തീർച്ചയായും പറയുമെന്ന് പക്ഷേ അവളെ കാണുമ്പോ എന്റെ നാക്ക്
ഇറങ്ങിപോകും.”
റഫീഖ് വിഷമത്തോടെ പറഞ്ഞു
“ഞാനിന്നും ഈ തെണ്ടിയോട് പറഞ്ഞതാ നിനക്ക് പറയാൻ പറ്റില്ലെങ്കിൽ ഞാനൊരു
ഹംസമാകാമെന്ന്, അപ്പൊ ഇവന് ഒടുക്കത്തെ പേടി” ബാലു പറഞ്ഞു
“പേടിയല്ല എന്നാലും അവൾക്ക് ഇഷ്ടമല്ലെന്നും ഇങ്ങനെ പുറകെ നടക്കരുതെന്നും പറഞ്ഞാൽ”റഫീഖ് മറുപടി പറഞ്ഞു
“ഇങ്ങനെയാണെങ്കിൽ വല്ലോം നടക്കും നിന്റെ വാപ്പയുടെകൂട്ടുകാരന്റെ മോളല്ലേ അപ്പൊ
അടുത്തിടപെടാൻ അവസരമുണ്ടല്ലോ പിന്നെന്താ”
വിഷ്ണു റഫീഖിനോട് ചോദിച്ചു
“അതൊക്കെയുണ്ട് പക്ഷേ അവള് വീട്ടിൽ വന്നാ ഉമ്മയോടും അനിയനോടും
അനിയത്തിയോടും എന്തിന് പറയുന്നു വീട്ടിലെ പട്ടിയോട് വരെ ഫ്രീ ആയിട്ട് സംസാരിക്കും എന്നെ
കണ്ടാൽ തലയും കുനിച്ചു ഞാനെന്തോ അവളുടെന്ന് ഒരു പത്തുലക്ഷം രൂപ വാങ്ങിയിട്ട് തിരിച്ചു
കൊടുക്കാത്ത പോലെയാ”
അത് കേട്ട് എല്ലാരും ചിരിച്ചു
“ഞാൻ നിനക്ക് കുറച്ചു ഐഡിയ പറഞ്ഞു തരട്ടെ” അരുൺ ചോദിച്ചു
“ എന്റെ പൊന്നളിയ ദയവ് ചെയ്ത് സഹായിക്കരുത്…നിന്റെ ഐഡിയ കേട്ടാൽ ഞാൻ പെരുവഴിയാകും.”
റഫീഖ് ഒന്ന് നിർത്തിയിട്ട് തുടർന്നു “
എന്താ ഇട്ടിരിക്കുന്നെ രാത്രി കഴപ്പുണ്ടോ?ഇപ്പൊ കൊടുപ്പുണ്ടോ ഇതല്ലേ നിന്റെ ഐഡിയ…ഇത്
അതുപോലെയല്ല അവൾക്ക് വയസ്സറിയിച്ച കാലം മുതൽ ഞാനവളെ സ്നേഹിക്കുന്നതാ
കുളമാക്കരുത്”
എന്ന് പറഞ്ഞു റഫീഖ് അവനു നേരേ കൈ കൂപ്പി
“നീ പേടിക്കണ്ടളിയ നമ്മളെല്ലാരും നിന്നോടൊപ്പമുണ്ട്”
വിഷ്ണു പറഞ്ഞിട്ട് ഇടത് നെഞ്ചിൽ കൈ ചുരുട്ടി പതിയെ തട്ടി. അപ്പോഴേക്കും മൂന്ന് പെൺകുട്ടികൾ
അവരെയും കടന്നുപോയി അതിൽ മധ്യത്തുണ്ടായിരുന്ന കുട്ടി ഒന്ന് തിരിഞ്ഞു നോക്കി പുഞ്ചിരിച്ചു
“അളിയന്മാരെ ഞാനിപ്പോ വരാമേ എനിക്കൊരാളെ അത്യാവശ്യമായി കാണാനുണ്ട്” ബാലു
അവിടുന്ന് പതിയെ തടിതപ്പി
“അതാ bsc സെക്കന്റ് ഇയർ പഠിക്കുന്ന മെർലിൻ അല്ലേ…”
അരുൺ വേവലാതിയോടെ ചോദിച്ചു
“മ്” റഫീക്ക് മൂളി
“ഇവനുമായിട്ടെന്താ?”