പ്രേമം 01 [MR. കിംഗ് ലയർ]

Posted by

പ്രേമം 01

PREMAM PART 1 | AUTHOR : MR. KING LIAR

[https://kambimaman.com/wp-content/uploads/2020/04/PREMAM-819×1024.jpg]
[https://kambistories.com/wp-content/uploads/2020/04/PREMAM.jpg]

സുഹൃത്തുക്കളെ അസാധാരണമായ ഒരു സാഹചര്യത്തിൽ കൂടിയാണ് നമ്മൾ
ഇന്ന്കടന്നുപോയിക്കൊണ്ടിരിക്കുന്നത്….ലോകത്തെ മുഴുവൻ കാർന്നു തിന്നു
കൊണ്ടിരിക്കുന്ന കോവിഡ് 19 എന്നാ കൊറോണ വൈറസ് മനുഷ്യജീവനുകൾ മൊത്തം ഭീഷണി
ആയിരിക്കുകയാണ്…. നമ്മളെല്ലാവരും ഈ അപകട അവസ്ഥയെ മനസ്സിലാക്കി…. ഗവൺമെന്റ്
പറയുന്നതനുസരിച്ച് മുന്നോട്ടു നീങ്ങുക…. സോഷ്യൽ മീഡിയയിൽ ആരോ പങ്കുവെച്ച ഒരു
ആശയമാണ് ഞാൻ നിങ്ങൾക്കുവേണ്ടി ഇവിടെ കുറിക്കുന്നത്

#വീട്ടിൽഇരിമൈരേ
#breakthechain

നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് കൈകോർത്ത് പിടിക്കാം ക്ഷമിക്കണം കൈവിട്ടു
പിടിക്കാം….
NB:കൈ വിട്ട് പിടിക്കുന്നതൊക്കെ കൊള്ളാം സാധനത്തിന്റെ പരിപ്പ് ഇളകാതെ നോക്കണേ

<____________________>

നമസ്കാരം……

ഒരു തിരിച്ചു വരവ് ഒട്ടും പ്രതീക്ഷിച്ചതല്ല… പക്ഷെ വരേണ്ടി വന്നു. തുടങ്ങി വെച്ചത്
എല്ലാം ഞാൻ തുടരും…. ഈ ഒരു കഥക്ക് ശേഷം അപൂർവ ജാതകവും കിസ്മതും നിങ്ങൾക്ക് മുൻപിൽ
ഞാൻ എത്തിക്കും…

എന്ന്
സ്വന്തം
രാജനുണയൻ

പുതിയ കഥ പറയുന്നത് രാജനുണയൻ അല്ലാട്ടോ ഈ ഞാൻ ആണ്…ആ നുണയന്റെ മാന്ത്രിക തൂലിക ഞാൻ
അടിച്ചുമാറ്റി….അപ്പൊ ഈ ഞാൻ തുടങ്ങുവാ കേട്ടോ.. ഈ ഞാൻ ആരാണ് എന്നല്ലേ ഹ പറയാം…
അതിന് മുന്നേ ഒരു കാര്യം കൂടി..

ഇത് എന്റെ കഥയാണ് വേണ്ട ഇത് എന്റെ ഇച്ചായന്റെ കഥയാണ്… ഞാൻ ഫിദ ശെരിക്കും പേര്
അല്ലാട്ടോ അത് പറഞ്ഞ എന്നെയും എന്റെ ഇച്ചായനെയും ചിലപ്പോൾ ആരെങ്കിലും
തിരിച്ചറിഞ്ഞാലോ… അതുകൊണ്ടാണ് ഈ കള്ളപേര്.

അപ്പോ ഞാൻ ഫിദ… ഞാൻ ഈ കഥയലിലെ എന്റെ ഇച്ചായന്റെ നായിക ആണ്. ഇതിലെ നായകൻ അത് എന്റെ
ഇച്ചായനാ അജയ് എന്നാ അപ്പു….

അപ്പൊ ആരംഭിക്കുന്നു….

MR.കിംഗ് ലയർ ‘s

“””””പ്രേമം””””

ആദ്യം എന്നെ പരിചയപ്പെടുത്താം ഞാൻ ഫിദ എന്റെ ഉപ്പയുടെയും ഉമ്മയുടെയും മൂന്ന്
മക്കളിൽ ഏറ്റവും ഇളയത് ആണ് ഞാൻ…

പ്രണയം എന്നാ വികാരം എന്നുമുതൽ ആണ് എന്റെയുള്ളിൽ നിറഞ്ഞത് എന്ന് ചോദിച്ചാൽ എന്റെ
ഇച്ചായനെ അല്ല അപ്പുവിനെ കണ്ട ആ നാൾ മുതൽ ആണ്.

എന്നെ കാണാൻ അത്ര ഭംഗി ഒന്നും ഇല്ല… സാധാരണ ഉമ്മച്ചികുട്ടികളെ കാണാൻ എങ്ങിനെ ഉണ്ടോ
അത് പോലെ തന്നെ… പിന്നെ എന്റെ ഇച്ചായൻ,
അപ്പു എന്നാ അജയ് എന്റെ ഉമ്മയുടെ ബെസ്റ്റ് ഫ്രണ്ടിന്റെ മകനാണ്. ആൾക്ക് എന്നെക്കാൾ
ഒരു 4 വയസ്സ് കൂടുതൽ ഉണ്ട്…. കാണാൻ എന്നെ പോലെ തന്നെ അത്ര ബംഗിയൊന്നും ഇല്ല…. പക്ഷെ
എന്റെ സാറെ ആളുടെ ചിരി അതിൽ ആണ് ഞാൻ വീണു പോയത്….

ഞാൻ +2 എക്സാം കഴിഞ്ഞു വെറുതെ ഇരിക്കുന്ന കാലം…. അപ്പു മെക്കാനിക്കൽ എഞ്ചിനീയറിംഗ്
ഡിപ്ലോമ കഴിഞ്ഞു വെറുതെ നടക്കുന്ന കാലം…. അതായത് ഒരു വേനൽ അവധികാലം….

എന്റെ ഇത്തയുടെ കല്യണം സംബന്ധിച്ചു ഞങ്ങളുടെ പഴയ വീട്‌ വിറ്റ്‌ ഞങ്ങൾ ഉമ്മയുടെ
ഫ്രണ്ടിന്റെ വീടിന്റെ തൊട്ട് അടുത്ത് താമസം ആക്കി… ഞങ്ങളുടെ വീടുകൾ തമ്മിൽ
വേർതിരിച്ചട്ടുള്ളത് ഒരു മതിൽ ആണ്….

അങ്ങനെ അവിടെ താമസം ആക്കിയ നാൾ തൊട്ട് അപ്പുവിന്റെ അമ്മ എല്ലാദിവസവും ഞങ്ങളുടെ
വീട്ടിലെ നിത്യ സന്ദർശകയായി…. പക്ഷെ അപ്പോൾ ഒന്നും ഞാൻ അപ്പുവിനെ കണ്ടട്ടില്ല…..

ആള് ഭയങ്കര തിരക്കല്ലേ കൂട്ടുകാരുടെ ഒപ്പം കറക്കവും….. വീട്ടുകാർക്ക് പോലും മൂപ്പരെ
ഒരു മിന്നായം പോലെ കാണാൻ സാധിക്കു… ദിവസങ്ങൾ കൊഴിഞ്ഞു പോയിക്കൊണ്ടിരുന്നു….

അപ്പുവിന്റെ അമ്മയെ ഇനി നമുക്ക്‌ അമ്മ എന്ന് തന്നെ വിളികാം….. അങ്ങനെ അമ്മയുടെ
നാവിൽ നിന്നു ഒരുപാട് കാര്യങ്ങൾ അപ്പുവിനെ കുറിച്ച് അറിഞ്ഞുവെങ്കിലും ഒന്ന് കാണാൻ
കിട്ടിയിട്ടില്ല ആ സാധനത്തെ…..

ഒരുദിവസം അമ്മ ഒരു ആൽബംവുമായി വീട്ടിലേക്ക് വന്നു…..

ഞങ്ങൾ എല്ലാവരും കൂടി ഇരുന്നു ഓരോ ചിത്രങ്ങൾ കണ്ട് അതിന് കമന്റും പറഞ്ഞു
കൊണ്ടിരിക്കുന്നു…. അധികവും അമ്മയുടേം അച്ഛന്റേം കല്യാണ ഫോട്ടോകൾ ആയിരുന്നു…..
പെട്ടന്ന് എന്റെ ഇത്ത ഒരു പേജ് മറിച്ചു അതിൽ ഞാൻ കണ്ടു കാണാൻ കൊതിച്ച ആ സാധനത്തെ…..

ഫോട്ടോയിൽ കണ്ടാൽ വാരിയെടുത്തു ഉമ്മകൾ കൊണ്ട് മൂടാൻ തോന്നും അത്രക്ക് ക്യൂട്ട്
ആയിരുന്നു ആ കല്ലാതിരുമേലി….. ഫോട്ടോയിൽ അപ്പുവിന് ഏകദേശം 2 വയസുണ്ടാകും…… പഴയ ഫാഷൻ
ആണല്ലോ കുഞ്ഞ് കുട്ടികളെ പ്രതേകിച്ചു ആൺകുട്ടികളെ ജനിച്ചപടി കിടത്തി ഫോട്ടോ
എടുക്കുന്നത്….. ആ സൈസ് തന്നെയാർന്നു ഇതും…..

കാണാൻ കൊതിച്ചിരുന്ന ആൾ ദേ കിടക്കുന്നു എന്റെ മുന്നിൽ ഉടുതുണിക്ക്
മറുതുണിയില്ലാതെ…. ഞാൻ ആ ഫോട്ടോ നോക്കി കുറെ ചിരിച്ചു പിന്നെ എന്റെ ഫോണിലേക്ക് ആ
ചിത്രം പകർത്താനും മറന്നില്ല…..

ആൽബം മുഴുവനും അരിച്ചു പെറുക്കിയിട്ടും ആളുടെ വേറെ ഫോട്ടോ കണ്ടെത്താൻ ആയില്ല…..

“”പടച്ചോനെ എന്നാ ഈ സാധനത്തിനെ എന്റെ മുന്നിൽ കൊണ്ട് നിർത്തുന്നെ…..””

ആൽബത്തിലെ ഫോട്ടോയിൽ നോക്കി ചെറു ചിരിയോടെ ഞാൻ അത് പറഞ്ഞു…..

പെട്ടന്ന് എന്റെ ചുറ്റും ഒരു പൊട്ടിച്ചിരി കേട്ടപ്പോൾ ആണ് ഞാൻ പറഞ്ഞത് കുറച്ചു
ഉച്ചത്തിൽ ആണ് എന്ന് എനിക്ക് മനസിലായത്.

“എന്റെ മോളേ അവനെ ഞാൻ പോലും കാണുന്നത് വല്ലപ്പോഴുമാണ്….. എപ്പോ നോക്കിയാലും
കൂട്ടുകാരുടെ ഒപ്പം ആണ് അവൻ….. ഇനി അവനെ ഞാൻ എത്രയും പെട്ടന്ന് ഇങ്ങോട്ട്
കൂട്ടികൊണ്ട് വരാട്ടോ ”

അതും പറഞ്ഞു അമ്മ എന്നെ ചേർത്ത് പിടിച്ചു….

രാത്രി ഭക്ഷണത്തിനു ശേഷം…. കിടക്കാൻ എന്റെ മുറിയിൽ ചെന്നു.

അപ്പോഴും എന്റെ മനസ്സിൽ ആ കുഞ്ഞ് മുഖമായിരുന്നു….. വെറുതെ കണ്ണാടിയുടെ മുന്നിൽ
നിന്നു ഞാൻ തന്നെ എന്നോട് ചോദിച്ചു….

“എന്താ പെണ്ണെ നിനക്ക് പറ്റിയത്….. ഇത്ര നാളും ഇല്ലാത്ത ഒരു ഇളക്കം ആണല്ലോ ഇപ്പൊ…
എന്ത് പറ്റി മോളേ ”

“പിന്നെ എന്ത് പറ്റാൻ…. അത്രയും പറഞ്ഞു കേട്ടപ്പോൾ കാണാൻ ഒരു കൊതി അത്രയും ഉള്ളൂ… ”

“ഡീ…. ”

ആ വിളികേട്ട് ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് എന്നെ തന്നെ നോക്കി നിൽക്കുന്ന
ഇത്തയെ ആണ്….

“നീ എന്താടി ഒറ്റക്ക് നിന്നു സംസാരിക്കുന്നെ ”

“ഏയ്‌…. ഞാനോ എപ്പോ നിനക്ക് തോന്നിയതാ ”

“എനക്ക് തോന്നിയത് ഒന്നുമല്ല…. ”

“എന്താ മോളേ ഇത്രനാൾ ഇല്ലാത്തൊരു ഇളക്കം ഇപ്പൊ ”

“ദേ ഇത്ത…വെറുതെ ആവിശ്യം ഇല്ലാത്തത് ഒന്നും പറയല്ലേ… ”

ഇത്തക്ക് കാര്യം മനസിലായി എന്ന് എനിക്ക് മനസിലായി പക്ഷെ പിടികൊടുക്കരുതല്ലോ…. ഞാൻ
വേറെ ഒന്നും പറയാതെ കട്ടിലിൽ കയറി കിടന്നുകൊണ്ട് പുതപ്പ് തലവഴി മൂടി….

“ദേ ഉമ്മ ഇങ്ങടെ ഇളയ കുരുപ്പിനു വട്ടായാട്ടോ ”

ഇത്ത അതും പറഞ്ഞു ലൈറ്റും ഓഫ്‌ ചെയ്‌തു എന്റെ ഒപ്പം വന്നു കിടന്നു….

ഉറങ്ങാൻ കിടന്നത് ഒരുപാട് നേരമായിട്ടും ഉറക്കം എന്ന സാധനം എന്നിലേക്ക് കടന്നു
വന്നില്ല.

ഇത്രയും നാളും വല്ലാത്തൊരു വികാരം എന്നിൽ ഉടലെടുത്തു എനിക്ക് നിന്നെ മനസ്സിലായി…..
അതെ ഇത്രനാളും പ്രണയിക്കില്ല എന്ന് പറഞ്ഞ് നടന്ന ഞാൻ ഇതുവരെ കാണാത്ത ഒരാളെ
ജീവനുതുല്യം സ്നേഹിക്കുകയാണ് എന്ന് എനിക്ക് മനസ്സിലായി.

ഉറക്കം നഷ്ടമായ ഞാൻ വീണ്ടും ഫോൺ കൈകളിൽ എടുത്തു. ഗാലറി തുറന്നു ആൽബത്തിൽ നിന്നും
പകർത്തിയ ചിത്രം നോക്കിക്കൊണ്ട് മനസ്സിൽ മെല്ലെ ചോദിച്ചു

“എന്നാടാ ചക്കരേ എനിക്ക് നിന്നെ എനിക്ക് കാണാൻ അവസരം ഉണ്ടാവുന്നത് ”

അന്നേരം ആണ് ബോധം എന്ന് പറഞ്ഞ സാധനം എന്റെ മണ്ടയിൽ ഉദിച്ചത്…. അല്ല ഈ ഫേസ്ബുക്
എന്ന് പറഞ്ഞ സാധനത്തിൽ ആ സാധനം ഉണ്ടാവില്ലേ…..

പിന്നെ ഒന്നും നോക്കിയില്ല വേഗം ഫേസ്ബുക് തുറന്നു….. പക്ഷെ ഫേസ്ബുക് ലോഡ്
ആവുന്നില്ല….. ചതിച്ചതാ എന്നെ….. ഐഡിയക്കാർ…. അങ്ങനെ അവരുടെ അപ്പൂപ്പനും
അമ്മുമ്മക്കും വരെ തെറിയും വിളിച്ചു… ഞാൻ വീണ്ടും തലയിണയിലേക്ക് മുഖം അമർത്തി
കിടന്നു…

പെട്ടന്ന് തലയിൽ വീണ്ടും ഒരു ബൾബ് കത്തി….

ഇത്തയുടെ ഫോൺ എടുത്തു ഞാൻ വേഗം ഫേസ്ബുക്ക് തുറന്നു. അജയ് ശങ്കർ എന്ന പേരിന്റെ ഓരോ
അക്ഷരങ്ങളും ടൈപ്പ് ചെയ്യുമ്പോൾ എന്റെ ഹൃദയത്തിന്റെ തുടുപ്പും വർദ്ധിച്ചുവന്നു.
അവസാനം ഒരുപാട് അജയ് മാരിൽ നിന്നും ഞാനെന്റെ ഇച്ചായനെ കണ്ടെത്തി എത്തി.

ഇത്രയും നാളും ഞാൻ കാണാൻ ആഗ്രഹിച്ചിരുന്ന ആ മുഖം ഞാൻ കണ്ടു. അതെ ആദ്യ കാഴ്ചയിൽ
തന്നെ ഞാൻ എന്റെ ഇച്ചായന് അടിമപ്പെട്ടു, ആ കണ്ണുകൾക്ക് ആരെയും മയക്കുന്ന ആ
ചിരിക്ക്, എത്ര നേരം ഞാൻ ആ ഫോട്ടോ നോക്കിയിരുന്നു എന്ന് എനിക്ക് തന്നെ അറിയില്ല,
പക്ഷേ എനിക്ക് ലഭിച്ച ആ സന്തോഷത്തിന് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. പ്രൊഫൈലിൽ
സ്റ്റാറ്റസിൽ ഇൻ ആൻ ഓപ്പൺ റിലേഷൻഷിപ്പ് എന്നാ ടാഗ് കണ്ടതോടെ എന്റെ ഹൃദയം നിശ്ചലമായി
ഞാൻപോലുമറിയാതെ എന്റെ മിഴികൾ നിന്നും കണ്ണുനീർ തുള്ളികൾ പൊട്ടിപ്പുറപ്പെട്ട ഉറവ
പോലെ കണ്ണുകളിൽ നിന്നും കവിളിലേക്ക് ഒഴുകിയിറങ്ങി , ഹൃദയത്തിൽ എന്തോ ഒരു തരം ഭാരം
എനിക്കനുഭവപ്പെട്ടു.

അത്രയും നാളും പോത്തുപോലെ കിടന്നുറങ്ങിയിരുന്ന ഞാൻ ആ രാത്രി മുതൽ ഉറക്കമില്ലാത്ത
ജീവിയെ പോലെ ആയി മാറി. നിദ്രാദേവി അന്ന് രാത്രി മുതൽ എന്നെ തിരിഞ്ഞു നോക്കിയില്ല,
വേദന നിറഞ്ഞ മനസ്സും നിറഞ്ഞൊഴുകുന്ന മിഴികളുമായി ഞാൻ തലയിണയിൽ മുഖമമർത്തി
കിടന്നു,……

അങ്ങനെ ഓരോ ദിനങ്ങളും കൊഴിഞ്ഞു വീണു കൊണ്ടിരുന്നു, പക്ഷേ അപ്പുവിനോട് ഉള്ള പ്രണയം
എന്റെ ഹൃദയത്തിൽ നിറഞ്ഞു നിന്നുകൊണ്ടിരിക്കുന്നു.

ഇത്ര നാളായിട്ടും ഇതുവരെ ഞാൻ അപ്പുവിനെ നേരിൽ കണ്ടിട്ടില്ല. ആള് വന്നു
പോകുന്നുണ്ടെന്ന് അമ്മയിൽ നിന്നും ഞാനറിയുന്നുണ്ടായിരുന്നു.

അങ്ങനെ ഒരുപാട് ദിവസങ്ങൾക്ക് ഒടുവിൽ ആ സുദിനം വന്നെത്തി എന്റെ ഇത്താത്തയുടെ
കല്യാണം….. അന്നെങ്കിലും അവനെ കാണാൻ സാധിക്കും എന്നായിരുന്നു എന്റെ ഒരു ധാരണ, പക്ഷേ
കല്യാണത്തലേന്നു കല്യാണത്തിന്റെ അന്നും ആൾക്കൂട്ടങ്ങൾ ക്കിടയിൽ അവന്റെ മുഖം
അന്വേഷിച്ചെങ്കിലും എനിക്ക് കണ്ടെത്താൻ സാധിച്ചില്ല,,,

അങ്ങനെ കല്യാണമൊക്കെ കഴിഞ്ഞു ഇത്ത വരന്റെ ഗൃഹത്തിലേക്ക് പോയി…. നാളുകൾ
പിന്നിടുംതോറും അവനോടുള്ള എന്റെ പ്രണയം മാത്രം വർധിച്ചു വന്നു.

വേനൽമഴയുള്ള ഒരു വൈകുന്നേരം….. ആ ചെറിയ മഴയും ആസ്വദിച്ചു വിദൂരതയിലേക്ക് കണ്ണും
നട്ടിരിക്കുന്ന നേരം ഞാനേറെനാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ആ മോഹം ഒടുവിൽ പടച്ചോൻ
എനിക്ക് സാധിച്ചു തന്നു….. എന്റെ വീടിന്റെ ഗേറ്റ് തള്ളിത്തുറന്ന് അപ്പു അല്ല എന്റെ
ഇച്ചായൻ എന്റെ വീട്ടിലേക്ക് കയറിവന്നു…..

ഞാൻ കാണുന്ന സ്വപ്നം ആണോ സത്യമാണോ എന്ന് അറിയാത്ത വിധം ഒരു മാന്ത്രിക വലയത്തിൽ
അകപ്പെട്ട ഒരു പെൺ കുട്ടിയെ പോലെ ഞാൻ അവനിൽ ലയിച്ചുപോയി….. കുറ്റിരോമങ്ങൾ നിറഞ്ഞ
അവന്റെ താടിയും നീണ്ട അവന്റെ മുടിയും ഗേറ്റ് തള്ളിത്തുറന്ന് ഉള്ള അവന്റെ വരവും
എല്ലാം എന്റെ മനസ്സിനെ ഒന്ന് പിടിച്ചുകുലുക്കി

“”എവിടെയോ ആരോ പറഞ്ഞതുപോലെ അടിവയറ്റിൽ മഞ്ഞു വീഴുന്ന സുഖം അന്നാദ്യമായി ഞാൻ
അനുഭവിച്ചറിഞ്ഞു”””

എന്നെ ആ സ്വപ്നം വലയിൽനിന്നും പുറത്തുകൊണ്ടുവന്നത് അവന്റെ ശബ്ദമാണ്…

“അമ്മ…. എന്റെ അമ്മ ഉണ്ടോ ഇവിടെ…. ”

അല്പം പരിഭ്രമം നിറഞ്ഞ അവന്റെ നോട്ടവും സംസാരവുമെല്ലാം എന്നെ വീണ്ടും അവനിലേക്ക്
ആകർഷിതയാക്കി…. അവന്റെ ഓരോ ചലനവും എന്നിൽ അവനോടുള്ള പ്രണയത്തിന്റെ ആഴം
വർദ്ധിപ്പിച്ചു. അന്നേരം ഞാൻ എന്റെ മനസ്സിൽ പറഞ്ഞു

“”അള്ളാ എന്റെ കാത്തിരിപ്പ് ഒടുവിൽ സഫലം ആയല്ലോ എന്റെ ചെക്കനെ നീ ഒടുവിൽ എന്റെ
മുമ്പിൽ കൊണ്ടുവന്നല്ലോ”””

“അതെ എന്റെ അമ്മ ഇവിടെ ഉണ്ടോ “

അവനിൽ നിന്നും വീണ്ടും ആ ചോദ്യം ഉയർന്നപ്പോൾ ആണ് ഞാൻ സ്വാബോധത്തിലേക്ക്
തിരിച്ചെത്തിയത്.

പെട്ടന്ന് ഞാൻ അകത്തേക്ക് നോക്കി ഉമ്മയോട് പറഞ്ഞു….

“ഉമ്മ ദേ ആരോ കാണാൻ വന്നിരിക്കുന്നു”

അതും പറഞ്ഞു ഞാൻ തിരിഞ്ഞു നോക്കിയത് അവന്റെ മിഴിയിലേക്ക് അറിയാതെ ഞങ്ങളുടെ
ഇരുവരുടെയും കണ്ണുകൾ പരസ്പരം ഉടക്കി…. വീണ്ടും ഞാൻ അവന്റെ മാന്ത്രിക വലയത്തിൽ
അകപ്പെട്ടു. അവന്റെ നോട്ടം താങ്ങാനാവാതെ ഞാൻ എന്റെ തല കുനിച്ചു..

“ആ നീയായിരുന്നോ കേറി വാടാ”

പുറത്തേക്ക് വന്ന ഉമ്മ അപ്പുവിനോടായി പറഞ്ഞു…..

“എ….. ഉമ്മാക്ക് ഇവനെ നേരത്തെ അറിയോ ”

എന്റെ മനസ്സിൽ ഒരു ചോദ്യം ഉടലിടുത്തു….

“”വേണ്ട അമ്മ ഉണ്ടോ ഇവിടെ??? “”

അമ്മയുടെ ചോദ്യത്തിന് മറുപടി നൽകിക്കൊണ്ട് അവൻ വെറുതെ എന്നെ ഒന്ന് പാളി നോക്കി….
അവന്റെ ആ നോട്ടം ഞാൻ പുഞ്ചിരി കൊണ്ട് വരവേറ്റു,,,,

പെട്ടെന്ന് ഉമ്മ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു…

“എടീ ദേ നിന്റെ മോൻ വിളിക്കുന്നു”

ഉമ്മയുടെ വിളികേട്ട് അമ്മ അകത്തുനിന്നും വന്നു….

“ആഹാ പുന്നാര മോൻ എപ്പോ എത്തി ”

അപ്പുവിനെ കളിയാക്കി കൊണ്ട് അമ്മ അവനോട് ചോദിച്ചു….

എന്റെ ചെക്കനെ കളിയാക്കുന്നോ എന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അമ്മയുടെ കൈയിൽ
മെല്ലെ വേദനിപ്പിക്കാത്ത വിധം ഒന്ന് നുള്ളി…

” അമ്മ ഒന്നു വന്നേ”

അമ്മയുടെ കളിയാക്കൽ പുച്ഛിച്ച് തള്ളിക്കൊണ്ട് അവൻ പറഞ്ഞു….

എന്തോ കാര്യം ഉള്ള കാര്യത്തിനാണ് അവൻ വിളിക്കുന്നത് എന്ന് മനസ്സിലാക്കിയ അമ്മ വേഗം
തന്നെ അവനോടൊപ്പം പോകാനൊരുങ്ങി…

“”” എടീ ഞാൻ പോയിട്ട് പിന്നെ വരാം”””

ഉമ്മയോട് പറഞ്ഞു കൊണ്ട് അവർ അവരുടെ വീട്ടിലേക്ക് പോയി……

പിന്നീട് രണ്ടു ദിവസത്തേക്ക് ആളുടെ ഒരു വിവരവും ഉണ്ടായില്ല…. അമ്മയോട്
അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം….

ഒരു ദിവസം രാത്രി……

ഉമ്മയും അമ്മയും ഓരോ നാട്ടുകാര്യങ്ങൾ പറഞ്ഞിരിക്കുന്നു അവരുടെ ഓരത്ത് ഞാനും
അതെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്…..

പെട്ടെന്നായിരുന്നു ഗേറ്റ് തള്ളിത്തുറന്ന് അവന്റെ വരവ്…. അവനെ കണ്ട ആ നിമിഷം എന്നിൽ
വല്ലാത്തൊരു ഊർജ്ജം ഉടലെടുത്തു. എന്റെ രോമകൂപങ്ങൾ എല്ലാം എഴുന്നേറ്റുനിന്ന് അവനെ
വരവേറ്റു…. അവനെ കാണുന്ന ആ നിമിഷം എന്റെ ഹൃദയം പതിന്മടങ്ങായി തുടിക്കാൻ തുടങ്ങും….

“ആഹാ വന്നല്ലോ ഊരുതെണ്ടി”

അവനെ കളിയാക്കിക്കൊണ്ട് ഉമ്മയുടെ വകയായിരുന്നു കമ്മെന്റ്…. അമ്മ അത് കേട്ട്
ചിരിക്കുന്നും ഉണ്ട്…

“”ഉമ്മാാ…. “”

അത് ഇഷ്ടപ്പെടാതെ ഞാൻ ഉമ്മയെ ഒന്ന് നീട്ടി വിളിച്ചു ….

അതിന്റെ അർത്ഥം മനസ്സിലായി ഉമ്മ എന്നോട് പറഞ്ഞു

“ഒന്ന് പോടി പെണ്ണേ”

പക്ഷെ അവൻ അത് ഒരു പുഞ്ചിരി കൊണ്ട് നേരിട്ടു…

“അല്ല എവിടുന്നാ എന്റെ മോൻ വരവ്”

ചിരിയോടെ തന്നെ അമ്മ അവനോട് ചോദിച്ചു…..

“ഞാൻ ഒന്ന് മൂന്നാർ വരെ പോയേക്കർന്നു… ”

പതിവ് ചിരി ചുണ്ടിൽ ചാലിച്ചു കൊണ്ട് അവൻ അതിനു ഉത്തരം നൽകി,

“മൂന്നാറോ…. ”

തെല്ലത്ഭുതത്തോടെ ഞാൻ അവനോട് തിരക്കി

എന്റെ മോളെ ഒന്നും പറയണ്ട ഒരു ദിവസം രാത്രി ഒരുദിവസം രാത്രി എവിടന്നോ കയറി
വന്നേക്കുവാ….ചോദിച്ചുട്ടോ ഒന്നും പറയുന്നുമില്ല… പെട്ടന്ന് അവന്റെ അവന്റെ റൂമിൽ
ചെന്നു എന്തൊക്കെയോ വാരിയെടുത്തു പുറത്തേക്ക് നടന്നു….

“”എവിടെക്കാ എന്ന് “”
അമ്മ പരിഭ്രമത്തോടെ അവനോട് തിരക്കി

“ദേ അമ്മ ഇവിടം വരെ ”

ഷൂസ് ഇട്ടുകൊണ്ട് അവൻ മറുപടി നൽകി

“ദേ ഒന്ന് മൂന്നാർ പോയിട്ട് വരാം ”

അതും പറഞ്ഞു അവൻ കാറിൽ കയറി പോയി…

അമ്മ ഒരു ചെറു ചിരിയോടെ ആ കാര്യം പറഞ്ഞു നിർത്തി…

“‘ അപ്പോൾ ഞാൻ പറഞ്ഞത് ശരിയല്ലേ ഇവന് പറ്റിയ പേര് ഊരുതെണ്ടി എന്നാ ”

ഉമ്മ കളിയാക്കി കൊണ്ട് അവനോട് പറഞ്ഞു….

ഞാൻ അതെല്ലാം കേട്ട് അവനെ അത്ഭുതത്തോടെ നോക്കിയിരുന്നു. എന്റെ നോട്ടത്തിന് അവൻ ഒരു
ചെറു പുഞ്ചിരി സമ്മാനിച്ചു.
അവന്റെ ആ കള്ളച്ചിരി കണ്ടു എന്റെ ഖൽബ് കിടന്നു പിടിക്കാൻ തുടങ്ങി…. അവന്റെ ഓരോ
നോട്ടവും ഭാവങ്ങളും അവന്റെ ആ ചിരിയും എല്ലാം എനിക്ക് അവനോടുള്ള പ്രണയം
വർധിപ്പിച്ചുകൊണ്ടിരിക്കുന്നു….. അവനും അമ്മയും പോയതിനു ശേഷവും ഞാൻ അവന്റെ
ഓർമ്മകളിൽ ലയിച്ചിരിക്കുമായിരുന്നു. ഇരിപ്പിലും നടപ്പിലും ഉറങ്ങാൻ കിടക്കുമ്പോഴും
സ്വപ്നങ്ങളിൽ പോലും അവന്റെ മുഖം മാത്രം…

ഇതുവരെ പടച്ചവനോട് ഒന്നിനു വേണ്ടിയും ഞാൻ ഇത്രയധികം പ്രാർത്ഥിച്ചിട്ടില്ല….. പക്ഷെ
ഓരോ തവണ നമസ്കരിക്കുമ്പോഴും ഞാൻ പടച്ചോനോട് പ്രാർത്ഥിച്ചത് അവനെ എനിക്ക് തരണേ
എന്നാണ്….

പിറ്റേന്നു……

ഉമ്മയും ഉപ്പയും ഇക്കയും ജോലിക്ക് പോയി ഞാൻ വീട്ടിൽ തനിച്ചും….. അന്നേരം അമ്മ വന്നു
എന്നെ അവരുടെ വീട്ടിലേക്ക് കൂട്ടികൊണ്ട് പോയി….. അത്രയും സന്തോഷം നിറഞ്ഞ നിമിഷം
ആയിന്നു എനിക്ക് അപ്പോൾ കാരണം എനിക്ക് എന്റെ രാജകുമാരനെ കാണാൻ ഉള്ള ഒരു അവസരം അല്ലെ
ഇപ്പോൾ ലഭിച്ചത്…..

അങ്ങനെ ഞാൻ അമ്മയോടൊപ്പം എന്റെ ഭർത്താവിന്റെ വീട്ടിലേക്ക് ചെന്ന് ” ശോ എനിക്ക് നാണം
ആവുന്നു…. അതെ ഭർത്താവ് ആയിട്ടില്ലട്ടോ ആവും “” തത്കാലം അവന്റെ വീട്ടിലേക്ക്
ചെന്നു…..

ആ വീട്ടിൽ ചെന്ന് കയറിയ നിമിഷം മുതൽ എന്റെ മിഴികൾ തിരഞ്ഞത് അവനെയാണ്…. പക്ഷേ
നിരാശയായിരുന്നു ഫലം അവനെ അവിടെയൊന്നും എനിക്ക് കാണാൻ സാധിച്ചില്ല…

“അപ്പു ഇല്ലേ ഇവിടെ… ”

അവനെ അവിടെയൊന്നും കാണാത്ത നിരാശയിൽ അവൻ അവിടെ ഉണ്ടോ എന്നറിയാനായി അമ്മയോട്
തിരക്കി…

“ഇല്ല മോളേ അവൻ ഇന്നലെ രാത്രി തന്നെ പോയി…. ”

“എവിടെ പോയതാ ”

“എനിക്ക് അറിയില്ല മോളേ… പിന്നെ ഇപ്പോൾ അല്ലെ ഇങ്ങനെ ഒക്കെ നടക്കു എന്ന് വിചാരിച്ചു
ഒന്നും പറയാത്തതാ… ”

“ഉം…… ”

ഞാൻ അതിന് മറുപടി ഒരു മൂളലിൽ ഒതുക്കി…

“മോൾ ഇവിടെ ഇരിക്കട്ടോ എനിക്ക് കുറച്ചു ജോലിയുണ്ട്… ”

അതും പറഞ്ഞ് അമ്മ അടുക്കളയിലേക്ക് നടന്നു നീങ്ങി…. ഞാൻ മെല്ലെ വീടിന്റെ അകം എല്ലാം
നോക്കി കണ്ടുകൊണ്ടിരുന്നു….

പെട്ടെന്ന് എന്റെ തലച്ചോറിൽ ഒരു ബൾബ് കൂടി കത്തി… അപ്പുവിനെ മുറിയിൽ ഒന്ന്
കയറിയാലോ….. സമയം കളഞ്ഞില്ല വേഗത്തിൽ തന്നെ ഞാൻ അവന്റെ മുറി കണ്ടുപിടിച്ചു
അകത്തേക്ക് കേറി…

“”ആഹാ എന്ത് തല്ലിപ്പൊളി മുറി”””

മുറിയുടെ അവസ്ഥ കണ്ടു ഞാൻ മെല്ലെ പറഞ്ഞു….
അതെ അത്രയും അലങ്കോലപ്പെട്ടു കിടക്കുകയായിരുന്നു ആ മുറി….

അന്നേരമാണ് എനിക്ക് മനസ്സിൽ ഒരു കാര്യം ഓർമ്മ വന്നത് അവന്റെ ഫേസ്ബുക്കിലെ
സ്റ്റാറ്റസിനെ പറ്റി….. അതിന്റെ എന്തെങ്കിലും തെളിവ് മുറിയിൽനിന്നും ലഭിക്കുമെന്ന്
ഓർത്തു ഞാൻ വേഗത്തിൽ മുറി പരിശോധിക്കാൻ തുടങ്ങി….. പക്ഷെ നിരാശയായിരുന്നു ഫലം….

അവന്റെ ഗന്ധം നിറഞ്ഞ ആ മുറിയിൽ എനിക്ക് അവന്റെ സാമിപ്യം ഉള്ളത് പോലെ എനിക്ക്
അനുഭവപ്പെട്ടു…. അന്നേരമാണ് ബുക്കുകൾ അടക്കിയ ഷെൽഫിൽ നിന്നും നിന്നും എനിക്ക്
അവന്റെ ഒരു ഡയറി കിട്ടിയത്….. പിന്നീട് ഒന്നും നോക്കിയില്ല കുത്തിയിരുന്നു ഒരു
മുഴുവൻ വായിച്ചു….

“”” അതിൽ മുഴുവൻ അവന്റെ നഷ്ട പ്രണയത്തിന് ഓർമ്മകളായിരുന്നു… ആ ഡയറിയുടെ ഓരോ പേജുകൾ
മറിക്കുമ്പോഴും…. അവന്റെ പ്രണയത്തിന്റെ ആഴവും അവൻ എത്രത്തോളം അവളെ സ്നേഹിച്ചു
എന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചു…. ആ നിമിഷം ഞാൻ ഒരു തീരുമാനം എടുത്തു
ഒരിക്കലും അവനെ വിട്ടു പോകില്ല എന്ന് അവനെ ആ കള്ളചെക്കനെ സ്വന്തമാക്കുമെന്നും….

ഡയറി തിരിച്ചു അലമാരി യിലേക്ക് വെച്ചുകൊണ്ട് തിരിഞ്ഞു ഞാൻ കണ്ടത് എന്നെത്തന്നെ
നോക്കി നിൽക്കുന്ന അപ്പുവിനെ ആണ്…. കണ്ണുകളാൽ ചിരിച്ചുകൊണ്ടുള്ള അവന്റെ നോട്ടം
ചുണ്ടിൽ വിരിയുന്ന ചെറു പുഞ്ചിരിയുമായി എന്നെ നോക്കി നിൽക്കുന്ന അവന്റെ നോട്ടം
നേരിടാനാവാതെ ഞാൻ എന്റെ തലകുനിച്ചു നിന്നു….

പെട്ടെന്ന് വരുന്ന ചോദ്യം..

“” ഇയാൾ എന്റെ റൂമ് പരിശോധിക്കാൻ ഇറങ്ങിയത….? ?? “””

അവന്റെ ആ ചോദ്യം ഞാൻ ഒട്ടും പ്രതീക്ഷിച്ചതല്ലയിരുന്നു….
ആ ചോദ്യത്തിന് മുൻപിൽ ഞാൻ ഒരു നിമിഷം പകച്ചു എങ്കിലും എനിക്ക് ഒരു മറുപടി നൽകാൻ
സാധിച്ചു…

“”അത്… ഞാൻ വെറുതെ…. ബുക്സ് കണ്ടപ്പോ ഇടുത്തു നോക്കിയതാ “”

അല്പം ചമ്മിയ ചിരിയും ആയി ഞാൻ അവനു മറുപടി നൽകി…..

അപ്പോഴേക്കും ഞങ്ങൾക്ക് ഇടയിലേക്ക് അമ്മകടന്നു വന്നു…

“ആഹാ എന്റെ ചാക്കുടു മോൻ എപ്പോ എത്തി… ”

“ദേ… മീ…. വെറുതെ ചൊറിയാൻ നിൽക്കല്ലേ ”

അവൻ അമ്മയുടെ മൂക്കിൽ പിടുത്തമിട്ടു കൊണ്ട് പറഞ്ഞു…

“മീ…. യോ?? ???? ”

അവൻ അമ്മയെ അങ്ങനെ വിളിച്ചത് കേട്ട് സംശയത്തോടെ ഞാൻ ചോദിച്ചു….

“അതു മോളെ അവൻ ഇപ്പോ എന്നെ തോന്നിയതുപോലെ വിളിക്കുന്നു… ചിലപ്പോൾ അമ്മ അല്ലെങ്കിൽ
മീ… അമ്മി… അങ്ങനെ തോന്നിയത് പോലെ… ”

ചെറുചിരിയോടെ അമ്മ പറഞ്ഞു നിർത്തി….

“എന്റെ കുട്ടി വല്ലതും ഭക്ഷിച്ചുവോ… ”

കളിയാക്കി കൊണ്ട് അമ്മ അവനോട് ചോദിച്ചു…

“” ഇല്ല മാതാശ്രീ ഉണ്ടാക്കിയ കഴിക്കാൻ ആണെന്ന് നോം ഇത്രയും നേരത്തെ ഇങ്ങട് വെച്ച്
പിടിച്ചത്… “””

അതെ കളിയാക്കൽ തിരിച്ചു വെച്ചു കൊണ്ട് അവൻ മറുപടി നൽകി…

“”എന്നാൽ മോളും വാ നമുക്ക് ഒരുമിച്ച് കഴിക്കാം… “”

അമ്മ എന്നോടായി പറഞ്ഞു……

“”എനിക്ക് വേണ്ട ഞാൻ കഴിച്ചട്ടാണ് വന്നത്…. “”

ഞാൻ അതിന് മറുപടി നൽകി… പക്ഷെ അമ്മ അതിന് സമ്മതിച്ചില്ല….

അമ്മ എന്നെയും കൂട്ടി മുറിവിട്ട് പുറത്തേക്ക് ഇറങ്ങി പിന്നാലെ അവനും വന്നു….

“ഡാ… പോയി കുളിച്ചേച്ചും വാടാ ”

അമ്മ അവനോട് ആജ്ഞാപിച്ചു…..

“” കുളിയൊക്കെ പിന്നെ ആദ്യം എന്തെങ്കിലും കഴിക്കാം””

അവൻ കുസൃതിയോടെ മറുപടി നൽകി….

“ദേ അപ്പു നീ എന്റെന്ന് വാങ്ങുവേ… ”

അമ്മ ദേഷ്യത്തോടെ അവനോടായി പറഞ്ഞു….

“അഹ്… ശരി.. ശരി… ഇനി ഞാൻ കാരണം അമ്മ പ്രഷർ കയറ്റണ്ട… ”

അതും പറഞ്ഞ് അവൻ കുളിക്കാൻ പോയി… ആ നേരം കൊണ്ട് ഞാനും അമ്മയും കഴിക്കാനുള്ള ഭക്ഷണം
അടുക്കളയിൽ നിന്നും മേശയിലേക്ക് കൊണ്ടുവന്നു വെച്ചു…. അപ്പോഴേക്കും അവൻ കുളിയൊക്കെ
കഴിഞ്ഞു കഴിക്കാൻ വന്നിരുന്നു….. ഒരു കറുത്ത ടീഷർട്ടും നീല ജീൻസും ആയിരുന്നു
അവന്റെവേഷം…. ഞാനും ഏകദേശം അവന്റെ അതേ നിറത്തിലുള്ള വസ്ത്രമായിരുന്നു
ധരിച്ചിരുന്നത്…. ഒരു നീല സ്കിൻ ഫിറ്റ് പാന്റും കറുത്ത ടോപ്പും…..

മേശയുടെ നടുക്കായി കസേര വലിച്ചിട്ടു അവൻ ഇരുന്നു അവന്റെ ഇടതും വലതും സ്ഥാനത്തായി
ഞാനും അമ്മയും ഇരുന്നു…… അവന്റെ അടുത്ത് ഇരുന്ന് ഭക്ഷണം കഴിക്കാൻ സാധിച്ചത് കൊണ്ട്
എനിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി…. അവന്റെ സാമീപ്യവും സംസാരവും എല്ലാം
എന്നിൽ എന്തോ ഒരുതരം ഉന്മേഷം ഉളവാക്കി…. ഓരോ നിമിഷങ്ങൾ കഴിയുംതോറും ഞാനവനെ
അത്രത്തോളം ഇഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്ക് തിരിച്ചറിയാൻ സാധിച്ചു…..

ഒടുവിൽ ഭക്ഷണം കഴിക്കൽ കഴിഞ്ഞു അവൻ കൈ കഴുകൻ എഴുനേറ്റു…. ഞാനും അമ്മയും കഴിച്ചു
കഴിഞ്ഞ പത്രങ്ങളും ആയി അടുക്കളയിലേക്ക് നടന്നു…… പക്ഷെ പത്രങ്ങൾ കഴുകാൻ അമ്മ എന്നെ
അനുവദിച്ചില്ല…..

എന്നോട് അപ്പുറത്തേക്ക് പോയിക്കോളാൻ അമ്മ പറഞ്ഞു….. ഞാനും അത് കേൾക്കാൻ
കാത്തിരിക്കുകയായിരുന്നു….. ഞാൻ വേഗം അടുക്കളയിൽ നിന്നും ഉമ്മറത്തേക്ക് വന്നു….
അവിടെ മുൻപിൽ ഒരു കസേരയിൽ ചാരി കിടന്നു ഫോണിൽ നോക്കുകയായിരുന്നു അപ്പു…..

ഞാൻ മെല്ലെ അവന്റെ അരികിലേക്ക് ചെന്നു….

“ആ ഇരിക്ക്… “

അടുത്തുകിടക്കുന്ന കസേര ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ചെറു ചിരിയോടെ അവൻ പറഞ്ഞു…..

ഞാൻ അവൻ പറഞ്ഞതനുസരിച്ച് ആ കസേരയിലേക്ക് ഇരുന്നു….

“”ഇയാൾ ഇപ്പോൾ എന്ത് ചെയ്യുന്നു”””

ഫോണിൽ നിന്നും ശ്രദ്ധമാറ്റാതെ അവൻ എന്നോട് ചോദിച്ചു….

“ഞാൻ പ്ലസ് ടു കഴിഞ്ഞു നിൽക്കുവാ”

ഒരു ചിരി സമ്മാനിച്ച് അതോടൊപ്പം ഞാൻ അവന് മറുപടി നൽകി

“ഫിദാ എന്നല്ലേ പേര്”

കണ്ണിൽ കള്ളച്ചിരിയോടെ അവൻ ചോദിച്ചു…

“ഉം…. ”

ഒരു മൂളലിൽ ഞാൻ ഉത്തരം ഒതുക്കി…

“”ഇയാള് അധികം സംസാരിക്കാത്ത ടൈപ്പ് ആണല്ലേ”””

“” “അവന്റെ മിഴികൾക്ക് ഭംഗി വർധിപ്പിക്കാൻ ആയി നിൽക്കുന്ന ചെറു പുരികങ്ങൾ ഉയർത്തി
അവൻ ഒരു കുസൃതിച്ചിരിയോടെ ചോദിച്ചു…?????? “” ”

“”അങ്ങനെയൊന്നുമില്ല……..!!!””

ഒരു ചിരിയോടെ തന്നെ ഞാൻ അതിനും മറുപടി നൽകി…

“”അല്ല ഇങ്ങള് ഇന്നലെഎവിടെ പോയതാ??? “”

പെട്ടന്ന് എന്നിൽ നിന്നും ഒരു ചോദ്യം ഉയർന്നത് അത്ഭുതത്തോടെ നോക്കിക്കൊണ്ട് അവൻ
എന്റെ ചോദ്യത്തിന് മറുപടി നൽകി

“”അത് ഇന്നലെ രാത്രി കിടന്നപ്പോൾ ഉറക്കം വരുന്നുണ്ടയില്ല… അപ്പോ തോന്നി ഒരു ചായ
കുടിക്കാൻ പോകാം…. നേരെ ഒരു കൂട്ടുകാരൻ വിളിച്ചു അവനെ കൂട്ടി ഞാൻ ചായ കുടിക്കാൻ
പോയി…””

“ഉം…. അല്ല എവിടെയാ പോയെ,???? ”

അവൻ എവിടെയാ പോയത് എന്ന് അറിയാൻ ഉള്ള ആവേശത്തോടെ ഞാൻ തിരക്കി…..

“” ഒന്ന് പാലക്കാട് വരെ…””

നിസ്സാരം എന്നാ പോലെ അവൻ മറുപടി നൽകി…..
ഞാൻ അതെല്ലാം കേട്ട് അത്ഭുതത്തോടെ അവനെനോക്കി…

“”അല്ല ഇങ്ങക്ക് ലൈൻ ഉണ്ടോ?? “”

അവന് പ്രണയം ഉണ്ടോ ഇല്ലയോ എന്നറിയാൻ വേണ്ടി ഉള്ള ചോദ്യമായിരുന്നു അത്…. ഇല്ലെങ്കിൽ
എനിക്ക് അത്രയും സമാധാനം ലഭിക്കുമല്ലോ… പക്ഷേ ചോദിച്ചു കഴിഞ്ഞപ്പോഴാണ് അത്
വേണ്ടായിരുന്നു എന്ന് തോന്നിയത്…..???

എന്റെ ചോദ്യം കേട്ട് അത്രയും നേരം പുഞ്ചിരിച്ചു കൊണ്ടിരുന്ന അവന്റെ മുഖം ചെറുതായി
ഒന്നു വാടി അത് ഞാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു….

“”ഉണ്ടായിരുന്നു ഇപ്പോൾ ഇല്ല””

ഇടറിയുടെ ശബ്ദത്തോടെ അവൻ എനിക്ക് മറുപടി നൽകി….

അവന്റെ വാടിയ മുഖവും ഇടറിയ ശബ്ദവും കണ്ടതോടെ എനിക്ക് അങ്ങനെ ഒരു ചോദ്യം
ചോദിക്കേണ്ടയിരുന്നു എന്ന് തോന്നിപ്പോയി…. അവന്റെ മാറ്റം എന്റെ മനസ്സിൽ വലിയൊരു
ഭാരം എടുത്തു വെച്ചത് പോലെയായി….

പക്ഷേ എന്നെ അമ്പരപ്പിച്ചുകൊണ്ട് ആയിരുന്നു അവന്റെ ആ ചോദ്യം അവനിൽ നിന്നും
ഉയർന്നത്…

“”നിനക്ക് വല്ല പ്രണയവും ഉണ്ടോ “”

“”ഉം….. ഒരാളെ നിക്ക് ഇഷ്ടവാ… പക്ഷേങ്കി…. ഓന് അറിയത്തില്ല നിക്ക് ഓനെ ഇഷ്ടോന്നു….

പ്രണയാർദ്രമായി ഞാൻ അവനോട് പറഞ്ഞു….. അന്നേരം എന്റെ മിഴികളിൽ അവൻ നോക്കിയിരുന്നു
എങ്കിൽ അവന് മനസിലായേനെ എനിക്ക് അവനോടുള്ള പ്രണയം…..

“ആഹാ…. അപ്പൊ കാണുന്നത് പോലെ അല്ലല്ലോ….. ഉം നടക്കട്ടെ ”

എന്നെ കളിയാക്കി അവൻ പറഞ്ഞു….

അവന് ഇപ്പോൾ പ്രണയം ഒന്നുമില്ല എന്ന് അറിഞ്ഞപ്പോൾ ആണ് എനിക്ക് സത്യത്തിൽ സമാധാനം
ആയത്…..

അങ്ങനെ ഞങ്ങളുടെ സംസാരം നീണ്ട് പോയി…. അവൻ എന്നോട് കൂടുതൽ അടുത്തു… എനിക്ക് അവനോട്
സംസാരിക്കാൻ സാധിച്ചത് കൊണ്ട് എന്റെ മനസ്സും ഒരുപാട് സന്തോഷത്തിൽ ആയിരുന്നു….

ദിവസങ്ങൾ കൊഴിഞ്ഞു വീണുകൊണ്ടിരുന്നു… അവൻ എന്റെ വീട്ടിലെ നിത്യസന്ദർശകൻ ആയി…. ഞാനും
മുടങ്ങാതെ അവനെ കാണാൻ അവന്റെ വീട്ടിൽ ചെല്ലുമായിരുന്നു… അമ്മയും ആയി ഞാൻ ഒരുപാട്
അടുത്തു…. എന്റെ ഉമ്മയുടെ കൂടെ ഉള്ളതിനേക്കാൾ കൂടുതൽ സമയം ഞാൻ അമ്മയുടെ ഒപ്പം
ചിലവഴിച്ചു…. എന്റെ ഉമ്മയും അവനും വലിയ കൂട്ട് ആയി….

പക്ഷെ ആൾക്ക് ഒരു കുഴപ്പം ഉണ്ട്…. നിന്നാ നില്പിൽ കാണാതെ ആവും….. അതോർത്തു എനിക്കും
ആദിയായിരുന്നു…. അവൻ വന്നട്ടില്ല എന്നറിയുമ്പോൾ ആ രാത്രി കിടന്നാൽ എനിക്ക് ഉറക്കം
എന്നാ സാധനം വരൂല…. അവന്റെ ഫോട്ടോവും നോക്കി അവനെയും കിനാവുകണ്ടു കിടക്കും…..

അങ്ങനെ ഒരു രാത്രി……

അവൻ അന്ന് വീട്ടിൽ വന്നട്ടുണ്ടായിരുന്നില്ല…. ആ വിഷമത്തിൽ എപ്പോഴാ ഞാൻ ഉറങ്ങിയത്
എന്ന് അറിയാല്ലോ…. പെട്ടന്ന് ആരുടെയോ ചൂട് ശ്വാസം എന്റെ മുഖത്തു തട്ടിയപ്പോൾ ആണ്
ഞാൻ ഉണർന്നത്….

കണ്ണ് തുറന്ന ഞാൻ കണ്ടത് അവക്തമായ ഒരു മുഖം ആയിരുന്നു… ഇരുട്ടിൽ ആ മുഖം എനിക്ക്
തിരിച്ചറിയാൻ സാധിച്ചില്ലാ…..

ആ സമയം പേടികൊണ്ട് ഞാൻ ഉച്ചത്തിൽ നിലവിളിക്കാൻ ഒരുങ്ങവെ ഒരു കൈ എന്റെ വാ മൂടി….

“ഒച്ച വെക്കല്ലേ പെണെ ഇത് ഞാനാ ”

ആ ഇരുട്ടിലും എനിക്ക് ആ ശബ്ദം തിരിച്ചറിയൻ സാധിച്ചു…..

“അപ്പു….. ”

“മിണ്ടല്ലേ കൊച്ചേ….. ”

എന്റെ വായിൽ നിന്നും കൈ മാറ്റിയ ശേഷം അവൻ എന്നോട് പറഞ്ഞു…. ഞാൻ കട്ടിലിൽ എഴുനേറ്റ്
ഇരുന്നു….. ശേഷം തൊട്ടപ്പുറത്തു കിടക്കുന്ന ഉമ്മ ഉറങ്ങിയോ എന്ന് നോക്കിയ ശേഷം
അവനോട് ചോദിച്ചു….

“”എന്താ…. എന്തിനാ വന്നേ… ഒന്ന് പോ അപ്പു… പടച്ചോനെ ആരെങ്കിലും കാണും “”

ഞാൻ പരിഭ്രാന്തമായി എന്തെക്കെയോ പറഞ്ഞു കൂട്ടി…..

പക്ഷെ അവൻ കുനിഞ്ഞു എന്റെ നെറ്റിയിൽ മുത്തികൊണ്ട് എന്നെ മാറോടണച്ചു…..

ആ നിമിഷം ഞാൻ അത്രയും നേരം അനുഭവിച്ച ടെൻഷൻ എല്ലാംഎങ്ങോ പോയി ഒളിച്ചു… അവന്റെ മാറിൽ
അവനെ ഹൃദയതാളവും കേട്ട് അവന്റെ ചൂട് ഏറ്റു നിൽകുമ്പോൾ എനിക്ക് എന്തെന്നില്ലാത്ത
സന്തോഷം തോന്നി… ഞാൻ അത്രയും സുരക്ഷിത ആണ് എന്ന് എനിക്ക് തോന്നി…

പെട്ടന്ന് അവൻ എന്നെ അടർത്തി മാറ്റിക്കൊണ്ട് എന്റെ കാതുകളിൽ പ്രണയം നിറഞ്ഞ
സ്വരത്തിൽ എന്നോട് മെല്ലെ പറഞ്ഞു…

പെണ്ണെ എനിക്ക് ഈ ഉമ്മച്ചികുട്ടിയെ ഒരുപാട് ഇഷ്ടാ…. എന്റെ ജീവനാ നീ… എന്റെ
ഭാര്യയായി എന്റെ കുഞ്ഞുങ്ങളുടെ ഉമ്മയായി എന്റെ അമ്മയുടെ മരുമകൾ ആയി എന്റെ
ജീവിതത്തിലേക്ക് വരുമോ നീ….

ഞാൻ കേൾക്കാൻ കൊതിച്ച വാക്കുകൾ…. ഞാൻ നിറഞ്ഞ മിഴികളോടെ അവന്റെ കുസൃതിചിരി നിറഞ്ഞ
മിഴികളിലേക്ക് നോക്കി… പെട്ടന്ന് ഞാൻ അവനെ എന്നിലേക്ക് അമർത്തി അവന്റെ
കീഴ്ച്ചുണ്ടിൽ എന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു… അതിലൂടെ ഞാൻ എനിക്ക് അവനോട് ഉള്ള
പ്രണയം മനസിലാക്കി കൊടുത്തു…..

“”ഡീ…..””

ഉമ്മയുടെ ഉച്ചത്തിൽ ഉള്ള വിളിയാണ് എന്നെ ഉണർത്തിയത്…..

ഞാൻ ഞെട്ടി പിടഞ്ഞു എഴുനേറ്റ് നോക്കി…..

“”എവിടെ…. അപ്പു എവിടെ….??? “”

കണ്ണ് തുറന്നപ്പോൾ അപ്പുവിനെ കാണാതെ ഞാൻ ചുറ്റും നോക്കി ചോദിച്ചു….

“”ആര്…..???? “”

ഉമ്മ സംശയത്തോടെ എന്നോട് ചോദിച്ചു…

അപ്പോൾ ആണ് ഞാൻ കണ്ടത് കിനാവ് ആണ് എന്ന് എനിക്ക് ബോധ്യമായത്….

ഞാൻ ജാള്യതയോടെ അതിന് ഉത്തരം നൽകി

“”അല്ല അത് ഞാനൊരു സ്വപ്നം കണ്ടതാ””

“ഇരുന്ന് പിച്ചും പേയും പറയാതെ കിടന്നുറങ്ങടി”

അതും പറഞ്ഞു ഉമ്മ തിരിഞ്ഞു കിടന്നു…. ഞാൻ ഒരു ചിരിയോടെ ചമ്മിനാറിയ മുഖവുമായി
തലയിണയിൽ മുഖം പൂഴ്ത്തി കിടന്നു

ദിവസങ്ങൾ കൊഴിഞ്ഞു വീഴും തോറും എനിക്ക് അവനോടുള്ള പ്രണയം കൂടി കൂടി വന്നു….
അറിയില്ല എത്രമാത്രം ഞാൻ അവനെ പ്രണയിക്കുന്നു എന്ന്… പക്ഷെ എനിക്ക് എന്റെ പ്രേമം
അവന് മുന്നിൽ തുറന്ന് കാട്ടാനായില്ല….

“അത് എങ്ങിനെയാ ആ സാധനത്തിനെ ഒന്ന് നേരെ ചൊവ്വേ കാണാൻ കിട്ടണ്ടേ…. ”

അങ്ങനെ ഒരു ദിവസം…..

പതിവുപോലെ വീട്ടിൽ ഉള്ളവർ എല്ലാവരും ജോലിക്ക് പോയി… എല്ലാവരും പോയതിനു പിന്നാലെ
അമ്മ വന്ന് എന്നെ അവിടേക്ക് കൂട്ടിക്കൊണ്ടുപോയി….

ഞാൻ ചെല്ലുമ്പോൾ അപ്പു ഉമ്മറത്തിരുന്ന് എന്തോ എഴുതുകയായിരുന്നു….

അന്ന് ഞാൻ ഒരു കടും നീല ചുരിദാർ ടോപ്പും പിങ്ക്‌ സ്കിൻ ഫിറ്റ് പാന്റും ആണ്
ധരിച്ചിരുന്നത്…. അപ്പുവും ഒരു കടും നീല ടീഷർട്ടും ഒരു ഷോർട്സും…. എനിക്ക് ആ ടീഷർട്
ഒരുപാട് ഇഷ്ടം ആണ്….

ഞാൻ കയറി ചെന്നപ്പോൾ അവൻ എനിക്ക് സ്നേഹം നിറഞ്ഞ ചിരി സമ്മാനിച്ചു…. ഞാനും തിരിച്ചു
അതുപോലെ ഒരു പുഞ്ചിരി തിരികെ നൽകി….

ഞാൻ അമ്മയോടൊപ്പം അകത്തേക്ക് കയറി….. പെട്ടെന്നാണ് അമ്മക്ക് ഒരു ഫോൺകോൾ വന്നത് ആരോ
മരിച്ചുവെന്നും അതുകൊണ്ട് മരണ സംഘം വരെ ചെല്ലണം എന്നായിരുന്നു വിളിച്ച ആൾ പറഞ്ഞത്….

“” മോളെ ഇവിടെ അടുത്ത് ഒരാൾ മരിച്ചു അതുകൊണ്ട് ഒന്ന് മരണ സംഘം വരെ പോണം””

“ഉം”

പതിവുപോലെ ഞാൻ അതിനും ഒരു മൂളൽ മറുപടി ആയിനൽകി…

“മോളു വരുന്നുണ്ടോ”

“ഇല്ല ഞാൻ വരുന്നില്ല അമ്മ പോയിട്ട് വായോ ”

ഞാൻ കുസൃതി നിറഞ്ഞ ചിരിയോടെ മറുപടി നൽകി…. അമ്മ ആശ്ചര്യത്തോടെ എന്നെ നോക്കികൊണ്ട്‌
ചോദിച്ചു

“”മോള് ഇപ്പോൾ എന്താ എന്നെ വിളിച്ചേ…. അമ്മയെന്നോ…??? ‘”

“അത്…. ഞാൻ… അറിയാതെ…. ”

ഞാൻ വളിച്ച ഒരു ചിരിയോടെ തപ്പിത്തടഞ്ഞു പറയാൻ ശ്രമിച്ചു… പക്ഷെ അമ്മ എന്നെ ചേർത്ത്
പിടിച്ചു കൊണ്ട് പറഞ്ഞു

“”ഇനി മുതൽ മോള് എന്നെ അമ്മേ എന്ന് വിളിച്ചാൽ മതിയാട്ടോ “”
.

ഞാൻ ഒന്നും മിണ്ടാതെ അമ്മയോട് ചേർന്നു നിന്നു… അമ്മ പെട്ടന്ന് റെഡി ആയി പോവാൻ
ഇറങ്ങി…. പോവുന്നതിനു മുന്നേ അപ്പുവിനോട് പറഞ്ഞു….

“”ഡാ മോനെ എങ്ങോട്ടും പോവല്ലെട്ടോ…. ദേ മോള് ഇവിടെ ആക്കിയിട്ടാണ് ഞാൻ പോവുന്നെ…. “”

അമ്മ ചെരുപ്പിടുന്നതിനൊപ്പം പറഞ്ഞു…..

“”ആ ഞാൻ ചിലപ്പോൾ ഇപ്പോപോകും””

“ദേ അപ്പു ഞാൻ വന്നിട്ട് നീ പോയാൽ മതി… ”

അമ്മ കട്ടായം പറഞ്ഞു…

അങ്ങനെ ഞാനും അപ്പുവും ആ വീട്ടിൽ തനിച്ചായി….. എന്റെ മനസ്സ് എന്നോട് പലതവണ
മന്ത്രിച്ചു പോയി എന്റെ ഇഷ്ടം അവനു മുന്നിൽ തുറന്നു കാണിക്കാൻ…

ഞാൻ മെല്ലെ നടന്നു അവന്റെ അരികിലെത്തി

“അതെ ഒരു കാര്യം ചോദിച്ചോട്ടെ…. ”

ഞാൻ ഇടറിയ ശബ്ദത്തോടെ അവനോട് ചോദിച്ചു…

“” ഉം എന്താ””

എന്തോ എഴുതിക്കൊണ്ടിരുന്ന അവൻ തലയുയർത്തി മുഖത്തേക്ക് നോക്കി…. അവന്റെ മിഴികളാൽ അവൻ
നോക്കിയത് എന്റെ കണ്ണുകളിലെക്ക് ആയിരുന്നു…. ചെറുപുഞ്ചിരി നിറഞ്ഞ അവന്റെ
മിഴികൾഎന്റെ മിഴികളുമായി കോർത്ത്‌… എന്താ ചോദിക്കാൻ വന്നത് എന്ന് പോലും ഞാൻ മറന്നു
പോയി

“എന്താ ചോദിക്കാനുള്ളത്”

വീണ്ടും അവന്റെ ശബ്ദമാണ് എന്നെ സ്വബോധത്തിലേക്ക് തിരിച്ചെത്തിച്ചത്….

“”നിങ്ങൾക്ക് ലൈനടിക്കാൻ താല്പര്യമുണ്ടോ””

“ആഹാ പറയാൻ വന്നത് എന്ത് പറഞ്ഞത് എന്ത്….. ഫിദാ….. ഞാൻ മനസ്സിൽ എന്നോട് തന്നെ
പ്രാകി…. ”

“എന്താ….. ”

ചോദ്യം മനസ്സിലാവാതെ അവൻ എന്റെ മുഖത്തേക്ക് തറപ്പിച്ചു നോക്കി….

എന്തായാലും കയ്യീന്ന് പോയി ഇനി ഇത് തന്നെ ചോദിക്കാം….

“”അല്ലാ ഇങ്ങക്ക് പ്രേമിക്കാൻ താല്പര്യമുണ്ടോ എന്ന്… “”

“താൽപര്യക്കുറവ് ഒന്നുമില്ല പക്ഷേഞാൻ പോയി ഇനി ഒരു പെണ്ണിനോടും ഇഷ്ടമാണ് എന്ന്
പറയില്ല വേണമെങ്കിൽ ഇങ്ങോട്ട് വന്നു പറയട്ടെ അപ്പൊ ആലോചിക്കാം ”

അവൻ ഒരു കുസൃതിച്ചിരിയോടെ എന്നെ നോക്കി പറഞ്ഞു…

“”” അപ്പോ ഈ സാധനം എന്നോട് ഇഷ്ടമാണെന്ന് പറയും ഇല്ല എന്ന് ഉറപ്പായി അപ്പോ ഞാൻ തന്നെ
മുൻകൈ എടുക്കണം”””

ഞാൻ മനസ്സിൽ ചിന്തിച്ചു…

“”ഉം എന്താ ആലോചിക്കുന്നേ… “”

“ഏയ്‌ ഞാൻ വെറുതെ…. എന്തുവാ എഴുതുന്നെ “

ഞാൻ അവൻ എഴുതുന്ന പേപ്പറിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു…

“”ആ ഇതൊരു ചെറിയ സ്ക്രിപ്റ്റാണ്…. “”

അവൻ ചിരിയോടെ അതിനും മറുപടി നൽകി….

“”ആഹാ കഥ ഒക്കെ എഴുതോ… “”

ഞാൻ തെല്ലു അത്ഭുതത്തോടെ ചോദിച്ചു….

“”മ്മ് ചെറുതായിട്ട്…. “””

“”എന്താ കഥ…. “”

എനിക്ക് നേരെ നീട്ടിയ സ്ക്രിപ്റ്റ് മേടിച്ച് പിടിച്ചു കൊണ്ട് ചോദിച്ചു…

“പ്രണയം”

ഒറ്റവാക്കിൽ അവൻ ഉത്തരം നൽകി…

“”ആഹാ……ഇത് വായിച്ചാൽ ആ ഫീൽ കിട്ടില്ല… ഒന്ന് പറയോ “”
ഞാൻ കൊഞ്ചിക്കൊണ്ട് അവനോട് ചോദിച്ചു

“ഉം ”

അങ്ങനെ അവൻ ആ കഥ എനിക്ക് പറഞ്ഞു തന്നു…

അയൽക്കാർ ആയിരുന്നു യുവാവും യുവതിയും….. മുസ്ലിം ആയിരുന്നു ആ യുവതിയെ
ഹിന്ദുവായിരുന്നു യുവാവ് പ്രണയിക്കുകയാണ്… പക്ഷേ ആദ്യം ഇഷ്ടം പറഞ്ഞത് ആ യുവതി
തന്നെയായിരുന്നു… അങ്ങനെ അവരുടെ പ്രണയം തളിർത്തു പൂത്തു പന്തലിട്ടു…. ഏറ്റവും നല്ല
സുഹൃത്തുക്കളായിരുന്നു അവരുടെ മാതാപിതാക്കൾ അവരുടെ ബന്ധത്തിന് ഒരു എതിരും പറയാതെ
അവരുടെ കല്യാണം നടത്തി കൊടുത്തു…. അങ്ങനെ അവൻ ആ കഥ എനിക്ക് മുന്നിൽ
വിശിദീകരിച്ചു…..

കഥ മുഴുവൻ കേട്ടു കഴിഞ്ഞു നിറഞ്ഞ പുഞ്ചിരിയോടെ ഞാൻ അവരെ നോക്കി പറഞ്ഞു…

“മ്മ് കൊള്ളാം നല്ല കഥ…. ”

അതിന് അവൻ എനിക്ക് എന്നെ അവന് അടിമപ്പെടുത്തിയ ചിരി സമ്മാനിച്ചു…

“””വേറെ ഉണ്ടോ ഇത് പോലത്തെ “”””

അവനിൽ നിന്നും കഥ കേൾക്കാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചോദിച്ചു…

“പ്രണയം ഇല്ല വേണമെങ്കിൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ… ഹൊറർ ഫിക്ഷൻ… അതൊക്കെ ഉണ്ട് ”

അവൻ എന്നോട് പറഞ്ഞു….

“ആഹാ കേൾക്കട്ടെ…. ”

ഞാൻ ഉത്സാഹത്തോടെ പറഞ്ഞു….

അവൻ ഓരോ കഥകളായി എന്നോട് പറയാൻ തുടങ്ങി….

അമ്മ തിരികെ വരുന്നതുവരെ ഞങ്ങൾ ആ കഥ പറച്ചിൽ തുടർന്നു…… അമ്മ വന്നതിനുശേഷം തിരികെ
വീട്ടിലേക്ക് പോകുന്നതിനു മുമ്പ് ഞാൻ അവനോട് ചോദിച്ചു…

“” അതെ വാട്സപ്പ് നമ്പർ ഒന്ന് തരുമോ””

ചോദിക്കണോ ചോദിക്കണ്ടേ എന്ന തരത്തിലാണ് ഞാൻ അവനോട് ചോദിച്ചത്….

ഒരു മടിയും കൂടാതെ അവൻ അവന്റെ നമ്പർ എനിക്ക് നൽകി…. ഞാൻ ലോകം വെട്ടിപ്പിടിച്ച
സന്തോഷവുമായി തിരികെ വീട്ടിലേക്ക് നടന്നു…….

തിരികെ വീട്ടിലെത്തിയ ഞാൻ വെറുതെ കട്ടിലിൽ കയറി കിടന്നു ഫേസ്ബുക് തുറന്നു
അപ്പുവിന്റെ ഫോട്ടോസ് നോക്കി കിടന്നു…..

അപ്പോഴാണ് ഞാനും അപ്പു ഞാനും കഴിഞ്ഞദിവസം സംസാരിച്ച കാര്യത്തെക്കുറിച്ച്
ചിന്തിച്ചത്…..

“”” എടീ ഒരു പെണ്ണിനെ ഭാഗ്യം എന്ന് വെച്ച് എന്താന്ന് നിനക്കറിയുമോ???? “”

അപ്പു എന്നോട് ഗാംഭീര്യമുള്ള ശബ്ദത്തോട് ചോദിച്ചു….

“”അത്….. പെണ്ണ് വിചാരിക്കുന്നത് പോലെ ജീവിക്കാൻ പറ്റുക എന്നല്ലേ “‘

ഞാൻ സംശയത്തോടെ ഉത്തരം നൽകി….

“ഉം അതും ആണ് പക്ഷെ….. ശരിക്കും എന്താന്ന് വെച്ച പെണ്ണിന്റെ ശരിക്കും ഭാഗ്യം എന്ന്
പറഞ്ഞാൽ അവളെ മനസിലാക്കാൻ കഴിയുന്ന ഒരു പുരുഷൻ ആണ് അവളുടെ ഏറ്റവും വലിയ ഭാഗ്യം…. ”

അത്രയും പറഞ്ഞു അപ്പു ഒന്ന് നിർത്തിയ ശേഷം എന്നെ ഒന്ന് നോക്കി എന്നിൽ നിന്നും ഒരു
പ്രതികരണവും ഇല്ല എന്ന് തിരിച്ചറിഞ്ഞതോടെ അവൻ തുടർന്നു…

“”അതെ അതാണ് അവളുടെ ഭാഗ്യം ചിലപ്പോൾ ആ പുരുഷൻ അച്ഛൻ ആവാം ഭർത്താവ് ആവാം ചിലപ്പോൾ
മകൻ ആവാൻ….. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ പങ്കുവഹിക്കുന്ന 3 പുരുഷന്മാർ
ആണ് ഇവർ…. ഈ മൂന്നു പേരിൽ ഒരാൾ പെണ്ണിനെ മനസ്സിലാക്കി കൂടെ ഉണ്ടായാൽ മതി, പിന്നെ നീ
പറഞ്ഞതുപോലെ പെണ്ണിന്റെ ആഗ്രഹം എല്ലാം സഫലമാകും തരത്തിലും ജീവിക്കാൻ അവൾക്ക്
സാധിക്കും””

ഒരു ചിരിയോടെ അപ്പു പറഞ്ഞു നിർത്തി….

അവൻ അന്ന് പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ അവന്റെ സ്ഥാനം വീണ്ടും ഉയർത്തി അവനോടുള്ള
മതിപ്പും അവനോടുള്ള സ്നേഹവും പ്രണയവും എല്ലാം പതിന്മടങ്ങായി വർധിച്ചു…. ഞാൻ കണ്ട
പുരുഷന്മാരിൽ ഒരാളും അവനോളം സ്ത്രീയെ അത്രത്തോളം മനസ്സിലാക്കിയിട്ടില്ല എന്ന് ഞാൻ
തിരിച്ചറിഞ്ഞു….. ശരിക്കും അമ്മയുടെ ഭാഗ്യം തന്നെയാണ് അപ്പു ആ അമ്മയെ
മനസ്സിലാക്കുന്ന ഒരു മകനെ ആ അമ്മക്ക് കിട്ടിയില്ലേ…

ഞാൻ വീണ്ടും ഫേസ്ബുക്ക് തുറന്ന് അവന്റെ ഫോട്ടോ നോക്കി അവനോട് പറഞ്ഞു എനിക്ക് വേണം
നിന്നെ…. ഞാൻ മണ്ണിൽ ചേരുന്ന നാൾ വരെ നീ എന്നോടൊപ്പം വേണം എന്റെ നല്ല പാതിയായി…
എന്റെ ജീവന്റെ ജീവനായി എന്റെ ഹൃദയത്തിന്റെ തുടിപ്പായി എന്റെ എല്ലാമെല്ലാമായി….

പിന്നീട് അവന്റെ പേരിട്ടു വിളിച്ച തലയിണയെയും കെട്ടിപ്പിടിച്ച് ഞാൻ മെല്ലെ
ഉറക്കത്തിലേക്ക് വഴുതി വീണു….

ദിവസങ്ങൾ വീണ്ടും കടന്നു പോയി…… നാൾക്കുനാൾ എനിക്ക് അവനോടുള്ള പ്രണയം കൂടിക്കൂടി
വന്നു….. അവനെ കാണാതെ ജീവിക്കാൻ പറ്റില്ല എന്ന അവസ്ഥ വരെ എത്തി…. എല്ലാ ദിനങ്ങളിലും
ഞാൻ അവനെ കാണാൻ ശ്രമിക്കാറുണ്ട്….

അങ്ങനെ ഒരു വൈകുന്നേരം പെട്ടെന്ന് അമ്മ വീട്ടിലേക്ക് കേറി വന്നു….. ശേഷം ഉമ്മയോട്
ചോദിച്ചു….

“എടി പനിയുടെ ടാബ്ലറ്റ് ഇരിപ്പുണ്ടോ”

തെല്ലു വേവലാതിയോടെ ആയിരുന്നു ആ ചോദ്യം…..

അമ്മയുടെ പരിഭ്രമം നിറഞ്ഞ ശബ്ദം കേട്ടു ഞാൻ പുറത്തേക്ക് വന്നു…. ശബ്ദം മാത്രമല്ല ആ
മുഖവും വേവലാതി നിറഞ്ഞതായിരുന്നു…..

ഉമ്മ വേഗം തന്നെ അകത്തേക്ക് പോയി പനിയുടെ ടാബ്ലറ്റ്മായി തിരിച്ചുവന്നു….

ടാബ്ലെറ്റ് അമ്മക്ക് കൊടുക്കുന്നതിനിടെ ഉമ്മ ചോദിച്ചു…

“”ആർക്കുവേണ്ടയാടി മരുന്ന് “”

“അപ്പുവിനെ…. നല്ല പനി…. ഹോസ്പിറ്റലിൽ പോവാൻ വിളിച്ചിട്ട് ചെക്കൻ വരാൻ
കൂട്ടാക്കിനില്ല…. ”

അതും അമ്മ തിരിഞ്ഞു നടക്കാൻ തുടങ്ങി…..

അമ്മ പോയതിനുശേഷം തിരികെ അകത്തേക്ക് കയറി… പക്ഷേ എനിക്ക് ആണെങ്കിൽ ഇരുന്നിട്ട്
ഇരിപ്പ് ഓർക്കുന്നില്ല….

“” ഉമ്മ ഞാൻ അമ്മയുടെ അടുത്തു ഒന്ന് പോയിട്ട് വരാട്ടോ””

ഞാൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞുകൊണ്ട് അവിടേക്ക് ഇറങ്ങി….

“”എടീ… “”

ഗേറ്റിനടുത്ത് എത്തിയ എന്നെ ഉമ്മ വിളിച്ചു നിർത്തി…. ഞാൻ തിരിഞ്ഞ് ഉമ്മയുടെ
മുഖത്തേക്ക് നോക്കി

“”അത് ഞാൻ കുറച്ചു കഴിയുമ്പോൾ ഞാൻ അങ്ങിട് വരും എന്നിട്ട് നമുക്ക് ഒരുമിച്ച്
ഇങ്ങിട് പോരാം “””

ഉമ്മ എന്നെ നോക്കി പറഞ്ഞു…. ഞാൻ മൂളിക്കേട്ടു കൊണ്ട് വേഗം ഗേറ്റ് തുറന്ന്
അപ്പുവിന്റെ വീട്ടിലേക്ക് നടന്നു….

“”ഞാനവിടെ കയറിച്ചെല്ലുമ്പോൾ അപ്പു മൂടിപ്പുതച്ച് ഇരുന്നു ആവി കൊള്ളുവാ “”

ഞാൻ ചെന്ന് അടുത്തു നിന്നതും അവൻ മൂടിപ്പുതച്ച് ഇരുന്ന് പുതപ്പു മാറ്റി എന്നെ
നോക്കി….

അവന്റെ മുഖം കണ്ട് എനിക്ക് പോലും സങ്കടം നിയന്ത്രിക്കാനായില്ല അത്രത്തോളം അവശൻ
ആയിരുന്നു അവൻ… അവന്റെ അവസ്ഥ കണ്ടു സ്ഥലകാല ബോധം പോലും എനിക്ക് നഷ്ടമായി…. ആവി
അടിച്ച് വിയർത്ത അവന്റെ നെറ്റിത്തടത്തിൽ ഞാൻ എന്റെ കൈപ്പത്തിയുടെ മുകൾഭാഗം കൊണ്ട്
തൊട്ടു പനി നോക്കി…. അവൻ ചിരിച്ചുകൊണ്ട് എന്ന് നോക്കി അങ്ങനെ തന്നെ ഇരുന്നു…..

കൈ തിരികെ എടുത്തു കൊണ്ട് ഞാൻ അവനോട് പറഞ്ഞു

“”ഉം പണിയുണ്ട്… “””

അതിനും ഒരു ചിരിയായിരുന്നു അവന്റെ മറുപടി….

കുറച്ചുനേരം അവരോടൊപ്പം ഇരുന്ന് സംസാരിച്ചു കഴിഞ്ഞപ്പോൾ ഉമ്മയും അവിടേക്ക് വന്നു
പിന്നെ ഞാനും അപ്പു ഉമ്മയും അമ്മയും കൂടി ഇരുന്നു കുറച്ചു നേരം സംസാരിച്ചതിന് ശേഷം
ഞങ്ങൾ തിരികെ വീട്ടിലേക്കു മടങ്ങി…..

ഇരുള് ആകാശത്തെ പുൽകാൻ തുടങ്ങിയ നേരം….. നല്ല തണുത്ത മന്ദമാരുതൻ അന്തരീക്ഷത്തിലൂടെ
തെന്നി കളിക്കുകയായിരുന്നു…. അന്തരീക്ഷത്തിലെ തണുപ്പും അവന്റെ അവസ്ഥയും എല്ലാം
എന്നുള്ളിൽ ഞാൻ ഒളിപ്പിച്ച അവനോടുള്ള പ്രണയം മെല്ലെ പുറത്തു ചാടാൻ വെമ്പി നിന്നു…..

ഞാൻ വേഗം ഫോൺ എടുത്തു വാട്സാപ്പിൽ ഒരു മെസ്സേജ്….

“”എനിക്ക് നിന്നോട് ഒരു കാര്യം പറയാൻ ഉണ്ട്””

“”എന്തുകാര്യം””

അവൻ തിരികെ മറുപടി അയച്ചു…..

“” അതൊക്കെ പറയാം പക്ഷേ നീ ഇത് ആരോടും പറയില്ല പ്രോമിസ് ചെയ്യൂ….”””

“”അത്ര സീരിയസ് ആണോ”””

“”ആ ആണെന്ന് കൂട്ടിക്കോ””

“”എന്നാ വേഗം പറ””

“”ഇപ്പോ അല്ല നേരിട്ട് പറയാം””

“”ഹാ ഇപ്പൊ പറയെടോ””

“പറയെടാ ചെക്കാ ആദ്യം നീ എനിക്ക് പ്രോമിസ് ചെയ്”

“”ആ ശരി ശരി പ്രോമിസ് “”

“അതെ ഇത് വേറെ ആരോടും പറയില്ല കേട്ടോ”

“”ആ ഞാൻ എന്തു കാര്യവും അമ്മയോട് പറയാറുണ്ട്””

“”ഇതു നീ ആരോടും പറയണ്ട””

“” ആ ശരി””

“”എന്നാ ശരി പിന്നെ കാണാം ബൈ””

അതും പറഞ്ഞു ഞാൻ ഫോൺ എടുത്തു തിരികെവെച്ചു….. അപ്പോഴേക്കും ഉമ്മ ഭക്ഷണം കഴിക്കാൻ
വിളിച്ചു ഭക്ഷണത്തിനുശേഷം കിടക്കാൻ നേരം ഞാൻ വീണ്ടും ഫോൺ എടുത്തു വാട്സപ്പ്
തുറന്നു……

അവന്റെ മുന്നിൽ പോയി അവന്റെ കണ്ണിൽ നോക്കി എനിക്ക് നിന്നെ ഇഷ്ടമാണെന്ന് പറയാൻ
എനിക്ക് ഒരിക്കലും സാധിക്കില്ല…. കാരണം അവന്റെ കണ്ണുകൾക്കും ആ പുഞ്ചിരിക്ക് മുന്നിൽ
ഞാൻ അറിയാതെ ലയിച്ച്പോകും ഞാൻ എന്നെ തന്നെ സ്വയം മറക്കും…..

ഞാൻ വേഗം വാട്സാപ്പിൽ അവൻ വീണ്ടും മെസ്സേജ് അയച്ചു…

“അപ്പു ഇത് ഞാൻ കുറെ നാളായി പറയണം എന്ന് ആഗ്രഹിച്ചതാണ് പക്ഷേ എന്തുകൊണ്ടോ എനിക്ക്
നിന്നോട് പറയാൻ സാധിച്ചില്ല….. വേറെ ഒന്നും അല്ല എനിക്ക് നിന്നെ ഇഷ്ടമാണ്….. നീ
ആലോചിച്ച് ഒരു മറുപടി പറയണം….. പിന്നെ വേറെ ആരോടും പറയരുത് എനിക്ക് ആദ്യമായി
തോന്നിയ പ്രണയം നിന്നോട് ആണ്…..”

മെസ്സേജ് അയച്ചതിനു ശേഷം ഞാൻ ഫോൺ എടുത്തു വച്ചു. ഹൃദയത്തിലെ വികാരം അവനോട്
തുറന്നുകാട്ടിയ സന്തോഷത്തിൽ മെല്ലെ ഉറക്കത്തിലേക്കു വീണു.

പക്ഷേ പിറ്റേന്ന് രാവിലെ ഉറക്കമുണർന്ന് ഫോണെടുത്തു നോക്കിയപ്പോഴും അവരുടെ മറുപടി
ഒന്നും കണ്ടില്ല അവൻ മെസ്സേജ് കണ്ടിട്ടുണ്ടായിരുന്നു….

അതോടെ എനിക്ക് ടെൻഷനായി…. ഞാൻ എങ്ങിനെയൊക്കെയോ വൈകുന്നേരം വരെ വീട്ടിൽ ഇരുന്ന്
കഴിച്ചുകൂട്ടി… അത്രയും നേരം ഞാൻ പറഞ്ഞറിയിക്കാൻ പറ്റാത്ത മാനസികാവസ്ഥയിലൂടയാണ്
കടന്നുപോയത്….

“”ഇനി അവനെ എന്നെ ഇഷ്ടം അല്ലാത്തത് കൊണ്ടാണോ മറുപടി തരാഞ്ഞത്…””

ഞാൻ മനസ്സിൽ സ്വയം ചോദിച്ചു….

വൈകുന്നേരം ഞാൻ രണ്ടും കൽപ്പിച്ച് അവന്റെ വീട്ടിലേക്ക് ചെന്നു…. പക്ഷേ
നിരാശയായിരുന്നു ഫലം അവൻ അവിടെ ഉണ്ടായിരുന്നില്ല…..

ഞാൻ വേഗം തന്നെ ഫോണെടുത്ത് ഒരു മെസ്സേജ് അയച്ചു…

“”അപ്പു നീ എവിടെയാ…””

“”ഞാൻ ചോദിച്ചതിന് നീ ഒന്നും പറഞ്ഞില്ലല്ലോ…””

“”നിനക്കെന്നെ ഇഷ്ടമാണോ””

“” എന്തായാലും തുറന്നു പറയണം വെറുതെ ഇങ്ങനെ ടെൻഷൻ അടിപിക്കരുത് “”

പക്ഷേ ഒന്നിനും ഒരു മറുപടി ഉണ്ടായിരുന്നില്ല അവൻ മെസ്സേജുകൾ എല്ലാം
കാണുന്നുണ്ടായിരുന്നു…

ഞാൻ വിങ്ങിപ്പൊട്ടുന്ന ഹൃദയവുമായി വീട്ടിലേക്ക് മടങ്ങി…. അവന്റെ ഈ ഒഴിഞ്ഞുമാറൽ
എന്നെ ഒരുപാട് വിഷമിപ്പിച്ചു…. ഞാൻ വീട്ടിൽ ചെന്ന് നേരെ കട്ടിലിൽ കയറി തലയിണയിൽ
മുഖം പൊത്തി കിടന്നു കരഞ്ഞു…. പെട്ടെന്നാണ് എന്റെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ
ശബ്ദം കേട്ടത്….

ഞാൻ വേഗത്തിൽ ഫോൺ എടുത്തു നോക്കി….

അതെ അത് അവനെ മെസ്സേജ് തന്നെയായിരുന്നു….

ഫിദ ഞാനിപ്പോൾ റെയിൽവേ സ്റ്റേഷനിൽ ആണ് എനിക്ക് നിന്നോട് ഒരുപാട് പറയാനുണ്ട് ഞാൻ
വന്നതിനുശേഷം എല്ലാം നിന്നോട് പറയാം നീ ചോദിച്ചതിനുള്ള മറുപടിയും………

തുടരും…..

തുടരണോ……. നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിച്ചാലും….. ഇഷ്ടപെട്ടാൽ ഒരു ലൈകും കമന്റും
നൽകുക… ലൈക്കിനും കമന്റ്കളുടെയും എണ്ണം കുറയുമ്പോൾ ആണ് ഇവിടെയുണ്ടായിരുന്ന
ഓരോരുത്തരും അവരുടെ കൃതികൾ പാതിവഴിയിൽ ഉപേക്ഷിച്ച് പോകുന്നത്…

ലൈക്കും കമന്റും മുഖ്യം സുഹൃത്തുക്കളേ

അപൂർവ ജാതകത്തിന്റെ അടുത്ത ഭാഗം ഉടനെ നൽകുന്നതായിരിക്കും

സ്നേഹപൂർവ്വം
രാജനുണയൻ

Leave a Reply