ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ 2
Holiyil Chalicha Nirakkoottukal Part 2 | Author : Pavithran | Previous Part
“ഉഷാ… കതകടച്ചേക്ക്.. ഞാൻ ഇറങ്ങുവാ.. “
വിശ്വേട്ടൻ പറഞ്ഞിട്ട് ഇറങ്ങിയതാണ്. അടുക്കളയിലെ പണിക്കിടയ്ക്ക് ഞാനത് മറന്നു. അല്ലെങ്കിലും ഇവിടെ ആര് കയറി വരാനാണ്..
സ്റ്റവിൽ തിളച്ചു മറിയുന്ന വെള്ളത്തിലേക്ക് അളന്നു വച്ച അരി കഴുകി ഇട്ടു. ഉച്ചയ്ക്കുള്ള ആഹാരം വിശ്വേട്ടൻ കാന്റീനിൽ നിന്നു കഴിച്ചോളും. അത് കൊണ്ടു അധികം ചോറ് വച്ചു കളയേണ്ടന്നാണ് ചേട്ടന്റെ താക്കീതു. എന്നാലും എന്നും ഒരുപിടി അരി ഞാൻ കൂടുതൽ ഇടും. രാവിലെ മുതലുള്ള പണിയല്ലേ.. തിരിച്ചു വരുന്നത് വയറു കത്തി ആയിരിക്കും.
“ദീദി രാവിലെ തന്നെ പണി തുടങ്ങിയോ..? “
നോക്കുമ്പോൾ അടുക്കളയുടെ വാതിലിൽ ചാരി നിന്ന് ശ്രേയ തല ചൊറിയുന്നു. ഇവളിതെപ്പോൾ അകത്ത് കയറി !
“നീ പൂച്ചയുടെ ജന്മം ആണോ.. ഒരു ഒച്ച പോലും ഉണ്ടാക്കാതെ. “
“അതൊക്കെ ടെക്നിക് ആണ്.. സമയം കിട്ടുമ്പോൾ വിശദമായി തന്നെ പഠിപ്പിച്ചു തരാം..”
“ഓഹ് ഒരു വലിയ ടെക്നിക് കാരി.. “
ചിരിച്ചു തുള്ളി ശ്രേയ അകത്തോട്ടു വന്നു.
“എഴുന്നേറ്റ പാടെ ഇങ്ങു പൊന്നൂല്ലേ.. “
“പല്ലു തേച്ചല്ലോ.. “
അവൾ എന്നെ നോക്കി ഇളിച്ചു കാണിച്ചു.
“ഇവിടെ ഒന്നും ഇരുപ്പില്ല തിന്നാൻ.. ആകെ ഉണ്ടാക്കിയത് എട്ടു ദോശയാ.. അഞ്ചെണ്ണം ഏട്ടൻ തിന്നു. “
“എനിക്ക് മൂന്നെണ്ണം മതിയാവും.. “
“അയ്യെടാ.. മോള് താഴെ ചെന്നു മാ ഉണ്ടാക്കി വച്ചിരിക്കുന്നത് കഴിച്ചാ മതി. എന്നെ പട്ടിണിയാക്കല്ലേ.. “
“അല്ലേലും എനിക്ക് വേണ്ട നിങ്ങളുടെ ദോശ..വീട്ടിൽ നിന്നു ഇറങ്ങുമ്പോൾ അടുക്കളയിൽ നിന്നു നല്ല ആലു പറാത്തയുടെ മണം അടിച്ചു മൂക്കിൽ.. “
ആറു ദോശ ഒറ്റ ഇരുപ്പിനു കഴിച്ചു കയ്യും നക്കി പോയിട്ടുള്ളവളാണ് ഇന്ന് ദോശയെ കുറ്റം പറയുന്നത് .