ഹിമകണം
Himakanam | Author : Kannan
ഇതെന്റെ ആദ്യത്തെ കൃതിയാണ് ഇതിൽ ഒരുപാട് തെറ്റുകളും കുറ്റങ്ങളും ഉണ്ടായേക്കാം
സദയം ക്ഷമിക്കണമെന്നപേക്ഷ
“ദേ..ഏട്ടാ…എഴുന്നേൽക്ക്, നേരം എത്ര ആയെന്ന് വല്ല ബോധവുമുണ്ടോ? അതെങ്ങനാ
പാതിരാത്രി നാലു കാലിലല്ലേ വന്ന് കയറിയത്”…
രാവിലെ പെങ്ങളുടെ ശംബ്ദം കേട്ട് ഉറക്കച്ചടവോടെ വിഷ്ണു എഴുന്നേറ്റിരുന്നു…
“ഇന്നലെ ആരുടെ പാർട്ടി ആയിരുന്നു”
അവൾ വിടാൻ ഭാവമില്ല…
”എടി മോളെ ഞാൻ സ്ഥിരം കുടിയാനൊന്നുമല്ലല്ലോ… ഇന്നലെ കമ്പനിക്ക് രണ്ട് പെഗ് അടിച്ചു… ഇനി ഇത് നാട്ടുകാരെ വിളിച്ചുണർത്തി അറിയിക്കേണ്ട കേട്ടോ.”
“ഇല്ല ഞാനായിട്ടൊന്നും പറയുന്നില്ല…ഇങ്ങനെയാ ഓരോ ശീലങ്ങൾ തുടങ്ങുന്നത്…അമ്മ ചോദിക്കുമ്പോഴും ഈ ന്യായീകരം കാണണം.”
“ങേ…അമ്മയറിഞ്ഞോ…”
വിഷ്ണു വേവലാതിയോടെ ചോദിച്ചു…
“ഇല്ല ഞാനൊന്നും പറഞ്ഞിട്ടില്ല അല്ലേൽ തന്നെ ആ പാവം ഓരോന്ന് ആലോചിച്ചു ബിപി കയറി
നിൽക്കുകയാണ്…ഇന്നലെയും ബങ്കിൽ നിന്നും വിളിച്ചിരുന്നു ബാക്കി തുക
അടച്ചില്ലെങ്കിൽ വീട് അവര് കൊണ്ട് പോകും…”
“നീ പേടിക്കണ്ട വീട് ആരും കൊണ്ട്പോകില്ല അതിനല്ലേ ഞാൻ ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത്.” കൃഷ്ണ അത് കേട്ട് ഒരു ദീർഘ നിശ്വാസം വിട്ടു …
”ഇനി വൈകണ്ട താമസിച്ചാൽ ഇന്നലെത്തെ പോലെ കോളേജിൽ പോകാൻ വൈകും പറഞ്ഞേക്കാം.”
ബാലകൃഷ്ണനെയും പദ്മിനിയുടെയും മക്കളാണ് വിഷ്ണുവും കൃഷ്ണയും…അഞ്ചു വര്ഷം മുൻപ് വരെ നല്ല രീതിയിൽതന്നെ ജീവിച്ചവരാണ്
അവർ ബാലകൃഷ്ണൻ തന്റെ ചിട്ടിക്കമ്പനി നല്ല രീതിയിൽ കൊണ്ട് പോകുമ്പോഴായിരുന്നു
പ്ലാമൂട്ടിൽ ഫിനാൻസ് എന്ന സ്ഥാപനം ആ നാട്ടിലെത്തുന്നത് വലിയ ഓഫറുകളും മറ്റുമായി
പ്ലാമൂട്ടിൽ ജനശ്രദ്ധ പിടിച്ചുപറ്റിയപ്പോ നാട്ടിലുള്ള ചെറിയ ഫിനാൻസ് കമ്പനികളൊക്കെ
കൂപ്പുകുത്തി അതോടെ ബാലകൃഷ്ണന്റെ ചിട്ടികമ്പനിയും നഷ്ടത്തിലായി ചിട്ടി പിടിച്ചവർക്ക്
സമയത്തിന് പണം കൊടുക്കാൻ പറ്റാതായപ്പോൾ ഉള്ളതെല്ലാം വിറ്റുപെറുക്കി കടം തീർത്തു
പിന്നെ അകെ ഉണ്ടായിരുന്നതാണ് ഈ വീട്, പിന്നീട് അദ്ദേഹത്തിന് ഹാർട്ടിന് അസുഖം വന്നപ്പോ
പ്ലാമൂട്ടിൽ ഫിനാൻസിൽ തന്നെ പണയം വയ്‌ക്കേണ്ടിവന്നു എന്നിട്ടും അദ്ദേഹത്തെ രക്ഷിക്കാൻ
കഴിഞ്ഞില്ല…ബാലകൃഷ്ണന്റെ വലിയ ആഗ്രഹമായിരുന്നു വിഷ്ണുവിനെ എംകോം കാരനാക്കണമെന്നുള്ളതും കൃഷ്ണയുടെ വിവാഹവും…