മാതാ പുത്ര PART_012 [ഡോ. കിരാതൻ]

Posted by

“….. ഇനി ഇവിടെയാണ് നിന്റെ രണ്ടാം ജീവിതം …. കഴിഞ്ഞ ജന്മങ്ങളിൽ നടന്നതെന്ന് വിചാരിച്ച് ജീവിതത്തിൽ നടന്ന കയ്പ്പേറിയ അനുഭവങ്ങൾ എല്ലാം നീ മറയ്ക്കുക …”.

” ….. ശരീ മാധവേട്ടാ ….. ഞാൻ നന്നായി പഠിച്ചോളാന്ന് ….. നല്ലൊരു ജോലി നേടീട്ട്യേ, ഞാനിനി മാധവേട്ടനെ കാണുകയുള്ളു….”.

റിൻസി ചിരിച്ച് അവളുടെ ഭാവികാര്യങ്ങളെ സമർത്ഥിച്ചു. ആ കണ്ണുകളിൽ നിന്നും മാധവന് അത് മനസ്സിലാക്കാൻ പാടുപെടേണ്ടിരുന്നില്ലായിരുന്നു.

പിന്നെയും അവർക്കിടയിൽ മൂകത തളം കെട്ടി നിന്നു.

മേരി മാധവനോട് ഒരുപാട് നേരം സംസാരിച്ചു. അവർ  സന്തുഷ്ടയായിരുന്നു. ഒരിക്കലും ഇങ്ങനെ ഒരു ജോലിയും ജീവിതവും കിട്ടുമെന്നോ അവർ പ്രതീക്ഷിച്ച് കാണില്ലായിരിക്കാം. പെട്ടെന്ന് കാര്യങ്ങൾ എല്ലാം തെളിഞ്ഞ് വന്നതിന്റെ തിളക്കം അവരുടെ കണ്ണുകളിൽ കാണാമായിരുന്നു.

അവരോട് യാത്ര പറഞ്ഞ് കാർ സ്‌കൂളിന്റെ കോബൗണ്ടിന്റെ പുറത്തേക്ക് ഓടിക്കുബോൾ മാധവന്റെ മനസ്സിൽ വല്ലാത്ത കനം കൂടുന്നുണ്ടായിരുന്നു. റിവ്യൂ മീറ്ററിലൂടെ റിൻസിയുടെ കണ്ണുകൾ തന്നെ മാത്രം ഉറ്റുനോക്കുന്നത് അവൾ ശ്രദ്ധിച്ചിരുന്നു.

മനസ്സിലെ വിങ്ങൽ അടക്കി വച്ച് മാധവൻ കാറിനെ പായിച്ചു. സത്യത്തിൽ ഇനി നടക്കുമോ ഇല്ലയോ എന്നറിയാത്ത ആശ വെറുതെ റിൻസിക്ക് കൊടുക്കുന്നത്. അവൾക്ക് നല്ലൊരു ജീവിതം ഉണ്ടാകട്ടെ !!!!”.

മാധവൻ കാറിന്റെ ആക്സലേറ്ററിൽ ആഞ്ഞമർത്തി.

അന്നേരമാണ് മാധവന്റെ ഫോൺ ശബ്‌ദിച്ചത്. സ്‌ക്രീനിൽ അമ്മ എന്ന വാക്കുകൾ തേഞ്ഞു വന്നു.

“…. അമ്മേ പറയൂ …. സുഖമായിരുന്നോ ????”.

“….. സുഖമായിരിക്കുന്നു മോനേ ….. നീയോ ????”.

“….. ഇങ്ങനെ പോകുന്നു അമ്മേ ….”.

മേരിയെയും റിൻസിയെയും റെസിഡൻഷ്യൽ സ്‌കൂളിൽ ആക്കിയകാര്യം സീതാലക്ഷ്മിയോട് അവൻ പറയാൻ തുടങ്ങി. മനസ്സിൽ വല്ലാതെ വിങ്ങി നിൽക്കുന്ന സംസാരവും വണ്ടിയോടിക്കലും ഒരുമിച്ച് നടക്കില്ലായെന്ന് കണ്ടവൻ വഴിയുടെ അരികിൽ വണ്ടി നിർത്തി. കാര്യങ്ങൾ വിശദമായി അവൻ അമ്മയോട് പറഞ്ഞു. എല്ലാം ശ്രദ്ധാപൂർവ്വം ശ്രവിച്ച സീതാലക്ഷ്മി ചെറുതായി നിശ്വസിച്ചു.

“…… നീയൊരു യാത്രക്കുള്ള ഒരുക്കമല്ലായിരുന്നോ …. ഇവരെ കണ്ട മുട്ടിയില്ലായിരുന്നെങ്കിൽ നീയിപ്പോൾ യാത്രയിലാകുമായിരുന്നല്ലേ ????”.

“… ഉം ….”.

“…. ഇപ്പോൾ നീ കാറിലല്ലേ …. ഇഷ്ടമുള്ളൊടത്തേക്ക് വണ്ടി വിട്ടോ …. നിനക്ക് മതിയാകുന്നത് വരെ നീ ഇഷ്ടമുള്ളയിടത്തോക്കെ താമസിച്ച് യാത്ര ചെയ്യ് ..”.

മാധവന് അമ്മയുടെ വാക്കുകൾ കേട്ടപ്പോൾ അത്ഭുതവും ആശ്ചര്യവും ഒരുമിച്ച് വന്നു. സത്യത്തിൽ അവന് ഒരു യാത്രയുടെ ആവശ്യകത തീകെട്ടി നിന്നിരുന്നു. അമ്മയുടെ ആത്മവിശ്വാസം നൽകുന്ന വാക്കുകൾ അവനിൽ പുതിയൊരു ഉണർവ് നൽകി.

Leave a Reply

Your email address will not be published. Required fields are marked *