ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Posted by

*****
പറഞ്ഞത് പോലെ തന്നെ കുരിശു പള്ളിയിലെ ഫുട്ടെജും രാജീവന് മുന്നിലെത്തി.പത്രോസിനൊപ്പം സ്റ്റേഷനിൽ അത് സൂക്ഷ്മതയോടെ പരിശോധിക്കുകയാണ് രാജീവ്‌.
ആ സമയങ്ങളിൽ അതുവഴി കടന്നു പോയ വാഹനങ്ങൾ പരിശോധിക്കുന്ന വേളയിൽ ഒരു ജീപ്പ് മാത്രം സംശയമുനയിലായി.പക്ഷെ അതിന്റെ നമ്പരോ മറ്റോ അവർക്ക് വ്യക്തമായിരുന്നില്ല.

“ഈ ഒരു ജീപ്പ്…….തനിക്ക് വല്ല പരിചയവും ഉണ്ടോടോ?”

“ഇല്ല സാറെ…….ഒരു പിടിയും ഇല്ല.”

“ഒന്ന് അന്വേഷിക്കടോ……..ഈ വണ്ടിയിലുള്ള തിരുമുഖം ആരുടെ ആണെന്ന്.”

“സർ അത്……”

“ബുദ്ധിമുട്ടാണെന്നറിയാം,എങ്കിലും ഒന്ന് തിരക്കേടോ.”അതും പറഞ്ഞു രാജീവ്‌ അതിന്റെ ഒരു ചിത്രം ക്രോപ് ചെയ്തെടുത്തു.”എടൊ ഇതു വച്ച് താൻ പാമ്പുകളിലൊക്കെ ഒന്ന് തിരക്ക്,ആരെങ്കിലും കണ്ടിട്ടുണ്ടാവും ഇങ്ങനെ ഒരു വണ്ടി.”ആ ചിത്രം പത്രോസിനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.

പത്രോസിന് രാജീവനിൽ മതിപ്പ് കൂടി വരികയാണ്.തന്റെ സർവിസിൽ കണ്ടതിൽ വച്ച് മിടുക്കനായ ഒരു ഓഫീസർ.അങ്ങനെയോരോന്നും ആലോചിച്ചുകൊണ്ട് പുറത്തേക്ക് നടന്ന പത്രോസിനെ രാജീവ്‌ ഒന്ന് തിരികെ വിളിച്ചു.

“എന്താ സാറെ……എന്തു പറ്റി?”

“അല്ല പത്രോസ് സാറെ…… അന്ന് നൈറ്റ്‌ പട്രോളിങ്ങിന് പോയ ആരെങ്കിലും ഇപ്പൊ ഡ്യുട്ടിയിൽ ഉണ്ടോ?”

“നോക്കണം സാറെ”

“എന്നാൽ പെട്ടെന്ന് വേണം.ഉണ്ടേല് വിളിപ്പിക്ക്.ഒപ്പം താനും വേണം.”

നിമിഷങ്ങൾക്കുള്ളിൽ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർ രാജീവന് മുന്നിൽ ഹാജരായി.കൂടെ പത്രോസും.എസ് ഐ അവരോടും ആ ജീപ്പിനെ കുറച്ചു തിരക്കി.

“സാറെ…….അത്…..ഇങ്ങനെയൊരു വണ്ടി…….ആ കാടുപിടിച്ചു കിടക്കുന്ന
പറമ്പില്ലേ,ആ ചതുപ്പിനടുത്ത്……
അവിടെ കണ്ടതുപോലെ ഒരോർമ്മ.”
അതിൽ ഒരാൾ പറഞ്ഞു.

“എന്താ കൃത്യമായി ഓർക്കാൻ…..? “

“സാറെ…….ഒന്നാമത് ആ വഴിക്ക്
ആൾസഞ്ചാരം കുറവാണ്.ഉള്ളത് തന്നെ വല്ല ചീട്ടുകളി സെറ്റപ്പൊ,വല്ല ക്രിമിനൽ ബാക്ക്ഗ്രൗണ്ട് ഉള്ളവരോ ആണ്.അതുകൊണ്ട് തന്നെ രാത്രി അതുവഴി ഒന്നുരണ്ടു വട്ടം കറങ്ങുക പതിവാ.അന്നൊരു മൂന്ന് മണിയായി കാണണം,അതുവഴി വന്ന ഈ വണ്ടി പെട്ടെന്ന് തിരിച്ചുപോയി.ഞങ്ങൾ അവിടെ കറങ്ങുന്നത് കണ്ടാവണം.”

“എന്നിട്ട് നിങ്ങളവിടെ നോക്കി നിന്നോ
അപ്പോഴേ പിന്തുടരാനുള്ളതിന്?”
പത്രോസ് ഇടക്ക് കയറി ചോദിച്ചു.

“അത് സാറെ……ആ പരിസരത്ത് വാറ്റുന്ന രണ്ടവന്മാരെ കിട്ടി സാറെ.
അതിന് പിറകെ നിന്നതുകൊണ്ട് നടന്നില്ല സാറെ”

“എടൊ എന്നിട്ട് അതിൽ ആരായിരുന്നു,ഏത്രപേര് ഉണ്ടെന്നോ വല്ലതും?”

Leave a Reply

Your email address will not be published. Required fields are marked *