നടക്കുകയാ ഞാൻ…ഇനി ആ വിഷമം മാറ്റാൻ നീയായിട്ടൊരു അവസരം തരുകയാണെങ്കിൽ അത്രേം
സന്തോഷം”
“നീ ജയിച്ചെന്നു കരുതണ്ട ഇതിനുള്ള പണി ഞാൻ തന്നില്ലെങ്കിൽ പിന്നെന്തിനാ ഞാൻ ഈ മീശയും
വച്ച് നടക്കുന്നേ?” വിശാഖ് തന്റെ മേശയിൽ തടവിക്കൊണ്ട് പറഞ്ഞു
“അധികം വച്ചോണ്ടിരിക്കാതെ അതങ്ങ് ഷേവ് ചെയ്യാനുള്ള പണി ഞങ്ങളും തരാം”
ബാലു പറഞ്ഞു “സാറന്മാർ പറഞ്ഞു കഴിഞ്ഞെങ്കിൽ വിട്ടോ”
റഫീഖ് കൂട്ടിച്ചേർത്തു. എന്നിട്ട് അവരേം പിന്നിട്ട് നാലുപേരും മുന്നോട്ട്
നടന്നു. അവർ ഡിഗ്രി ക്ലാസ്സിനടുത്തു ചെല്ലുമ്പോ കൃഷ്ണ കൂട്ടുകാരോട് സംസാരിച്ചുകൊണ്ട്
വരാന്തയിൽ നിൽപ്പുണ്ട് , അവരെക്കണ്ടു അവൾ മുന്നോട്ട് വന്നു
“വില്ലന്മാരെല്ലാരും ഉണ്ടല്ലോ എന്താ ഇവിടെ…”കൃഷ്ണ ചോദിച്ചു
“ഞങ്ങൾ അമ്മൂനെ കാണാൻ വന്നതാ” അരുൺ ചിരിച്ചുകൊണ്ട് പറഞ്ഞു
“എന്നെയോ എന്താ കാര്യം…വല്ല പെണ്പിള്ളേരുടേം മൊബൈൽ നമ്പറിനാണെങ്കിൽ
നടക്കില്ല ഞാനിപ്പൊഴേ പറഞ്ഞേക്കാം”
അവൾ അരുണിനോട് ചിരിച്ചുകൊണ്ട് പറഞ്ഞു
“ഏയ് അതൊന്നുമല്ല, ഞാനിപ്പോ ഭയങ്കര ഡീസെന്റാ…”
അതുകേട്ട് കൃഷ്ണ ചിരിച്ചുകൊണ്ട് ചോദിച്ചു
“ആണോ അരുണേട്ടാ എത്രനാളത്തേക്ക്?”
അരുൺ ഒന്ന് ചിരിച്ചു
“ഡീ…ഡീ മതിയടി അവനെ കളിയാക്കിയത്…”
വിഷ്ണു മുന്നോട്ട് വന്നു പറഞ്ഞു അപ്പോഴേക്കും കൃഷ്ണയുടെ ക്ലാസ്സിലെ പെണ്കുട്ടികൾ അങ്ങോട്ട്
വന്നു എന്നിട്ട് വിഷ്ണുവിനോട് വിഷ് ചെയ്ത് വിശേഷങ്ങൾ തിരക്കി
അപ്പോൾ റഫീഖ് മുന്നോട്ട് വന്നിട്ട് പറഞ്ഞു
“വിഷ്ണു മാത്രമല്ല ഞങ്ങളും കുറച്ചുപേരൊണ്ട്…ആർക്കും ഞങ്ങളുടെ വിശേഷങ്ങൾ അറിയണ്ടേ”
കൂടി നിന്ന പെൺകുട്ടികൾ ഒരു വളിച്ച ചിരി ചിരിച്ചു
അപ്പോഴേക്കു കൃഷ്ണ ചോദിച്ചു
“എന്താ എല്ലാരും പതിവില്ലാതെ ഈ വഴി”
ബാലു മുന്നോട്ട് വന്നിട്ട് പറഞ്ഞു
“ചുമ്മാ മോളുടെ പഠനനിലവാരം ഒക്കെ ഒന്നറിയാമെന്നു വിചാരിച്ചു”
“അതേ അല്ലാതെ ഇന്ന് ജോയിൻ ചെയ്ത പുതിയ കുട്ടിയെ കാണാനൊന്നുമല്ല…അല്ലേടാ?”
അരുൺ ഇടക്ക് കയറി പറഞ്ഞു എന്നിട്ട് അബദ്ധം പറ്റിയപോലെ നാക്ക് കടിച്ചു… ബാക്കി
മൂന്നുപേരും ഒന്ന് ഞെട്ടി എന്നിട്ട് അവനെ ദേഷ്യത്തോടെ നോക്കി “
ഓ… അപ്പൊ അതാണ് ചേട്ടന്മാരുടെ ഉദ്ദേശ്യം”
ഹിമകണം [Kannan]
Posted by