകയായിരുന്നു. ജോലി രാജി വെച്ച് നാട്ടിൽ എത്തിയിട്ട് ഇപ്പോൾ ഒരു മാസം
തികയുന്നു. നാട്ടിൽ തന്നെ കൂടാനാണ് എനിക്ക് താൽപര്യം. ഏക സന്തതിയാണ്.. പഠിക്കുന്ന
സമയത്താണ് ഉപ്പാന്റെ മരണം… ഉമ്മാനെ വീട്ടിൽ ഒറ്റക്ക് നിർത്താൻ തീരെ താൽപര്യമില്ല
എന്നത് തന്നെയാണ് തിരിച്ചുവരവിന്റെ ഉദ്ദേശം… നാട്ടിൽ സ്വന്തമായി ഒരു കമ്പനി
തുടങ്ങിയിട്ടുണ്ട്…
ഉമ്മാക്ക് മാത്രമേ അറിയൂ സ്വന്തം കമ്പനിയാണ് എന്ന കാര്യം പിന്നെ സുഹൃത്തുക്കൾക്കും.
എന്തിനും കട്ടക്ക് നിൽക്കുന്ന ചങ്ങായി മാരെ അറിയിച്ചില്ല എങ്കിൽ പിന്നെ വേറെ ആരെ
അറിയിക്കാൻ ആണ്… ഒരു കമ്പനിയിൽ മാനേജർ ആയി ജോയിൻ ചെയ്തിട്ടുണ്ട് എന്നേ
ബന്ധുക്കൾക്ക് അറിയൂ…

നാട്ടിൽ കാല് കുത്തിയ അന്ന് മുതൽ കേട്ട് മടുത്ത ചോദ്യമാണ് “മുത്തോ ഇങ്ങനെ നടന്നാൽ
മതിയോ? ഉമ്മ വീട്ടിൽ ഒറ്റക്ക് അല്ലേ ഒരു നിക്കാഹ് ഒക്കെ കയിക്കണ്ടെ??” നാട്ടുകാര്
തെണ്ടികൾക്ക് എന്തോ ഞാൻ ഇങ്ങനെ നടക്കുന്നത് ഇഷ്ടപെടുന്നില്ലേ എന്തോ?? നാറികൾ… ഞാൻ
മനസിൽ പറഞ്ഞ് ആ അമർഷം എന്റെ ഉള്ളിൽ തന്നെ അങ്ങ് അടക്കും… ഉമ്മയുടെ അവസ്ഥയും
മറിച്ചല്ല… എന്തോ ഇപ്പോൾ ഒന്ന് അഴഞ്ഞിട്ടുണ്ട് കക്ഷി എന്റെ കല്യാണ കാര്യത്തിൽ…
താൽപര്യമുളളപ്പോൾ കെട്ടിക്കോ എന്ന ഒരു ലൈൻ…

നിങ്ങൾക്ക് ഇപ്പോൾ ചോദിക്കണം ന്ന് ഉണ്ടാകും…

‘അല്ല ചങ്ങായീ നിനക്ക് ഇത്ര അനുകൂല സാഹചര്യം ആണ് എങ്കിൽ പിന്നെ കെട്ടിക്കൂടേ എന്ന്’

എങ്ങനെ കെട്ടാനാ സഹോ??

ചില ആളുകൾ നമ്മുടെ ജീവിതത്തിലേക്ക് തള്ളിക്കയറി വരാറുണ്ട്. ചിലർ ഹൃദയ സ്പന്ദം
നിലക്കുന്നത് വരെ കൂട്ടിന് ഉണ്ടാകും അവസാനം ഒരു പിടി മണ്ണോ, ചിത കത്തി
ചാമ്പലാകുന്നത് വരെയോ കൂടെയുണ്ടാകും പിന്നീട് മനസ്സിന്റെ ഉള്ളറയിൽ ഒരു സിംഹാസനം
ഉണ്ടാക്കി അവിടെ കൊണ്ടിരുത്തും, നമ്മുടെ ദേഹത്ത് ഒരു തരി മണ്ണ് പോലും പറ്റുന്നത്
അവർക്ക് ഇഷ്ടമല്ല…. ആ ശരീരം എന്നാണോ പ്രകൃതിയിൽ അലിയുന്നത്, അന്നേ ആ സിംഹാസനവും
പ്രകൃതിയോടലിയൂ….. അന്നേ നമ്മുടെ ദേഹത്ത് മണ്ണ് പറ്റാൻ അവർ സമ്മതിക്കൂ… അവരെ നമ്മൾ
നൻപൻ, ചങ്ക്, പങ്കാളി എന്നൊക്കെയുള്ള ഓമന പേരിട്ട് വിളിക്കും.

പിന്നെ ഹൃദയം, കരൾ, എന്നീ വേണ്ട ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളും പങ്കിടാൻ വരുന്ന
ഒരു കൂട്ടം ടീംസ് ഉണ്ട്… പക്ഷേ ഏറ്റവും വലിയ രസം എന്താന്ന് വെച്ചാൽ, എല്ലാം പങ്കു
വെച്ചതിന് ശേഷം മാത്രമായിരിക്കും നമ്മൾ അറിയുക പങ്ക് വെച്ച് നൽകിയത് കർത്താവിന് ആണോ
യൂദാസിന് ആണോ എന്ന്…. അങ്ങനെ ഒരു തിരിച്ചറിവ് ഉണ്ടായത് കൊണ്ട് ആണ് കല്യാണത്തിൽ
നിന്ന് ഈ ഒഴിഞ്ഞ് മാറി ഉള്ള നടത്തം… ആ തിരിച്ചറിവ് ഉണ്ടാക്കിയ ആഘാതം മാറ്റി
എടുക്കാൻ ഒരുപാട് കഷ്ടപെടേണ്ടിവന്നു എന്നതാണ് പരമാർത്ഥം… മുറിവുകൾ ഉണങ്ങി വരുന്നേ
ഉള്ളൂ…. തിരക്ക് കൂട്ടണ്ടാ…. പയ്യെ പറയാം… പറഞ്ഞിട്ടേ പോകൂ… എന്താ പോരേ…

കുറേ കാലത്തിന് ശേഷം ആണ് ഉമ്മാന്റെ വീട്ടിൽ വന്നത്… കോഴിക്കോട്ടെ കേളികേട്ട
തറവാട്ടിലെ ആയിശ വല്യുമ്മയുടെയും ഹസ്സൻ ഹാജി വല്യുപ്പയുടെയും ഇളയ മകളാണ് എന്റെ
ഉമ്മ…. മിസ്രിയ അതാണ് ഉമ്മച്ചിന്റെ പേര്.. 52 വയസ്സ്… കല്യാണം കഴിഞ്ഞ് ഉപ്പാന്റെo
ഉമ്മാന്റെം കുറെ കാലത്തെ പരിശ്രമത്തിനും കഠിനാദ്ധ്വാനത്തിന്റെ (എല്ലാം ബെഡ് റൂമിലെ
നാല് ചുമരുകൾക്കുള്ളിൽ ആണെന്ന് മാത്രം) ഫലമായി ഭൂമിയിലേക്ക് ആഘതനായതാണ് ഈ നോം…
അവസാനത്തെ മുതലായതിന്റെ എല്ലാ പിടിവാശിയും ദുസ്വഭാവങ്ങളും ഉണ്ട് ഉമ്മാക്ക്…
എല്ലാവരും ഉമ്മാന്റെ ഇഷ്ടത്തിന് തുള്ളി കൊടുക്കും എന്നത് നല്ല രീതിയിൽ
മുതലെടുക്കുന്നുണ്ട് കക്ഷി… പക്ഷേ എന്തോ എന്റെ അടുക്കൽ മാത്രം അത്രക്ക്
കടുംപിടുത്തം പിടിക്കാറില്ല… ഇതൊക്കെ ആണെങ്കിലും, എന്തെങ്കിലും ഒരു കാര്യം ഉമ്മ
തീരുമാനിച്ച്‌ ഉറപ്പിച്ചാൽ…. നോ രക്ഷ…. അങ്ങട്ട് അനുസരിക്കാ…. അതേ ഉള്ളൂ രക്ഷ….
അങ്ങനെ ഉള്ള വളരെ ചുരുക്കം കാര്യങ്ങൾ മാത്രമേ ജീവിതത്തിൽ നടന്നിട്ടുള്ളൂ…

ഉമ്മാക്ക് രണ്ട് സഹോദരങ്ങളും മൂന്ന് സഹോദരിമാരും… ഓരോരുത്തരായി
സാഹചര്യത്തിനനുസരിച്ച് പരിചയപ്പെടുത്തി തരാം… വലിയ കുടുംബമായത് കൊണ്ട് തന്നെ കൂറേ
പേരെ പരിചയപ്പെടുത്തി വരുമ്പോളേക്കും നിങ്ങൾ ബോറടിച്ച് ചാവും… അത് കൊണ്ട്
സാഹചര്യത്തിനനുസരിച്ച് പരിചയപെടുത്തി തരാം….

ഫോൺ പോക്കറ്റിൽ തിരികെ കുത്തികയറ്റി നേരെ വിട്ടു ഉമ്മാന്റെ ഉറ്റ ചങ്ങായിച്ചി
സൂറത്താന്റെ വീട്ടിലേക്ക്…

തുടരും…

Leave a Reply