ആന്റി അവൾക്കു തടവി കൊടുക്കുന്നുണ്ട്. ഞാൻ പോയി അടുത്ത കടയിൽ നിന്നും വെള്ളം വാങ്ങി കൊടുത്തു അവൾക്ക്. അവൾ അവളുടെ കർമ്മം നിർവഹിച്ചു തിരിച്ചു വന്നു വണ്ടിയിൽ കയറി ആന്റിയുടെ മടിയിൽ കിടന്നു. ആന്റി അവളുടെ തലയിൽ കൈ വച്ചു നോക്കി… ചെറിയ ചൂട് ഉണ്ടല്ലോ മോളെ… ഇന്നലെ മഴ നനഞ്ഞോ?? മഹ്മ്മ്… നനഞു ആന്റി… മഹ്മ് അതിന്റെ ആണ്. വാവേ ഏതെങ്കിലും മെഡിക്കൽസ്റ്റോറിൽ വണ്ടി നിർത്തി മരുന്ന് വേടിക്കണം കേട്ടോ. മഹ്മ്മ്… ശരി ആന്റി. ഇനി മോൾ വീട്ടിപോണ്ട ആന്റിയുടെ കൂടെ വീട്ടിലേക്കു വാ… ഗുളികയും കഴിച്ചു റസ്റ്റ് എടുത്തോ. ഒന്ന് ഉറങ്ങി കഴിയുമ്പോൾ പനി ഏല്ലാം മാറിക്കോളും.എനിക്ക് മാറാൻ ഡ്രസ്സ് ഒന്നും ഇല്ല ആന്റി… അത് സാരമില്ല വീടിനടുത്തുള്ള എവിടുന്നുന്നേലും വാങ്ങാം.. വൈകിട്ട് ആകട്ടെ. ഇപ്പൊ പോയി ഗുളികയും കഴിച്ചു ഉറങ്ങാൻ നോക്ക് കേട്ടോ. ഞാൻ മെഡിക്കൽസ്റ്റോറിൽ വണ്ടി നിർത്തി ആന്റി ഏതോ ഒരു ടാബ്ലറ്റിന്റെ സ്ട്രിപ്പ് എടുത്തു തന്നു. ഞാൻ ഗുളികയും വാങ്ങി തിരിച്ചു വന്നു വണ്ടിയും എടുത്തു ആന്റിയുടെ വീട്ടിലേക്കു തിരിച്ചു…അങ്ങിനെ ഞങ്ങൾ ആന്റിയുടെ വീട്ടിൽ എത്തി.എണീക്കു മോളെ ദേ വീടെത്തി. ആന്റി ഇറങ്ങുന്ന വഴി അവളുടെ വീട്ടിൽ വിളിച്ചു പറഞ്ഞു.. ഇന്നലെ മഴ നനഞ്ഞപ്പോളെ ഞാൻ വിചാരിച്ചതാ പനി പിടിപ്പിക്കും എന്ന്… അമ്മായി ആന്റിയോട് ഫോണിൽ പറയുന്നത് കേട്ടു. മായേ ഒന്ന് ശ്രദ്ധിക്കണേ അവളെ.അടങ്ങി ഇരിക്കില്ല പെണ്ണ്.ഞാൻ നോക്കിക്കോളാം ശ്യാമേച്ചി..അമ്മായി യുടെ പേര് ആണ് കേട്ടോ ശ്യാമള.എന്തിയെ പെണ്ണ്? എന്താ കൊടുക്കണോ ശ്യാമേച്ചി?? വേണ്ട വേണ്ട മായേ… അടങ്ങി ഇരിക്കാൻ പറ പെണ്ണിനോട്. മഹ്മ്മ് ശരി ശ്യാമേച്ചി.. മോനുട്ടാ ദേ ഇതൊക്കെ എടുത്തു അകത്തുവയ്ക്ക്. ആന്റി പൊക്കോ അവളെ കൊണ്ടു കിടത്തു. ഞാൻ എടുത്തു കൊണ്ടു വരാം. ആന്റിയുടെ അമ്മ വന്നിട്ടുണ്ട്.. ഞങ്ങൾ വന്നത് കണ്ടിട്ട് അമ്മ ഇറങ്ങി വന്നു. ഹാ… അശ്വതി മോൾക്ക് എന്ത് പറ്റി?? ആന്റിയുടെ അമ്മ ചോദിച്ചു. വരുന്ന വഴി അവൾ ഒന്ന് ശർദിച്ചു അമ്മേ. പിന്നെ ചെറിയ പനിയും ഉണ്ട്. മോൾ പോയി കിടന്നോടാ.. ഇന്നാ ഈ ഗുളിക കഴിച്ചോ…. ആന്റിദേ ഇപ്പൊ വരാം. വാവേ ഇതൊക്കെ റൂമിൽ കൊണ്ടു വച്ചോ… വൈകുന്നേരം പോകുമ്പോ കൊണ്ടു പോയാൽ മതി.മഹ്മ്മ് ഞാൻ പോകുവാ ആന്റി… ആഹാ എവിടെ പോകുവാ… ഇത്ര ദിറുതിപിടിച്ചു.പോട്ടെ ആന്റി… ഓഹ്ഹ് പോണെങ്കിൽ പൊക്കോ ആന്റി കെറുവിച്ചു. പിണങ്ങല്ലേ മായകുട്ടി… ഞാൻ പോണില്ല പോരെ… ഫ്രിഡ്ജിൽ നിന്നും വെള്ളം കുടിച്ചു കൊണ്ടിരുന്ന ആന്റിയെ ഞാൻ പോയി പിറകിൽ നിന്നും കെട്ടിപിടിച്ചു കൊണ്ടു പറഞ്ഞു.ഇവൻ തടിമാടൻ ആയിട്ടും നിന്റെ വാലേൽ തൂങ്ങൽ നിർത്തിയില്ലേടി മോളെ.. അത് അമ്മേ ഇവനെ കെട്ടിച്ചു വിട്ടാലും ഇവൻ എന്നെ കളഞ്ഞിട്ട് പോകുമെന്ന് തോന്നില്ല. മഹ്മ്മ്…. രണ്ടും കൂടെ നിന്റെ കാശ് കുറച്ചു കളഞ്ഞു എന്ന് തോന്നുന്നല്ലോ മോളെ?? ഓഹ്ഹ് എനിക്ക് വാങ്ങികൊടുക്കാൻ ഇവരൊക്കെ ഉള്ളു അമ്മേ… വേറെ ആർക്കാ ഞാൻ വാങ്ങി കൊടുക്കുക. അത് പറഞ്ഞപ്പോൾ ആന്റിയുടെ മുഖം വാടി. പിന്നെ ആന്റിയുടെ അമ്മ ഒന്നും പറയാൻ നിന്നില്ല… ഞാൻ ഒന്ന് മയങ്ങട്ടെ മോളെ.. കതക് അടക്കണേ… അമ്മ പോയി കിടന്നോളു.വാവ പോണെങ്കിൽ പൊക്കോ…. മഹ്മ്മ് എന്നാ ഞാൻ പോകുവാ കേട്ടോ. മഹ്മ് പൊക്കോ…