ഉണ്ട്,കുഞ്ഞിനത് അടങ്കൽ എടുത്ത് ചെയ്യാൻ പറ്റോ…”
“പിന്നെന്താ എന്നത്തേക്ക് തീർത്തു തരണം.”
“എത്രയും പെട്ടെന്ന്” നാണുപിള്ള പറഞ്ഞു “ഓക്കേ ചേട്ടാ അപ്പൊ നാളെയോ മറ്റന്നാളോ പണി
തുടങ്ങണം അല്ലെ.”
” മ്” നാണുപിള്ള ഒന്ന് മൂളി.
”പൈസയുടെ കാര്യങ്ങളും മറ്റും ഞാൻ വൈകിട്ട്പറയാം… ഞാൻ പൈന്റർ ദിനേശനെ കണ്ടിട്ട് വൈകിട്ട് വീട്ടിൽ വരാം…” “ശരി കുഞ്ഞേ” നാണുപിള്ള
പറഞ്ഞു. “അപ്പൊ വൈകിട്ട് കാണാം”
പറഞ്ഞിട്ട് വണ്ടി മുന്നോട്ടെടുത്തു…
വണ്ടിയിൽ ഇരിക്കവേ കൃഷ്ണ വിഷ്ണുവിനോട് ഒരു ഈണത്തിൽ ചോദിച്ചു
“വൈകിട്ട് എങ്ങോട്ട്പോണെന്നാ പറഞ്ഞത്”
“എന്താ” വിഷ്ണു ചോദിച്ചു“
ഒന്നുമില്ലേ…എന്തിനാ ഈ ശുഷ്‌കാന്തി എന്ന്
എനിക്കറിയാം”
“എന്ത് ശുഷ്‌കാന്തി” വിഷ്ണു വേവലാതിയോടെ ചോദിച്ചു
“അതെന്നെ കൊണ്ട്പറയിപ്പിക്കണമായിരിക്കും എന്നാ പറയാം “
കൃഷ്ണ തൊണ്ടയിൽ കൈവച്ചു തൊണ്ട ഒന്ന് ക്ലിയർ ചെയ്തു എന്നിട്ട് താളത്തിൽ പറഞ്ഞു
“പുലർകാല രശ്മികളെ സാക്ഷി നിർത്തി ഒരു കുഞ്ഞു കൊതുമ്പ് തോണിയിൽ നിന്നെയും
കൊണ്ട് സന്തോഷത്തിന്റെ മാത്രം ദ്വീപിലേക്ക് ഒരു യാത്രപോണം”
വിഷ്ണു ഒന്ന് ഞെട്ടി എന്നിട്ട് ഗൗരവത്തിൽ അവളോട് ചോദിച്ചു
“നിന്നോടാരാ പറഞ്ഞത് എന്റെ മുറിയിൽ കയറാൻ”
“അയ്യോടാ കള്ളം കയ്യോടെ പിടിച്ചപ്പോ മോന് ദേഷ്യം വരുന്നുണ്ടോ.” വിഷ്ണു മറുപടി പറയാതെ മുഖം വീപ്പിച്ചിരുന്നു അപ്പോൾ കൃഷ്ണ പുഞ്ചിരിയോടെ പറഞ്ഞു
“ എന്റെ പോന്നേട്ടാ ഞാൻ ഏട്ടന്റെ മുറി അടിച്ചുവാരിയപ്പോ കട്ടിലിന് താഴെ കിടന്നുകിട്ടിയ
കടലാസിലെ ഡയലോഗാ ഇത് …അതർക്ക് എഴുതിയാണെന്ന് എനിക്കൂഹിക്കാം…ചുമ്മാതല്ല
കോളേജിലെ സുന്ദരീമണിമാർ ക്യു നിന്നിട്ടും പിടികൊടുക്കാത്തത്” വിഷ്ണു ഒന്ന് പുഞ്ചിരിച്ചു
“പക്ഷേ ദേവിക അടുത്ത മാസം തിരിച്ചു ബാംഗ്ലൂർ പോവല്ലേ” വിഷ്ണു ഒന്നും മിണ്ടിയില്ല അവന്റെ
മനസ്സിൽ ദേവികയുടെ മുഖം തെളിഞ്ഞു
അപ്പോഴേക്കും അവർ കോളേജിൽ എത്തിയിരുന്നു…സ്റുഡന്റ്സിന്റെ വണ്ടികൾ കോളേജിനുള്ളിൽ
കൊണ്ട് വരാൻ പാടില്ലാത്തതിനാൽ അടുത്ത കടയുടെ പിന്നിലെ ഷെഡിൽ ആണ് വയ്ക്കുന്നത്
കൃഷ്ണയെ ഇറക്കിയിട്ട് വണ്ടി പാർക്ക് ചെയ്തിട്ട് തിരിച്ചുവന്നപ്പോഴേക്കും കൃഷ്ണ നടന്നു
തുടങ്ങിയിരുന്നു Lവിഷ്ണുൽ വേഗത്തിൽ അവളുടെ അടുത്തെത്തിയിട്ട് പയ്യേ പറഞ്ഞു
“നീയിത് ആരോടും പറയരുത്”
“ങ്ങാ ഞാനൊന്നാലോചിക്കട്ടെ”
അവൾ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു അപ്പോഴേക്കും അവർ ക്യാമ്പസ്സിനകത്തു എത്തിയിരുന്നു
. കൃഷ്ണ അവളുടെ
ക്ലാസ്സിലേക്ക് നടന്നു, വിഷ്ണു ഹിസ്റ്ററി ഡിപ്പാർട്മെന്റിന്റെ അടുത്തുള്ള വലിയ മരത്തിന്റെ