വിഷ്ണു പല്ലുതേച്ചു വന്നപ്പോൾ പദ്മിനിയും ഉറക്കമെഴുന്നേറ്റ് വന്നിരുന്നു…പദ്മിനി കൊടുത്ത
കട്ടൻ ചായ വാങ്ങിയിട്ട്
“അമ്മയെന്തിനാ ഇങ്ങനെ ഉറക്കമിളക്കുന്നത് ഡോക്ടർ പറഞ്ഞത് ഓർമയില്ലേ…”
“സാരമില്ലടാ ശീലിച്ചു പോയതല്ലേ”
“മോളെ അമ്മയെ എന്നാ ചെക്കപ്പിന്കൊണ്ട് പോകേണ്ടത്”
വിഷ്ണു കൃഷ്ണയോട് വിളിച്ചു ചോദിച്ചു”
”അടുത്ത ആഴ്ചയാ ഏട്ടാ”
വിഷ്ണു ഒന്ന് മൂളി, ബൈക്കിന്റെ താക്കോലുമായി പുറത്തേക്കിറങ്ങി…
വിഷ്ണു എംകോം ഫസ്റ്റ് ഇയർ ആണ്…പഠിക്കാൻ മിടുക്കനാണ്, അച്ഛൻ മരിച്ചതിൽ പിന്നെ പഠിത്തം നിന്നുപോകും എന്ന് കരുതിയതായിരുന്നു പക്ഷേ അച്ഛന്റെ ആഗ്രഹം പോലെ എംകോം കാരനാകണം എന്ന ദൃഡനിശ്ചയത്തിൽ കഷ്ടപെട്ടിട്ടായാലും പഠിത്തം പൂർത്തിയാക്കാൻ പഠിത്തത്തോടൊപ്പം ഒഴിവു സമയങ്ങളിൽ മറ്റുള്ള ജോലികൾക്കും പോകും അതുകൊണ്ട് തന്നെ കോളേജിൽ ടീച്ചേഴ്സിനും വലിയ കാര്യമാണ്… എല്ലാ ദിവസവും റബ്ബർ ടാപ്പിങ്ങിന് പോകും അതുകഴിഞ്ഞാണ് കോളേജിൽ പോകുന്നത്…കോളേജ് ക്ലാസ് കഴിഞ്ഞു ഒരു ചിട്ടി കമ്പനിയിൽ കണക്കെഴുതാൻ പോകും…
“ മോളെ ഞാനിറങ്ങുവാ”
പറഞ്ഞിട്ട് വിഷ്ണു ബൈക്ക് സ്റ്റാർട്ട് ചെയ്ത് ഓടിച്ചു പോയി
ഉമ്മറത്തുനിന്ന പദ്മിനി ഒരു ദീർഘനിശ്വാസം വിട്ടിട്ട് പറഞ്ഞു
” എങ്ങനെ ജീവിക്കേണ്ട കുട്ടികളാ”
“ ഇപ്പൊ ഞങ്ങൾക്കെന്താ കുഴപ്പം ഞങ്ങൾ നല്ലപോലെ തന്നെയാ ജീവിക്കുന്നത്, അമ്മ ആവശ്യമില്ലാത്തത് ഒന്നും ആലോചിക്കേണ്ട”
മറുപടിയെന്നോണം കൃഷ്ണ പറഞ്ഞു.
“ അതല്ലെടി മോളെ…നിന്റച്ഛനെ ആരോ ചതിച്ചതാ…നല്ലൊരു സംഖ്യ അദ്ദേഹത്തിന്
സമ്പാദ്യമുണ്ടായിരുന്നു, നിന്നെ നല്ലരീതിയിൽ വിവാഹം ചെയ്തയക്കണം, ഉണ്ണിയെ
നന്നായി പഠിപ്പിക്കണം എന്നൊക്കെ ആഗ്രഹമുണ്ടായിരുന്നു അദ്ദേഹത്തിന്”
ഒന്ന്
നിർത്തിയതിനുശേഷം പദ്മിനി വീണ്ടും പറഞ്ഞു
“ആ പണം ഉണ്ടായിരുന്നെങ്കിൽ നമുക്ക് ഒന്നും നഷ്ടമാകില്ലായിരുന്നു”
“എന്റമ്മേ ഈ കഥ ഞങ്ങൾ എത്ര പ്രാവശ്യം കേട്ടതാണ്, ഇനി
പറഞ്ഞാൽ ബോറടിക്കും പറഞ്ഞേക്കാം”
ചിരിച്ചുകൊണ്ട് കൃഷ്ണ പറഞ്ഞു. പദ്മിനി മറുപടിയായി
നിസ്സഹായതയോടെ ഒന്ന് പുഞ്ചിരിച്ചു
കൃഷ്ണ രാവിലത്തെ പലഹാരം ഉണ്ടാക്കാനുള്ള മാവുമായി അടുപ്പിനടുത്തേക്ക് വന്നു
കൃഷ്ണയും വിഷ്ണുവിന്റെ കോളേജിൽ ഫസ്റ്റ് ഇയർ ബികോമിനാണ് പഠിക്കുന്നത് നന്നായി
പടിക്കുമെന്ന് മാത്രമല്ല കാണാനും സുന്ദരിയാണ് കോളേജിൽ നല്ലൊരു ആരാധകവൃന്ദം
അവൾകൊണ്ട്, പക്ഷേ ആർക്കും പിടികൊടുക്കാതെ നടക്കുകയാണവൾ…മാത്രമല്ല
വിഷ്ണുവിന്റെയും കൂട്ടുകാരുടെയും ഗ്യാങ്ങിനെ പേടിച്ചു പലർക്കും അവളോട് ഇഷ്ടമാണെന്ന്