ഹിമകണം [Kannan]

Posted by

“നീയാരാ ചാൻസീറാണിയോ…നിനക്കെന്തെലും കഴപ്പുണ്ടേൽ അത് കയ്യിൽ
വച്ചാ മതി കേട്ടല്ലോ”
വിഷ്ണു പറഞ്ഞതുകേട്ട് ദേഷ്യത്തോടെ അവനെ തല്ലാൻ കൈവീശി അത്
പ്രതീക്ഷിച്ചുനിന്ന വിഷ്ണു അവളുടെ കയ്യിൽ പിടിച്ചു ഞെരിച്ചു കൊണ്ട് അവളുടെ മുഖത്തുതന്നെ
നോക്കി നിന്നു, കൈ വേദനിച്ച രുദ്ര കൈ കുതറാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു
“വിടടാ എന്റെ കയ്യീന്ന്”
വിഷ്ണു പതിയെ കൈ അയച്ചു…
”മോളെ ഈ കോളേജിൽ ചേട്ടന്മാരുടെ നേരേ കൈപൊക്കാൻ ഇത്രേം മൂപ്പ് പോര…ഇവിടെ ആരോടേലും ചോദിക്ക് അപ്പോ പറഞ്ഞുതരും”
അത്രേം നേരം ഇതെല്ലാം കണ്ടുകൊണ്ട് നിന്ന റഫീഖ് അവളോട് പറഞ്ഞു, എന്നിട്ട് എല്ലാരും അവളെകടന്ന് മുന്നോട്ട് പോയി
“നിന്നെയൊക്കെ ഞാൻ കാണിച്ചു തരാം…” രുദ്ര
കൈ തിരുമ്മിക്കൊണ്ട് അരിശത്തോടെ പറഞ്ഞു
“മോളെ അതൊക്കെ കാണേണ്ടവർക്ക്കാണേണ്ട സമയത്തു കാണിച്ചുകൊടുത്താൽ
മതി…അതൊക്കെ ഇങ്ങനെ എല്ലാരേം കാണിക്കേണ്ടതാണോ? അഥവാ ആരെങ്കിലും ചോദിച്ചാൽ ഞങ്ങളെ കാണിച്ചിട്ടുണ്ടന്ന് പറഞ്ഞേരെ”
അരുൺ തിരിഞ്ഞുനിന്ന് പറഞ്ഞൂ. രുദ്ര ദേഷ്യത്തോടെ അവരെ നോക്കി “വാടാ” ബാലു അവരെ
ഒരീണത്തിൽ വിളിച്ചുകൊണ്ട് മുന്നോട്ട് നടന്നു.

അന്ന് വൈകിട്ട് ബാലുവിന്റെ വക ട്രീറ്റ് ഉണ്ടായിരുന്നു, വിഷ്ണു അതിൽ നിന്നും ഒഴിഞ്ഞു. അവർ
ചോദിച്ചപ്പോ രാവിലെ നാണുപിള്ള പറഞ്ഞ ജോലിയുടെ കാര്യം എല്ലാരോടും പറഞ്ഞു എല്ലാരും
സമ്മതിച്ചു അതിനുശേഷം പൈന്റർ ദിനേശനെ കാണാനുണ്ട് എന്നുപറഞ്ഞു നൈസിനു വലിഞ്ഞു
അതുകഴിഞ്ഞു പൈന്റിങ്ങിന്റെ എസ്റിമേഷൻ ദിനേശന്റടുത്തുനിന്നും വാങ്ങി നേരെ
നാണുനായരുടെ വീട്ടിലേക്ക് ചെന്നു, അവിടെയെത്തുമ്പോ നാണുനായരുടെ മൂത്തമകൾ
ഉമ്മറത്തു ഏതോ തുണിയും തയ്ച്ചുകൊണ്ടിരിക്കുന്നുണ്ട്, നാണുനായർക്ക് രണ്ടു മക്കളാണ്
മൂത്തവൾ ദീപ കല്യാണം കഴിഞ്ഞു ഭർത്താവിന്റെ വീട്ടിലാണ് രണ്ടാമത്തവൾ ദേവിക കോയമ്പത്തൂർ
Bsc നഴ്സിങ്ങിന് പഠിക്കുന്നു, വിഷ്ണുവും ദേവികയും വര്ഷങ്ങളായി അടുപ്പത്തിലാണ് അവളുടെ
കോഴ്സ് കഴിഞ്ഞു കൃഷ്ണയുടെ കല്യാണം കഴിഞ്ഞിട്ട് ഒന്നാകണമെന്നാണ് അവരുടെ ആഗ്രഹം
ഇപ്പൊ തല്ക്കാലം ആരും അറിയാതെ കൊണ്ടുപോകുകയാണ് എന്നാലും അവന്റെ കൂട്ടുകാർക്ക്
എല്ലാം അറിയാം…
“ദീപേച്ചി എപ്പോ വന്നു”
വിഷ്ണു ചോദിച്ചുകൊണ്ട് ഉമ്മറത്തേക്കെത്തി
അപ്പോഴാണ് ദീപ മുഖമുയർത്തുന്നത്

Leave a Reply

Your email address will not be published. Required fields are marked *