പറയാൻ പേടിയാണ്…
”ഇന്നലെ ഏട്ടനെ അന്വേഷിച്ചു ആ നാണുപിള്ള വന്നിരുന്നു…കിഴക്കെപുറത്തെ
ബംഗ്ലാവ് ആരോ വാങ്ങിയെന്ന് അവിടെ പെയിന്റ് ചെയ്യാനോ മറ്റോ ആണ്…”
“മ്” പദ്മാവതി ഒന്ന് മൂളിയിട്ട് പതുക്കെ എഴുന്നേറ്റു
ജോലികഴിഞ്ഞു വിഷ്ണു എത്തി കുളിച്ചു റെഡിയായി കോളേജിൽ പോകാനായി ഇറങ്ങി
“മോളേ…നീ വരുന്നുണ്ടോ?”
അവൻ അകത്തേക്ക് നോക്കി വിളിച്ചു
“ദാ വരുന്നു ഏട്ടാ”
അകത്തുനിന്നും കൃഷ്ണ വിളികേട്ടു, “രണ്ട് ലഞ്ച് ബോക്സുംമായി കൃഷ്ണ ധൃതിയിൽ ഇറങ്ങി വന്നു…
”എന്താ ഇത്ര ധൃതി ഒൻപത് മണിയാകുന്നതല്ലേയുള്ളു”
“ആ ഇന്നല്പം നേരത്തേ ചെല്ലണം”
വിഷ്ണു വണ്ടി സ്റ്റാർട്ട് ചെയ്യുന്നതിനിടയിൽ പറഞ്ഞു
“ഇന്നപ്പോ ആരോടാ തല്ലുകൂടാൻ പോകുന്നത്”
“അതെന്താടി അങ്ങനെ ചോദിച്ചത്”
“അല്ല സാധാരണ സാർ കോളേജിൽ നേരത്തേ പോകുന്ന ദിവസമെല്ലാം ഒരടി ഉണ്ടാകാറുണ്ടല്ലോ”
“അത നിന്നെ ശല്യം ചെയ്തവന് ഒരു വാണിംഗ് കൊടുത്തതല്ലേ”
വിഷ്ണു ചിരിച്ചുകൊണ്ട്പറഞ്ഞു,
“അതാണോ വാണിംഗ് ആ ചെറുക്കന്റെ വിരല് അടിച്ചോടിക്കുന്നതാണോ വാണിംഗ്”
കൃഷ്ണ ഗൗരവത്തോടെ ചോദിച്ചു…
”മതി…മതി… കയറ്”
വിഷ്ണു ആ വിഷയം അവിടെ അവസാനിപ്പിച്ചു
“അമ്മേ ഉച്ചക്ക് ഗുളിക കഴിക്കാൻ മറക്കല്ലേ.”
ഉമ്മറത്തേക്ക് വന്ന പദ്മിനിയെ നോക്കി കൃഷ്ണ പറഞ്ഞു, അതിന് മറുപടിയായി പദ്മിനി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി
“ പോയിട്ട് വരാം അമ്മേ…”
വിഷ്ണു യാത്ര പറഞ്ഞു ബൈക്ക് മുന്നോട്ട് എടുത്തു
കവലയിൽ എത്തിയപ്പോ നാണുപിള്ള വണ്ടിക്ക് കൈ കാണിച്ചു
നാണുപിള്ള നാട്ടിലെ അറിയപ്പെടുന്ന ബ്രോക്കർ ആണ് മാത്രവുമല്ല അവരുടെ അച്ഛന്റെ
ആശ്രിതനുമായിരുന്നു ഇപ്പോഴും ആ സ്നേഹം ആ കുടുംബത്തോട് ഉണ്ട്
വിഷ്ണു വണ്ടി നിർത്തിയിട്ട് ചോദിച്ചു
“ എന്താ ചേട്ടാ”
“കുഞ്ഞേ ഞാൻ കുഞ്ഞിനെ തിരക്കി വീട്ടിൽ വന്നായിരുന്നു”
“ എന്താ ചേട്ടാ കാര്യം”
“നമ്മുടെ കിഴക്കെപുറത്തെ ബന്ഗ്ലാവ് ഒന്ന് വൃത്തിയാക്കണം അതൊരു പാർട്ടി വാങ്ങിച്ചു…അധികമൊന്നുമില്ല ഒന്ന് പെയിന്റ് ചെയ്യണം പിന്നെ അല്ലറ ചില്ലറ പണികൾ